സാംസങ്ങിന്റെ ഒരു ക്യാമറയുള്ള ഫോൺ ഉപയോഗിച്ചവർ പോലും അതീവസന്തുഷ്ടരാണ്. മെഗാപിക്സലുകളുടെ ശേഷിയുയർത്തി കൂണുപോലെ ക്യാമറാ ഫോണുകൾ വന്നെങ്കിലും സാംസങ് ഫോണിലെടുക്കുന്നതിന്റെ നിറവും ഗുണവും ഒന്നുവേറെത്തന്നെയാണ്. ഇപ്പോഴിതാ മൂന്നു ക്യാമറകൾ അവതരിപ്പിച്ച് പുത്തൻ ക്യാമറാനുഭവം നൽകുകയാണ് സാംസങ്. സാംസങ് എ50 എന്ന

സാംസങ്ങിന്റെ ഒരു ക്യാമറയുള്ള ഫോൺ ഉപയോഗിച്ചവർ പോലും അതീവസന്തുഷ്ടരാണ്. മെഗാപിക്സലുകളുടെ ശേഷിയുയർത്തി കൂണുപോലെ ക്യാമറാ ഫോണുകൾ വന്നെങ്കിലും സാംസങ് ഫോണിലെടുക്കുന്നതിന്റെ നിറവും ഗുണവും ഒന്നുവേറെത്തന്നെയാണ്. ഇപ്പോഴിതാ മൂന്നു ക്യാമറകൾ അവതരിപ്പിച്ച് പുത്തൻ ക്യാമറാനുഭവം നൽകുകയാണ് സാംസങ്. സാംസങ് എ50 എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ്ങിന്റെ ഒരു ക്യാമറയുള്ള ഫോൺ ഉപയോഗിച്ചവർ പോലും അതീവസന്തുഷ്ടരാണ്. മെഗാപിക്സലുകളുടെ ശേഷിയുയർത്തി കൂണുപോലെ ക്യാമറാ ഫോണുകൾ വന്നെങ്കിലും സാംസങ് ഫോണിലെടുക്കുന്നതിന്റെ നിറവും ഗുണവും ഒന്നുവേറെത്തന്നെയാണ്. ഇപ്പോഴിതാ മൂന്നു ക്യാമറകൾ അവതരിപ്പിച്ച് പുത്തൻ ക്യാമറാനുഭവം നൽകുകയാണ് സാംസങ്. സാംസങ് എ50 എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ്ങിന്റെ ഒരു ക്യാമറയുള്ള ഫോൺ ഉപയോഗിച്ചവർ പോലും അതീവസന്തുഷ്ടരാണ്. മെഗാപിക്സലുകളുടെ ശേഷിയുയർത്തി കൂണുപോലെ ക്യാമറാ ഫോണുകൾ വന്നെങ്കിലും സാംസങ് ഫോണിലെടുക്കുന്നതിന്റെ നിറവും ഗുണവും ഒന്നുവേറെത്തന്നെയാണ്. ഇപ്പോഴിതാ മൂന്നു ക്യാമറകൾ അവതരിപ്പിച്ച് പുത്തൻ ക്യാമറാനുഭവം നൽകുകയാണ് സാംസങ്. സാംസങ് എ50 എന്ന പുത്തൻഫോണിലെ ട്രിപ്പിൾ ക്യാമറയെ അറിയാം.   

 

ADVERTISEMENT

ക്യാമറാ വിശേഷങ്ങൾ 

 

എ50 യിൽ മൂന്നു ക്യാമറകളുണ്ട്. 20 മെഗാപിക്സൽ ലോ ലൈറ്റ് ക്യാമറ. 8 മെഗാപിക്സൽ അൾട്രാവൈഡ്, 5 മെഗാപിക്സൽ ലൈവ് ഫോക്കസ്. മുൻക്യാമറ 25 മെഗാപിക്സൽ ശേഷിയുള്ളതാണ്. 

 

ADVERTISEMENT

എന്താണു എസ്50യിലെ ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു ചോദിച്ചാൽ അൾട്രാ വൈഡ് ആംഗിൾ ഫീച്ചർ ആണെന്നു നിസ്സംശ്ശയം പറയാം. 123 ഡിഗ്രി അൾട്രാ വൈഡ് ലെൻസ് വലിയ ക്യാൻവാസിൽ ചിത്രങ്ങൾ പകർത്തും. 

 

നോർമൽ വ്യൂ അൾട്രാവൈഡ് വ്യൂ ബട്ടണുകൾ സ്ക്രീനിലുണ്ട്. ഈ മോഡിൽ വിഡിയോയും പകർത്താം. സ്ക്രീൻനിറഞ്ഞ് ചിത്രങ്ങൾ കാണുന്നതിന്റെ ഒരു ഫീൽ വേറെത്തന്നെയാണ്. വൈഡ് ആംഗിൾ കൊണ്ടു പല പ്രയോജനങ്ങളുമുണ്ട്. പലപ്പോഴും പനോരമ എടുക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കാം. ഒറ്റചിത്രത്തിലൂടെത്തന്നെ ചുറ്റുപാടിനെ മികവുറ്റ രീതിയിൽ പകർത്താമെന്നതു രണ്ടാമത്തെ നേട്ടം. 

