രാജ്യാന്തര തലത്തിലെ സ്മാർട് ഫോൺ വില്‍പനയിൽ വൻ ഇടിവ്. 2019 ലെ ആദ്യ പാദത്തിൽ പ്രീമിയം സ്മാർട് ഫോണ്‍ വില്‍പനയില്‍ എട്ടു ശതമാനത്തിന്‍റെ ഇടിവാണ് കാണിക്കുന്നത്. ഐഫോണുകളുടെ വില്‍പന കുത്തനെ കുറഞ്ഞതാണ് സ്മാർട് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോർട്ട്. കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തുവിട്ട കണക്കുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര തലത്തിലെ സ്മാർട് ഫോൺ വില്‍പനയിൽ വൻ ഇടിവ്. 2019 ലെ ആദ്യ പാദത്തിൽ പ്രീമിയം സ്മാർട് ഫോണ്‍ വില്‍പനയില്‍ എട്ടു ശതമാനത്തിന്‍റെ ഇടിവാണ് കാണിക്കുന്നത്. ഐഫോണുകളുടെ വില്‍പന കുത്തനെ കുറഞ്ഞതാണ് സ്മാർട് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോർട്ട്. കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തുവിട്ട കണക്കുകളിൽ നേട്ടമുണ്ടാക്കിയത് സാംസങ്ങും അമേരിക്ക വിലക്കിയ വാവെയ് ബ്രാൻഡും മാത്രമാണ്.

ADVERTISEMENT

2019ലെ ആദ്യമൂന്ന് മാസത്തെ പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയുടെ കണക്കുകൾ നോക്കുമ്പോൾ ഐഫോൺ വിൽപനയില്‍ 20 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. ചൈനീസ് വിപണിയില്‍ ഐഫോൺ ഉൾപ്പടെയുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ആഗോള വിപണിയെയും ബാധിച്ചത്.

ADVERTISEMENT

അതേസമയം വിപണിയുടെ നാലിലൊന്ന് വിഹിതം പിടിച്ചടക്കാന്‍ സാംസങ്ങിന് സാധിച്ചു. സാംസങ്ങിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിത്. എസ് സീരീസില്‍ മൂന്ന് മോഡൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയതും സാംസങ്ങിന് മുന്നേറ്റം നടത്താൻ‌ സഹായകമായി.

ADVERTISEMENT

ആപ്പിളിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ചൈനയിൽ നിന്നു തന്നെയാണ്. ചൈനീസ് വിപണിയില്‍ ആപ്പിളിനെ മറികടന്ന് വാവെയ് ഏറ്റവും വില്‍പനയുളള പ്രീമിയം ഫോണ്‍ നിര്‍മാതാക്കളായി. അതേസമയം, 5ജി കൂടി വരുന്നതോടെ പ്രീമിയം ഫോണ്‍ വില്‍പനയിലുളള മാന്ദ്യം പരിഹരിക്കപ്പെടുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.