ഒപ്പോ ഇലക്ട്രോണിക്സ് കോർപറേഷന്റെ കീഴിലുള്ള റിയൽമിയുടെ പുതിയ സ്മാർട്ഫോൺ റിയൽമി 4 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 128 ജിബി

ഒപ്പോ ഇലക്ട്രോണിക്സ് കോർപറേഷന്റെ കീഴിലുള്ള റിയൽമിയുടെ പുതിയ സ്മാർട്ഫോൺ റിയൽമി 4 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 128 ജിബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയൽമി 5

ADVERTISEMENT

ഒപ്പോ ഇലക്ട്രോണിക്സ് കോർപറേഷന്റെ കീഴിലുള്ള റിയൽമിയുടെ പുതിയ സ്മാർട്ഫോൺ റിയൽമി 4 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, 12+8+2+2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ, 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 5000 മില്ലി ആംപിയർ ബാറ്ററി എന്നിവ സവിശേഷതകൾ. 11,999 രൂപയാണ് വില. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡൽ 9,999 രൂപയ്ക്കും 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡൽ 10,999 രൂപയ്ക്കും ലഭിക്കും. റിയൽമി സ്റ്റോറിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും 27 മുതൽ വാങ്ങാം.

ADVERTISEMENT

നോക്കിയ 105

ADVERTISEMENT

നോക്കിയയുടെ ജനകീയമായ ഫീച്ചർ ഫോൺ നോക്കിയ 105ന്റെ പുതിയ പതിപ്പ് വിപണിയിലിറക്കി. 1.77 ഇഞ്ച് കളർ ഡിസ്പ്ലേയുള്ള ഫോണിൽ ക്യാമറയോ മ്യൂസിക് പ്ലേയറോ ഇല്ല. 4 എംബി റാമും 4 എംബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിൽ 2000 കോൺടാക്ടുകളും 500 എസ്എംഎസുകളും സേവ് ചെയ്യാം. സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 800 മില്ലി ആംപിയർ ബാറ്ററിയാണുള്ളത്. 14.4 മണിക്കൂർ ടോക്‌ടൈമും 25 ദിവസത്തെ ബായ്ക്കപ്പും നൽകാൻ ഈ ബാറ്ററിക്കു കഴിയും. മൈക്രോ യുഎസ്ബി പോർട്ട്, 2ജി കണക്ടിവിറ്റി, എഫ്എം റേഡിയോ, സ്നേക്ക് ഗെയിം എന്നിവയും ഫോണിലുണ്ട്. 1,199 രൂപയാണു വില.

എച്ച്ടിസി വൈൽഡ്ഫയർ എക്സ്

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തയ്‍വാൻ കമ്പനിയായ എച്ച്ടിസി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ സ്മാർട്ഫോൺ ആണ് വൈൽഡ്ഫയർ എക്സ്. 6.22 ഇ‍ഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 12+8+5 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 3300 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന മികവുകൾ. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു 9,999 രൂപയും 4 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു 12,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.