അൾട്രാവൈഡ് എന്ന ചിത്രം നോക്കുക. അത്രയും ‘വീതിയേറിയ’ പടങ്ങളാണ് എ50 പകർത്തുന്നത്. പല റേഷ്യോകളിൽ പടമെടുക്കാനുള്ള ഐക്കൺ സ്ക്രീനിന്റെ ഇടതുവശത്തു നൽകിയിട്ടുണ്ട്. ഇതിലെ വ്യത്യാസങ്ങൾ താഴെയുള്ള ചിത്രങ്ങൾ നോക്കിയാൽ കാണാം. 

ഫിൾട്ടേഴ്സ്
ADVERTISEMENT

 

നോർമൽ മോഡ്

1:1 അനുപാതം 

നോർമൽ ക്യാമറ 

അൾട്രാവൈഡ് 

 

നോർമൽ വ്യൂ ക്യാമറയിൽ നിന്ന്  അൾട്രാവൈഡ് മോഡിലേക്ക് മാറുമ്പോൾ ചിത്രത്തിന്റെ ടോൺ ആകെ മാറുന്നത് ഒരു പോരായ്മയായി പറയാം. ചിത്രം സൂം എന്നതു നോക്കുക. ഒരേ സ്ഥലം, ഒരേ ചെടി, ഒരേ സമയം. പക്ഷേ, നല്ല നിറവ്യത്യാസമുണ്ട്. അടുത്ത അപ്ഡേറ്റിൽ ഇക്കാര്യം സാംസങ് പരിഗണിക്കുമെന്നു കരുതാം. 

 

ഫിൽറ്റേഴ്സ് പെട്ടെന്നു മാറ്റാനുള്ള ഓപ്ഷൻ സ്ക്രീനിലുണ്ട് (ചിത്രം ഫിൽറ്റേഴ്സ്). ഫോട്ടോ എന്നെഴുതിയതിന്റെ ഇടതുവശത്തായിട്ടാണ് നോർമൽ, അൾട്രാവൈഡ് മോഡിലേക്കു മാറാനുള്ള സ്വിച്ച്. ചിത്രം എൻഹാൻസ് ചെയ്യാനുള്ള ഐക്കൺ അതിനുമുകളിലായി നീലനിറത്തിൽ കാണാം. (ചിത്രം നോർമൽ മോഡ്). 

 

റേഷ്യോകൾ സ്ക്രീനിന്റെ ഇടതുവശത്തുണ്ട് 

 

ലോ ലൈറ്റ് ഫൊട്ടോഗ്രഫി ലെൻസ് എന്നു സാധാരണ ക്യാമറയെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ വ്യത്യാസമൊന്നും തോന്നിപ്പിക്കുന്നില്ല ഈ ക്യാമറ. നിറങ്ങളും ടോണും മനോഹരമായി പകർത്തുന്നുണ്ട്. 

 

അൾട്രാമോഡിൽ വിഡിയോ എടുക്കാം. 240 ഫ്രെയിം പെർ സെക്കൻഡ് സ്ലോമോഷൻ വിഡിയോ പ്രത്യേകതയായി പറയാം. 

 

ഫോണിന്റെ ഡിസൈൻ 

 

അതിസുന്ദരം എന്നൊറ്റവാക്കിൽ പറയാം. ഇൻഫിനിറ്റി ഡിസ്പ്ലേയുള്ള മുൻവശത്തെക്കാളും മനോഹരം പിൻവശമാണ്. ഗ്ലോസി ഫിനിഷുള്ള പിൻവശത്ത് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് പലനിറങ്ങളായിട്ടാണ്. 6.4 ഇഞ്ച് ഫുൾഎച്ച്ഡി ഇൻഫിനിറ്റി–യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ നിറങ്ങളെ പൊലിപ്പിച്ചുകാണിക്കുന്നുണ്ട്. കർവി ഡിസൈൻ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഐഡന്റിറ്റിയൊന്നും അവകാശപ്പെടാനില്ല. ഓൺസ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസറുണ്ട്. സ്ക്രീനിൽ താഴെയാണ് ഈ സെൻസർ സ്ക്രീൻ ഓൺ ആകുമ്പോൾ മുൻ ക്യാമറയ്ക്കുചുറ്റം ഒരു ലൈനിങ് മിന്നുന്നതു കാണാം. മുഖപരിശോധന നടത്തുകയാണ് എ 50.

 

വില 

 

4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള എ50 യ്ക്ക് 19,990 രൂപ 

6 ജിബി റാം വേരിയന്റിന് 22,990 രൂപ 

 

സ്പെസിഫിക്കേഷൻസ് 

 

Display: 16.21cm (6.4") FHD+ 

Super AMOLED Infinity-U

 

Camera

Rear: 25MP (F1.7) 8MP (F2.2) 5MP (F2.2)

Front: 25MP (F2.0)

 

Battery: 4,000mAh

15W Fast Charging

USB Type C

 

Memory: 4GB | 64GB & 6GB | 64GB  

Expandable up to 512GB

 

Processor: Exynos 9610

Octa-Core

 

OS: Android Pie

Samsung One UI