രാജ്യത്തെ ആദ്യ 64 മെഗാപിക്‌സൽ ഫോണുമായി റിയൽമി. ഹൈ റസല്യൂഷൻ ക്വാഡ് ക്യാമറ സ്മാർട് ഫോൺ ആണ് റിയൽമി എക്‌സ് ടി. റിയൽമിയുടെ പ്രീമിയം x പരമ്പരയിലെ എക്‌സ് ടി ഇമേജിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുക. എക്‌സ് ടി ഇന്നു മുതൽ വിപണിയിൽ ലഭ്യമാകും. ക്വാഡ് ക്യാമറയിലെ ഫോർ ഇൻ വൺ പിക്‌സൽ ബിന്നിങ്, കൂടുതൽ അളവിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ആദ്യ 64 മെഗാപിക്‌സൽ ഫോണുമായി റിയൽമി. ഹൈ റസല്യൂഷൻ ക്വാഡ് ക്യാമറ സ്മാർട് ഫോൺ ആണ് റിയൽമി എക്‌സ് ടി. റിയൽമിയുടെ പ്രീമിയം x പരമ്പരയിലെ എക്‌സ് ടി ഇമേജിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുക. എക്‌സ് ടി ഇന്നു മുതൽ വിപണിയിൽ ലഭ്യമാകും.

ADVERTISEMENT

ക്വാഡ് ക്യാമറയിലെ ഫോർ ഇൻ വൺ പിക്‌സൽ ബിന്നിങ്, കൂടുതൽ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെർച്ചർ, കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നൽകുന്ന 6പി ലെൻസ് എന്നിവ എക്‌സ് ടി ഫോണിന്റെ പ്രത്യേകതകളാണ്.

ADVERTISEMENT

2.3 ജിഗാഹെട്‌സ് സിപിയു സഹിതം 10 എൻ എം ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 712 എഐഇ പ്രൊസസർ റിയൽമി എക്‌സ് ടിക്ക് കൂടുതൽ വേഗവും കരുത്തും പകരുന്നു. തേർഡ് ജെൻ എഐ എൻജിൻ ഹാൻഡ്സെറ്റിന്റെ വേഗവും കൃത്യതയും വർധിപ്പിക്കുന്നു. ക്വാൽകോം, അഡ്രിനോ, 616 ജിപിയു എന്നിവ ഗെയിം, എന്റർടെയിൻമെന്റ് എന്നിവയിൽ ഉപയോക്താക്കൾക്ക് അസാമാന്യ പ്രകടനം ഉറപ്പുവരുത്തും. 3ഡി കർവ് ഗ്ലാസോടു കൂടിയ പിൻ ഡിസൈൻ ഗോറില്ല ഗ്ലാസ് സാങ്കേതികതയാൽ വികസിപ്പിച്ചതിനാൽ തന്നെ ഭ്രമിപ്പിക്കുന്ന ഭംഗിയാണ് ഫോണിന് സമ്മാനിക്കുന്നത്. ഫുൾ സ്‌ക്രീനും സൂപ്പർ അമോലെഡ് ഡ്യൂ ഡ്രോപ് സാങ്കേതികതയും അതിവിശിഷ്ടമായ ഡിസ്‌പ്ലേ, 92.1 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ എന്നിവ സമ്മാനിക്കും. 

ADVERTISEMENT

ഫിംഗർ പ്രിന്റ് സാങ്കേതികതയായ ഗൂഡിക്‌സ് ജി3.0 ആണ് റിയൽമി എക്‌സ് ടിയെ അത്യാകർഷകമാക്കുന്ന മറ്റൊരു ഘടകം. വേഗത്തിൽ വിരൽത്തുമ്പു കൊണ്ട് ഫോൺ ലോക്ക് തുറക്കാൻ കഴിയുന്നു. ആൻഡ്രോയ്‌സ് 9.0 കളേഴ്‌സ് 6.0 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി എക്‌സ് ടിക്ക് 4000 എംഎഎച്ച് ബാറ്ററിയാണ്. ഫ്‌ളാഷ് ചാർജർ വഴി അതിവേഗം ബാറ്ററി റീചാർജ് ചെയ്യാം. 

റിയൽമി എക്‌സ് ടി ഫോൺ പേൾ വൈറ്റ്, പേൾ ബ്ലൂ എന്നീ രണ്ടു നിറങ്ങളിൽ ഇപ്പോൾ ലഭ്യമാവുന്ന ഫോൺ മൂന്ന്  സ്പെസിഫിക്കേഷനിൽ  ലഭിക്കും. 15,999 രൂപ വിലയുള്ള 4+ 64 ജിബി, 16999 രൂപയുള്ള 6+ 64 ജിബി, 18999 രൂപ വിലയുള്ള 8+128 ജിബി ഫോൺ.

ഇതോടൊപ്പം പുറത്തിറക്കിയ റിയൽമി ബഡ്‌സ് വയർലെസ് ഇയർഫോണിന് 1799 രൂപയാണു വില. 10,000 എംഎഎച്ച് പവർബാങ്കും ലഭ്യമാക്കി. 230 ഗ്രാം മാത്രം ഭാരമുള്ള പവർബാങ്കിൽ 18 വാട്ട് വേഗതയേറിയ ചാർജിങ്, രണ്ടു യുഎസ്ബി പോർട്ടുകൾ എന്നീ സൗകര്യങ്ങളുണ്ട്. 1299 രൂപയാണ് വില.