‘ബജറ്റ് സ്മാർട്ഫോണു’കളിൽ വിപ്ലവമൊരുക്കിയവയാണ് ഷഓമിയുടെ റെഡ്മി ‘എ’ ഫോണുകൾ. 4എ, 5എ, 6എ...ഇപ്പോൾ 7എ എത്തിയിരിക്കുന്നു. വില 5999 രൂപ മുതൽ. മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്, മാറ്റ് ഗോൾഡ് ഫിനിഷുകളിലെത്തുന്ന, 5.45 ഇഞ്ച് സ്ക്രീനുള്ള ഫോണിന് ഭാരം 165 ഗ്രാം മാത്രം. ബോഡി ഡിസൈനും വലുപ്പവും കൈകാര്യം ചെയ്യാൻ തികച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബജറ്റ് സ്മാർട്ഫോണു’കളിൽ വിപ്ലവമൊരുക്കിയവയാണ് ഷഓമിയുടെ റെഡ്മി ‘എ’ ഫോണുകൾ. 4എ, 5എ, 6എ...ഇപ്പോൾ 7എ എത്തിയിരിക്കുന്നു. വില 5999 രൂപ മുതൽ. മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്, മാറ്റ് ഗോൾഡ് ഫിനിഷുകളിലെത്തുന്ന, 5.45 ഇഞ്ച് സ്ക്രീനുള്ള ഫോണിന് ഭാരം 165 ഗ്രാം മാത്രം. ബോഡി ഡിസൈനും വലുപ്പവും കൈകാര്യം ചെയ്യാൻ തികച്ചും സൗകര്യപ്രദമാണ്. മികച്ച് ബിൽഡ് ക്വാളിറ്റി അനുഭവിച്ചറിയാം.

ADVERTISEMENT

12 മെഗാപിക്സൽ മെയിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഡീസന്റ് പെർഫോമൻസ് നൽകുന്നു. പിന്നിലെ സോണി ഐഎംഎക്സ്486 സെൻസർ ക്യാമറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ് ഉപയോഗിച്ചുള്ള ബ്യൂട്ടിഫെയ്സ് റെക്കഗ്‌നിഷൻ, ഫ്ലാഷ്. ലോ ലൈറ്റ് എൻഹാൻസ്മെന്റ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 

ADVERTISEMENT

സൗന്ദര്യവർധനയും ടൈമറുമൊക്കെ സെൽഫി ക്യാമറയ്ക്കുമുണ്ട്. ഔട്ട്ഡോർ ചിത്രീകരണത്തിൽ തികച്ചും മികവു പുലർത്തുന്നു. വിലയ്ക്കു തക്ക മൂല്യമുള്ള ക്യാമറകളാണു മുന്നിലും പിന്നിലും എന്നു നിസ്സംശയം പറയാം.

സ്നാപ്ഡ്രാഗൺ 439 ഒക്റ്റാകോർ പ്രോസസറാണ്. ദൈനംദിന ഉപയോഗ സാഹചര്യങ്ങളിലെല്ലാം വളരെ സ്മൂത്തായി പ്രവർത്തിക്കാൻ റെഡ്മി 7എയ്ക്ക് ഈ പ്രോസസർ കരുത്തേകുന്നു. പബ്ജി പോലെ ഹെവി അല്ലാത്ത ഗെയിമുകളിലും ലാഗും ഹാങ്ങുമൊന്നും അനുഭവപ്പെടുന്നില്ല.

ADVERTISEMENT

ആൻഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള മി യൂസർഇന്റർഫെയ്സ് ആണ്. ‘മി’യുടെ ഇടപെടൽ പരസ്യ രൂപത്തിലൊക്കെ വരും. പക്ഷേ ഇന്റർഫെയ്സ് ഉപയോഗത്തിൽ സങ്കീർണതയൊന്നുമില്ല. 2 ജിബി റാം+ 16 ജിബി സ്റ്റോറേജ്, 2ജിബി റാം+ 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു പതിപ്പുകളിൽ ലഭിക്കും. രണ്ട് 4 ജി സിമ്മിനു പുറമെ മൈക്രോ എസ്ഡി കാർഡും ഇടാനാകും. സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം. 16 ജിബി മോഡലിൽ സിസ്റ്റം സ്റ്റോറേജ് ആയി 6.4ജിബി പോകുമെന്നതിനാൽ ഫോട്ടോ, വിഡിയോ, ആപ് പ്രേമികൾക്ക് മൈക്രോ എസ്ഡി വേണ്ടിവരും.

ബാറ്ററി 4000എംഎഎച്ച്. ‘ബാറ്ററി ലോ’ ആശങ്ക വേണ്ട. ഇത് ഈ ഫോണിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്.താഴ്ന്ന വിലയ്ക്കു സ്മാർട്ഫോൺ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെയാണ് റെഡ്മി 7എ ലക്ഷ്യമിടുന്നത്. അതിനുള്ള എല്ലാ യോഗ്യതയും ഈ ഫോണിനുണ്ട്.