ഓരോ ഐഫോണ്‍ മോഡലിന്റെ അവതരണങ്ങൾക്ക് മുൻപ് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിക്കാറുണ്ട്. ആപ്പിള്‍ തങ്ങളുടെ ഐഫോണുകളുടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കി വെക്കാന്‍ സൂക്ഷിക്കുന്നതുകൊണ്ടുതന്നെ പുതിയ ഐഫോണ്‍ മോഡലുകളെക്കുറിച്ച് പുറത്തെത്തുന്ന വിവരങ്ങള്‍ നിരവധി പേരെ ആകര്‍ഷിക്കാറുമുണ്ട്. ഏറ്റവും പുതിയ ഐഫോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ഐഫോണ്‍ മോഡലിന്റെ അവതരണങ്ങൾക്ക് മുൻപ് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിക്കാറുണ്ട്. ആപ്പിള്‍ തങ്ങളുടെ ഐഫോണുകളുടെ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കി വെക്കാന്‍ സൂക്ഷിക്കുന്നതുകൊണ്ടുതന്നെ പുതിയ ഐഫോണ്‍ മോഡലുകളെക്കുറിച്ച് പുറത്തെത്തുന്ന വിവരങ്ങള്‍ നിരവധി പേരെ ആകര്‍ഷിക്കാറുമുണ്ട്. ഏറ്റവും പുതിയ ഐഫോണ്‍ 16 സീരീസിലെ ഫോണുകള്‍ക്ക് കൂടുതല്‍ വലുപ്പവും പുതിയൊരു ബട്ടണുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 15 പ്രോയില്‍ ആക്ഷന്‍ ബട്ടണായിരുന്നെങ്കില്‍ ഐഫോണ്‍ 16ല്‍ കാപ്ചര്‍ ബട്ടണാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പേരില്‍ നിന്നുതന്നെ ക്യാമറയും ഫോട്ടോയുമായി ബന്ധമുള്ള ബട്ടണായിരിക്കുമിതെന്ന സൂചനയും ലഭിക്കുന്നുണ്ട്. സാധാരണ ഐഫോണ്‍ ബട്ടണുകളെ അപേക്ഷിച്ച അല്‍പം വലുപ്പം കൂടുതലും ഈ ക്യാപ്ചര്‍ ബട്ടണുണ്ട്. 6.1 ഇഞ്ച് മുതല്‍ 6.3 ഇഞ്ച് വരെയാവും ഐഫോണ്‍ 16 പ്രോയുടെ ഡിസ്‌പ്ലേയെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

നീളവും വീതിയും കനവും ഐഫോണ്‍ 15 പ്രോയെ അപേക്ഷിച്ച് കൂടുതലാണ് ഐഫോണ്‍ 16 പ്രോയ്ക്കുള്ളതത്രെ. പുറത്തേക്കു തള്ളി നില്‍ക്കുന്ന ക്യാമറ ഡിസൈന്‍ തന്നെയാണ് ഐഫോണ്‍ 16 പ്രോയിലും ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 11 പ്രൊ സീരീസ് മുതല്‍ ക്യാമറ ഈ രൂപത്തിലാണുള്ളത്. മൂന്നു ക്യാമറ സെന്‍സറുകളും ഒരു LiDAR മൊഡ്യൂളും ഒരു മൈക്രോഫോണും ഫ്‌ളാഷും ഐഫോണ്‍ 16 പ്രോയില്‍ പ്രതീക്ഷിക്കാം. 

Image Credit: fireFX/shutterstock.com

5എക്‌സ് ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറയാണ് ഐഫോണ്‍ 16 പ്രോയുടെ മറ്റൊരു സവിശേഷത. ഐഫോണ്‍ 15 പ്രോയില്‍ 3എക്‌സ് ടെലിഫോട്ടോ ലെന്‍സായിരുന്നു നല്‍കിയിരുന്നത്. പുതിയ ക്യാമറ ഐഫോണ്‍ 16ന്റെ ഉള്ളില്‍ കൂടുതല്‍ സ്ഥലം നല്‍കും. ഐഫോണ്‍ 16ല്‍ 48എംപി അള്‍ട്രാ വൈഡ് ക്യാമറ പ്രോ മോഡലുകള്‍ക്ക് മാത്രമായിരിക്കും ഉണ്ടാവുക. കൂടുതല്‍ വൈവിധ്യമാര്‍ന്ന നിറങ്ങളിലും പുതിയ ഐഫോണ്‍ പ്രതീക്,ിക്കാം. 3,355mAhനേക്കാളും അല്‍പം കൂടി വലിയ ബാറ്ററിയാണുണ്ടാവുക. 

ADVERTISEMENT

ഏറ്റവും പുതിയ ഐഫോണുകളുടെ വില അറിയാം

ആപ്പിൾ ഐഫോൺ 15: ഡൈനമിക് ഐലൻഡിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളിൽ 48 എംപി ക്യാമറകൾ വരുന്നു.

ADVERTISEMENT

ആപ്പിൾ ഐഫോൺ 14:എ15 ബയോണിക് ചിപ് വരുന്ന ഫോണിൽ  6. 7 ഇഞ്ച് സ്ക്രീനാണ്(പ്രോ മാക്സ്) ഉള്ളത്. ഡൈനാമിക് ഐലൻഡും 48 എംപി പ്രധാന ക്യാമറയും ലഭിക്കും.

English Summary:

iPhone 16 Pro might get a new Capture Button and bigger Action button