കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും നൂതനമായ സ്മാർട് ഫോൺ ബ്രാൻഡുകളിലൊന്നായി ഒപ്പോ വളർന്നു. അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറ ടെക്നോളജി, 10x ലോസ്‌ലെസ് സൂം ക്യാമറ എന്നിങ്ങനെ നിരവധി പുതിയ സാങ്കേതികവിദ്യകൾ ഒപ്പോ അവതരിപ്പിച്ചു. ഇപ്പോഴിതാ പുറത്തേക്കൊഴുകും സ്ക്രീനുമായി രംഗത്തെത്തിയിരിക്കുന്നു. ഒപ്പോ മേധാവി ബ്രയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും നൂതനമായ സ്മാർട് ഫോൺ ബ്രാൻഡുകളിലൊന്നായി ഒപ്പോ വളർന്നു. അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറ ടെക്നോളജി, 10x ലോസ്‌ലെസ് സൂം ക്യാമറ എന്നിങ്ങനെ നിരവധി പുതിയ സാങ്കേതികവിദ്യകൾ ഒപ്പോ അവതരിപ്പിച്ചു. ഇപ്പോഴിതാ പുറത്തേക്കൊഴുകും സ്ക്രീനുമായി രംഗത്തെത്തിയിരിക്കുന്നു. ഒപ്പോ മേധാവി ബ്രയാൻ ഷെൻ തന്നെയാണ് പുതിയ ഫുൾ-ഡിസ്പ്ലേ 2.0 സ്ക്രീൻ സാങ്കേതികവിദ്യയുള്ള ഒരു പ്രോട്ടോടൈപ്പ് ഫോൺ വെളിപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന സ്‌ക്രീൻ-ടു-ബോഡി അനുപാതത്തിനായി വശങ്ങളിൽ അങ്ങേയറ്റം വളഞ്ഞ ഇരട്ട-എഡ്ജ് ഡിസ്‌പ്ലേയാണിത്.

ADVERTISEMENT

ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് പുതിയ ഡിസ്‌പ്ലേ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ചിത്രങ്ങളും ചില വിശദാംശങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘വാട്ടർഫാൾ ഡിസ്പ്ലേ’ എന്ന് വിളിക്കുന്ന ഫുൾ-ഡിസ്പ്ലേ 2.0, സ്ക്രീനിന്റെ ഇടതും വലതും 88 ഡിഗ്രിയിൽ വളഞ്ഞതായി കാണാം. സ്‌ക്രീനിന്റെ അരികുകൾ‌ ആഴത്തിലുള്ള വക്രങ്ങളാണ് കാണിക്കുന്നത്. ബെസലുകൾ‌ ഇല്ലെന്ന് തന്നെ പറയാം. മുകളിലും താഴെയുമുള്ള ബെസലുകളും നോച്ച് അല്ലെങ്കിൽ ഹോൾ-പഞ്ച് കട്ട് ഔട്ട് ഇല്ലാതെ വളരെ നേർത്തതായി കാണപ്പെടുന്നു. ഇതിനർഥം ഫോൺ ഏകദേശം 100 ശതമാനം സ്‌ക്രീൻ അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നാണ്.

ADVERTISEMENT

ഒപ്പോയുടെ ഫൈൻഡ് എക്സുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രോട്ടോടൈപ്പ് ഫോൺ ഷാർപ്പ് കോണുകളും ചതുരാകൃതിയിലുള്ള ആകൃതിയും നൽകുന്നു. മോട്ടറോള വൺ വിഷൻ, സോണി എക്സ്പീരിയ 1 എന്നിവ പോലുള്ള 21:9 വീക്ഷണാനുപാതം ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ADVERTISEMENT

ഫ്രെയിമിന്റെ ഭാഗത്ത് ഫിസിക്കൽ ബട്ടണുകളൊന്നും കാണുന്നില്ല. ഈ ഫോണില്‍ വെർച്വൽ ബട്ടണുകൾ ആയിരിക്കും വാഗ്ദാനം ചെയ്യുന്നത്. പ്രോട്ടോടൈപ്പ് ഫോണിന് ദൃശ്യമായ മുൻ ക്യാമറയും ഇല്ല. ഇതിനു പകരം കഴിഞ്ഞ മാസം ഷാങ്ഹായിലെ എംഡബ്ല്യുസി 2019 ൽ പ്രദർശിപ്പിച്ച അണ്ടർ ഡിസ്പ്ലേ ക്യാമറ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു. സെൽഫി ക്യാമറ ഡിസ്പ്ലേയുടെ മുകൾ ഭാഗത്ത് മറഞ്ഞിരിക്കുകയാണ്. കൂടാതെ മുൻ ക്യാമറ മോഡ് ആവശ്യമുള്ളപ്പോൾ മാത്രമായിരിക്കും ദൃശ്യമാകുക.

ഫുൾ ഡിസ്‌പ്ലേ 2.0, അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയുള്ള ഓപ്പോ ഫോൺ പ്രോട്ടോടൈപ്പ് 2020 ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌ക്രീൻ സാങ്കേതികവിദ്യ 2019ൽ തന്നെ വാവെയ് മേറ്റ് 30 പ്രോ, വിവോ നെക്‌സ് 3 എന്നിവയിൽ പ്രദർശിപ്പിക്കുമെന്നും ടിപ്പ്സ്റ്റർ ട്വീറ്റിൽ പറയുന്നുണ്ട്.