സ്മാ​ർട്ഫോണുകളിൽ ക്യാമറ ഫീച്ചറുകളും ഉപയോക്താക്കൾ പ്രാധാന്യം നൽകുന്നതു പരിഗണിച്ചു, നവീകരിച്ച സ്മാര്‍ട്ട് ഓറാ ലൈറ്റുമായാണ് വിവോ വി29 പ്രോ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. പഴയ ഫോണിനെ അപേക്ഷിച്ച് പല ഫീച്ചറുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ക്ലബുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാ​ർട്ഫോണുകളിൽ ക്യാമറ ഫീച്ചറുകളും ഉപയോക്താക്കൾ പ്രാധാന്യം നൽകുന്നതു പരിഗണിച്ചു, നവീകരിച്ച സ്മാര്‍ട്ട് ഓറാ ലൈറ്റുമായാണ് വിവോ വി29 പ്രോ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. പഴയ ഫോണിനെ അപേക്ഷിച്ച് പല ഫീച്ചറുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ചെറിയ പ്രകാശത്തിൽ പോലും ഫോട്ടോകള്‍ പകര്‍ത്താമെന്നതാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. വിവോ വി29 പ്രോ ഫോണിന് ക്യാഷ്ബാക് ഓഫറുകളും, അപ്‌ഗ്രേഡ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടും ഉണ്ട്.

കരുത്ത്

ADVERTISEMENT

വിവോ വി29 പ്രോ മോഡലിന് ശക്തിപകരുന്നത് മീഡിയാടെക് ഡിമെന്‍സിറ്റി 8200 പ്രൊസസറാണ്. 12 ജിബി വരെയാണ് റാം. ആന്‍ഡ്രോയിഡ് 13, വിവോ തന്നെ കസ്റ്റമൈസ് ചെയ്ത ഫണ്‍ടച് ഓഎസ് 13 ആണ് സോഫ്റ്റ്‌വെയര്‍.

ഡിസ്പ്ലേ

6.78-ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി റെസലൂഷനുള്ള, അമോലെഡ് സ്‌ക്രീനാണ് വിവോ വി29 പ്രോ മോഡലിന്. 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. രണ്ടു നാനോ സിമ്മുകള്‍ സ്വീകരിക്കും. 5ജി വരെയുള്ള സിഗ്നലുകള്‍ സ്വീകരിക്കും. 4600എംഎഎച് ബാറ്ററിയുമുണ്ട്. 

അള്‍ട്രാ സ്ലിം

ADVERTISEMENT

ഫോണിന്റെ കനം കേവലം 0.746 സെന്റിമീറ്റര്‍ മാത്രമാണെന്ന് വിവോ. ഇതിന്റെ 3ഡി കേര്‍വ്ഡ് ഡിസ്‌പ്ലെ കാഴ്ചയ്ക്കും മികവു തോന്നിപ്പിക്കുന്നു. 

ബാറ്ററി

വിവോ വി29 പ്രോയ്ക്ക് 4600എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഇതിന് 80W ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. വിവോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്‌ളാഷ്ചാര്‍ജ്.

സ്മാര്‍ട് ഓറാ ലൈറ്റ്

ADVERTISEMENT

വിവോയുടെ നവീകരിച്ച സ്മാര്‍ട്ട് ഓറാ ലൈറ്റ് ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. കളര്‍ ടെംപ്രചര്‍ യഥേഷ്ടം മാറ്റാവുന്നതിനാല്‍ ഏതു തരം ലൈറ്റിലും മികച്ച ഫോട്ടോ പകര്‍ത്താന്‍ വിവോ വി29 പ്രോയ്ക്കു സാധിക്കുന്നു എന്നു കമ്പനി പറയുന്നു. പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ പോലും ഇത് ഗുണകരമാകുന്നു. വാം, കൂള്‍ ലൈറ്റുകളുള്ള ഇടങ്ങളിലും സ്മാര്‍ട്ട് ഓറാ ലൈറ്റ് ക്രമീകരിച്ച് വിവോ വി29 പ്രോ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിച്ചേക്കും.  ക്യാമറകള്‍

സോണിയുടെ ഐഎംഎക്‌സ്766 സെന്‍സറാണ് വിവോ വി29 പ്രോ ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 50എംപിയാണ് റെസലൂഷന്‍. പ്രധാന ക്യാമറയ്ക്ക് ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉള്ളതിനാല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. അതിനു പുറമെ, വി സീരിസില്‍ ആദ്യമായി ഒരു 2x പ്രോ പോര്‍ട്രെയ്റ്റ് ലെന്‍സും പിന്‍ ക്യാമറാ സിസ്റ്റത്തില്‍ വിവോ നല്‍കിയിരിക്കുന്നു. 

സെല്‍ഫി

വിവോ വി29 പ്രോയ്ക്ക് 50എംപി ഐ എഎഫ് സെല്‍ഫി ക്യാമറയും ഉണ്ട്. 

വേരിയന്റുകള്‍, വില

വിവോ വി29 പ്രോ ഫോണിന് 8/128ജിബി, 12/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഉളളത്. ഇവയ്ക്ക് യഥാക്രമം 39,999 രൂപ, 42,999 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.

ഓഫറുകള്‍

വിവോ വി29 പ്രോ സ്മാര്‍ട്ട്‌ഫോണിന് 10 ശതമാനം ക്യാഷ്ബാക്കും, 4,000 രൂപ അപ്‌ഗ്രേഡ് ബോണസുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ 3,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഉണ്ട്. ഇത് എച്ഡിഎഫ്‌സി, എസ്ബിഐ ബാങ്ക്കാര്‍ഡുകള്‍ക്കാണ് ലഭിക്കുന്നത്.

എക്‌സ്‌ചേഞ്ച് വഴി 40,800 രൂപ വരെ ലാഭിക്കാമെന്ന് കമ്പനി പറയുന്നു. ഇത് നല്‍കുന്ന ഫോണിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക. ചില മോഡലുകള്‍ക്ക് 3,500 അധിക ഡിസ്‌കൗണ്ടും ഉണ്ട്. ആപ്പിള്‍, മി, മോട്ടറോള, വണ്‍പ്ലസ് തുടങ്ങി മിക്ക കമ്പനികളുടെഫോണുകളും എക്‌സ്‌ചേഞ്ച് ചെയ്യാം. 

വില്‍പ്പന

ഫ്‌ളിപ്കാര്‍ട്ടും, വിവോയുടെ ഓണ്‍ലൈന്‍ സ്‌റ്റോറും, കമ്പനിയുടെ റീട്ടെയില്‍ പാര്‍ട്ണര്‍മാരും വഴിയാണ് വില്‍പ്പന. 

English Summary:

Vivo V29 Pro Review: The Vivo V29 Pro comes 6.78-inch Full HD+ 3D curved display AMOLED display that supports a refresh rate of 120Hz and peak brightness of 1,300 nits.