രാജ്യത്തെ മുൻനിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി പുതിയ മോഡലായ റിയല്‍മി 3പ്രോ അവതരിപ്പിച്ചു. റിയല്‍മി 3പ്രോയ്ക്കു കരുത്തു പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ്. 4045 എംഎഎച്ച് ബാറ്ററിയും വിഒഒസി 3.0 ഫ്‌ളാഷ് ചാര്‍ജുമുണ്ട്. സോണിയുടെ ഐഎംഎക്‌സ് 519നെ റിയല്‍മി 3പ്രോ പിന്തുണയ്ക്കുന്നു. 16എംപി +

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി പുതിയ മോഡലായ റിയല്‍മി 3പ്രോ അവതരിപ്പിച്ചു. റിയല്‍മി 3പ്രോയ്ക്കു കരുത്തു പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ്. 4045 എംഎഎച്ച് ബാറ്ററിയും വിഒഒസി 3.0 ഫ്‌ളാഷ് ചാര്‍ജുമുണ്ട്. സോണിയുടെ ഐഎംഎക്‌സ് 519നെ റിയല്‍മി 3പ്രോ പിന്തുണയ്ക്കുന്നു. 16എംപി + 5എംപി റിയര്‍ കാമറകള്‍, 25 എംപി സെല്‍ഫി കാമറ തുടങ്ങിയ സവിശേഷതകളുമുണ്ട്. റിയല്‍മി രണ്ടു വേരിയന്റുകളില്‍ ലഭ്യമാണ്. 4ജിബി റാം + 64 ജിബി റോമിന് 13,999 രൂപയും 6ജിബി റാം + 128 ജിബി റോമിന് 16,999 രൂപയുമാണ് വില. കാര്‍ബണ്‍ ഗ്രേ, നൈട്രോ ബ്ലൂ, ലൈറ്റ്‌നിങ് പര്‍പ്പിള്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. 29ന് ഉച്ചയ്ക്കു 12 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും റിയല്‍മി സൈറ്റിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ADVERTISEMENT

എന്‍ട്രി ലെവല്‍ ശ്രേണിയിലേക്ക് റിയല്‍മി സി2 എന്ന പുതിയൊരു മോഡല്‍ കൂടി ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്. 6.1 ഇഞ്ച് എച്ച്ഡി, ഡ്യൂഡ്രോപ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ സി2വിന് പുതിയ മാനങ്ങള്‍ നല്‍കുന്നു. റിയല്‍മിയുടെ സവിശേഷമായ ഡയമണ്ട്-കട്ട് രൂപകല്‍പനയാണ് സി2വിന് നല്‍കിരിക്കുന്നത്. 4000 എംഎഎച്ച് ബാറ്ററി, 13 എംപി+2എംപി എഐ ഡ്യുവല്‍ ക്യാമറ, ഒക്റ്റാകോര്‍ 12 എന്‍എം ഹീലിയോ പി22 തുടങ്ങിയ സവിശേഷതകളുണ്ട്. 

റിയല്‍മി സി2 2ജിബി റാം + 16ജിബിറോമിന് 5,999 രൂപയും 3ജിബി റാം+ 32ജിബി റോമിന് 7,999രൂപയുമാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മെയ് 15 ന് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും റിയല്‍മി വെബ്സൈറ്റിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ADVERTISEMENT

ആദ്യ വില്‍പനയ്ക്കു മുമ്പു തന്നെ ഫോണ്‍ വാങ്ങാന്‍ അവസരമൊരുക്കി ന്യൂഡല്‍ഹിയിലെ സുഭാഷ് നഗറില്‍ പസിഫിക് മാളില്‍ 27ന് റിയല്‍മിയുടെ ആദ്യ പോപ്പ്-അപ്പ് സ്റ്റോര്‍ സംഘടിപ്പിക്കും. അവതരണത്തിന് മുന്നോടിയായി ആരാധകര്‍ക്ക് റിയല്‍മി സൈറ്റില്‍ 22 മുതല്‍ 27 വരെ രജിസ്റ്റര്‍ ചെയ്ത് പോപ്പ്-അപ്പ് സ്റ്റോറില്‍ നിന്നും 27ന് വൈകീട്ട് 4.30 മുതല്‍ സമ്മാനങ്ങള്‍ കൈപ്പറ്റാം. ആദ്യ 200 ആരാധകര്‍ക്ക് അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം സിനിമയ്ക്കുള്ള സൗജന്യ ടിക്കറ്റും സ്വന്തമാക്കാം. 

ADVERTISEMENT

റിയല്‍മി 3പ്രോയുടെയും സി2വിന്റെയും അവതരണത്തോടെ ഉപഭോക്താക്കള്‍ക്ക് കരുത്തും സ്റ്റൈലും ഒന്നിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഒരു വര്‍ഷത്തിനിടയില്‍ നാലു ശ്രേണികളിലായി എട്ടു ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാജ്യമൊട്ടാകെയായി 65 ലക്ഷം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇത് ആരാധകരുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും റിയല്‍മി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാധവ് സേഥ് പറഞ്ഞു.