6000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് സ്ക്രീൻ, ട്രിപ്പിൾ ക്യാമറ തുടങ്ങിയ മികച്ച സംവിധാനങ്ങളും പോക്കറ്റിലൊതുങ്ങുന്ന വിലയുമായി സാംസങ് വീണ്ടുമൊരു ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രീമിയം സിഗ്‌നേച്ചര്‍ ഗ്യാലക്സി ലുക്കിൽ എഫ്15 5ജി. 6.5 ഇഞ്ച് എസ്അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എഫ്15 5ജിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

6000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് സ്ക്രീൻ, ട്രിപ്പിൾ ക്യാമറ തുടങ്ങിയ മികച്ച സംവിധാനങ്ങളും പോക്കറ്റിലൊതുങ്ങുന്ന വിലയുമായി സാംസങ് വീണ്ടുമൊരു ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രീമിയം സിഗ്‌നേച്ചര്‍ ഗ്യാലക്സി ലുക്കിൽ എഫ്15 5ജി. 6.5 ഇഞ്ച് എസ്അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എഫ്15 5ജിയില്‍ നല്‍കിയിരിക്കുന്നത്. ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീന്‍ എന്നീ ഷേഡുകളില്‍ ഗ്യാലക്സി എഫ്15 5ജി ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 

ബാറ്ററി

ADVERTISEMENT

രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ഉള്ള  6000 എംഎഎച്ച് ബാറ്ററിയുമായാണ് ഗ്യാലക്സി എഫ്15 വരുന്നത്. അതോടൊപ്പം ഏറ്റവും വേഗത്തില്‍ ചാര്‍ജിങ് ഉറപ്പാക്കുന്ന 25വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറും ഗ്യാലക്സി എഫ്15 5ജിയുടെ സവിശേഷതയാണ്. 

പ്രൊസസര്‍

ADVERTISEMENT

മീഡിയടെക് ഡൈമന്‍സിറ്റി 6100+ ചിപ്സെറ്റിന്റെ കരുത്തോടെയാണ് ഗ്യാലക്സി എഫ്15 5ജി പുറത്തിറങ്ങുന്നത്.  ഇതിന് പുറമേ റാം പ്ലസ് ഫീച്ചറും ഈ മോഡലിലുണ്ട്. ഇതിലൂടെ 12 ജിബി വരെ അധിക വെര്‍ച്വല്‍ റാം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മള്‍ട്ടിടാസ്‌കിങ് അനായാസമാകും.

ക്യാമറ

ADVERTISEMENT

വിഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (വിഡിഐഎസ്) ഫീച്ചറോടുകൂടിയ 50 എംപി ട്രിപ്പിള്‍ ക്യാമറയാണ് ഗ്യാലക്സി എഫ്15 5ജിയുടെ മറ്റൊരു സവിശേഷത.13 എംപി ഫ്രണ്ട് ക്യാമറയും ഗ്യാലക്സി എഫ്15 5ജിയിലുണ്ട്. 

ഗ്യാലക്സി എക്സ്പീരിയന്‍സസ്

പിന്‍ നമ്പറുകള്‍, പാസ്​വേർഡുകള്‍ തുടങ്ങിയ ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ക്നോക്സ് വാട്ട് ചിപ്സെറ്റുംഫ്യൂച്ചര്‍ റെഡി വോയ്സ് ഫോോക്കസും എഫ് 15യിലുണ്ട്ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീന്‍ എന്നീ മനോഹര നിറങ്ങളില്‍ ഗ്യാലക്സി എഫ്15 5ജി ലഭ്യമാകും.

4ജിബി+128 ജിബി, 6ജിബി+128 ജിബി എന്നീ വേരിയന്റുകളിലാണ് മോഡല്‍ പുറത്തിറക്കുന്നത്.  ഫ്ലിപ്പ്കാര്‍ട്ട്, സാംസങ്.കോം എന്നീ സൈറ്റുകളിലും മാര്‍ച്ച് 11 മുതല്‍ തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ഗ്യാലക്സി എഫ്15 5ജി ലഭിക്കും. 

4ജിബി+128 ജിബി വേരിയന്റ് ഗ്യാലക്സി എഫ്15 5ജി മോഡല്‍ 11,999 രൂപയ്ക്കും 6ജിബി+ 128 ജിബി വേരിയന്റ് 13499 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.  കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ Galaxy A15 5G യും ഇടത്തരക്കാർക്കു അനുയോജ്യമായ ഫോണായിരുന്നു.

English Summary:

samsung-f15-5g-price-in-india-launch-sale