ലോകത്തെ മുൻനിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ വാവെയ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ പി30 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാണ് വാവെയ് പി30 ലൈറ്റ് എന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ മുൻനിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ വാവെയ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ പി30 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാണ് വാവെയ് പി30 ലൈറ്റ് എന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപിൽ പാരീസിൽ അവതരിപ്പിച്ച വാവെയ് പി30 പ്രോയിലെ ക്യാമറ ടെക്നോളജി കണ്ടവരെല്ലാം അദ്ഭുതപ്പെട്ടിരുന്നു. പി30 പ്രോയിലെ ഒട്ടുമിക്ക ഫീച്ചറുകളും പി30 ലൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ട്രിപ്പിൾ ക്യാമറ, 3,340 എംഎഎച്ച് ബാറ്ററി, 6.15 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ എന്നിവയാണ് പി30 ലൈറ്റിന്റെ ഹൈലൈറ്റ്. ഇന്ത്യയിൽ പി30 ലൈറ്റിന്റെ അടിസ്ഥാന വില 19,990 രൂപയാണ് (4ജിബി റാം, 128 ജിബി സ്റ്റോറേജ്). ഇതിന്റെ തന്നെ 6ജിബി റാം വേരിയന്റിന്റെ വില 22,990 രൂപയാണ്. മിഡ്നൈറ്റ് ബ്ലാക്ക്, പീകോക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുക. 

ADVERTISEMENT

ആമസോൺ ഇന്ത്യ വഴിയാണ് വിതരണം. ഏപ്രിൽ 25ന് അർധരാത്രി 12 ന് ആമസോൺ പ്രൈം അംഗങ്ങൾക്ക് ഹാൻഡ്സെറ്റ് വാങ്ങാം. മറ്റുളളവർക്ക് ഏപ്രിൽ 26ന് അർധ രാത്രിയും വാങ്ങാം. അഞ്ചു ശതമാനം ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ, 2,200 രൂപ വരെ ജിയോ ക്യാഷ്ബാക്ക്, 2.2 ടിബി അധിക ജിയോ 4ജി ഡേറ്റ എന്നിവയാണ് പ്രധാന ഓഫറുകൾ.

ADVERTISEMENT

ഇരട്ട സിം (നാനോ), ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 9.0.1 ഒഎസ്, 6.15 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ, ഒക്ടാ കോർ ഹില്‍സിലിക്കൺ കിരിൻ 710 എസ്ഒസി പ്രോസസർ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.

പിന്നിൽ ട്രിപ്പിൾ ക്യാമറ ( 20+16+2 മെഗാപിക്സൽ), 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. 24 മെഗാപിക്സലിന്റെ പ്രാഥമിക സെൻസർ വൈഡ് ആംഗിൾ ലെൻസായി ഉപയോഗിക്കാം. എട്ടു മെഗാപിക്സലിന്റെ രണ്ടാം ക്യാമറ അൾട്രാ വൈഡ് ആംഗിൾ ലൈൻസാണ്. രണ്ടു മെഗാപിക്സലിന്റെ ക്യാമറ ഡെപ്ത് സെൻസറായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം പി30 ലൈറ്റിലുമുണ്ട്. 4ജി വോൾട്ടി, വൈഫൈ, ബ്ലൂടൂത്ത് വി5.0, യുഎസ്ബി ടൈപ്–സി, എഫ്എം റേഡിയോ എന്നിവയോടൊപ്പം ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയുമുണ്ട്. 3340 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്താൽ 21 മണിക്കൂർ സംസാര സമയം ലഭിക്കും. അതിവേഗ ചാർജിങ് ഫീച്ചറുമുണ്ട്.