റിസ്റ്റ് ബാന്‍ഡ് പോലെ കൈയ്യില്‍ അണിയാവുന്ന സ്മാര്‍ട്ട്‌ഫോണ്‍! അത്തരത്തില്‍ ഒരു സങ്കല്‍പ്പമാണ് പ്രമുഖ കംപ്യൂട്ടർ നിര്‍മാതാവായ ലെനോവോ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊന്ന് 2016ലും കമ്പനി പരിചയപ്പെടുത്തിയിരുന്നു എങ്കിലും അതിനേക്കാള്‍ പല രീതിയിലും മികവുറ്റതാണ് പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസ്റ്റ് ബാന്‍ഡ് പോലെ കൈയ്യില്‍ അണിയാവുന്ന സ്മാര്‍ട്ട്‌ഫോണ്‍! അത്തരത്തില്‍ ഒരു സങ്കല്‍പ്പമാണ് പ്രമുഖ കംപ്യൂട്ടർ നിര്‍മാതാവായ ലെനോവോ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലൊന്ന് 2016ലും കമ്പനി പരിചയപ്പെടുത്തിയിരുന്നു. എങ്കിലും അതിനേക്കാള്‍ പല രീതിയിലും മികവുറ്റതാണ് പുതിയ സങ്കല്‍പ്പം

പിന്നിലേക്കു വളയ്ക്കാവുന്ന 6.9-ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. ഒരുസ്മാര്‍ട്​ഫോണ്‍ മേശപ്പുറത്തു വച്ച് ഉപയോഗിക്കണമെങ്കില്‍ മറ്റ് അക്‌സസറികളും വേണം. എന്നാല്‍ തങ്ങളുടെ കണ്‍സെപ്റ്റ് ഫോണ്‍ മേശപ്പുറത്തിരുന്നാലും പ്രയോജനപ്പെടുത്താമെന്നും ലെനോവോ പറയുന്നു. വിഡിയോ കോളും മറ്റും നടത്തുമ്പോള്‍ ഇത് സഹായകരമായിരിക്കും.

ADVERTISEMENT

മോട്ടറോള ബ്രാന്‍ഡില്‍

ഗൂഗിളില്‍ നിന്ന് 2014ല്‍ ലെനോവോ ഏറ്റെടുത്തതാണ് മോട്ടറോള ബ്രാന്‍ഡ്, അല്ലെങ്കില്‍ മോട്ടറോള മൊബിലിറ്റി ഹബ്. വളയ്ക്കാവുന്ന പുതിയ ഫോണ്‍ പുറത്തിറക്കുന്നുണ്ടെങ്കില്‍മോട്ടറോള ബ്രാന്‍ഡിങുമായി ആയിരിക്കും എത്തുക. പ്ലാസ്റ്റിക് ഓലെഡ് (pOLED) സ്‌ക്രീനാണ് വളയ്ക്കാവുന്ന ഫോണ്‍ എന്ന സങ്കല്‍പ്പത്തിനു പിന്നില്‍. ലെനോവോ പരിചയപ്പെടുത്തിയ സങ്കല്‍പ്പ ഫോണിന് ഫുള്‍എച്ഡി പ്ലസ് റെസലൂഷനാണ് ഉള്ളത്. 

ADVERTISEMENT

ഒരു വലിയ ഡിജിറ്റല്‍ റിസ്റ്റ് ബാന്‍ഡ് എന്നപോലെ കൈ പൊതിഞ്ഞു നില്‍ക്കുകയായിരിക്കും പുതിയ ഫോണ്‍ ചെയ്യുക. ഇതിനെ വലിയ റിസ്റ്റ്ബാന്‍ഡ് എന്നോ, വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്നോ വിളിക്കുകയും ചെയ്യാം. കൈയ്യില്‍ നിന്ന് അഴിച്ച് സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ പോലെ ഉപയോഗിക്കുകയും ചെയ്യാം. ടെന്റ് പോലെ മേശപ്പുറത്തു വയ്ക്കുമ്പോള്‍ 4.6-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനായിരിക്കും ലഭിക്കുക എന്നും കമ്പനി പറയുന്നു.

വിപണിയിൽ എപ്പോളെത്തും

ADVERTISEMENT

അമേരിക്കയിലെ ഓസ്റ്റിനില്‍ (ടെക്‌സസ്) ഇപ്പോള്‍ നടക്കുന്ന ലെനോവോ ടെക് വേള്‍ഡ് '23യിലാണ് പുതിയ സങ്കല്‍പ്പ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രദ്ധിക്കുക. ഇത് ഇപ്പോഴും സങ്കല്‍പ്പം മാത്രമാണ്. അതേസമയം, ഇത് നേരിട്ടു കണ്ട ദി വേര്‍ജ് റിപ്പോര്‍ട്ടര്‍ പറയുന്നത് ശ്രദ്ധയാകര്‍ഷിക്കുന്ന സങ്കല്‍പ്പമാണിതെന്നാണ്. അതേസമയം, വിപണിയിലെത്തിക്കാന്‍ പാകത്തിനുള്ള പൂര്‍ണ്ണത ഇപ്പോഴും കൈവന്നിട്ടുമില്ല.

ലെനോവോ ടെക് വേള്‍ഡ് 23

തുടര്‍ച്ചയായി 9-ാമത്തെ തവണയാണ് ഈ ഇവന്റ് നടത്തുന്നത്. ഇത്തവണത്തെ പ്രധാന പ്രതിപാദ്യ വിഷയം 'എല്ലാവര്‍ക്കും എഐ' എന്നതാണ്. നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായഅടുത്ത തലമുറ ഉപകരണങ്ങളെക്കുറിച്ചടക്കമാണ് സമ്മേളനത്തില്‍ പറയുന്നത്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.