നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴും അത് സംഭവിക്കാം. നിങ്ങളുടെ ഫോണ്‍ ഒരിടത്ത് സുരക്ഷിതമായി വയ്ക്കുക. ഉദാഹരണത്തിന് പോക്കറ്റിലോ, ഹാന്‍ഡ്ബാഗിലോ. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിക്കുക എന്നും ഗൂഗിള്‍ പറയുന്നു.

നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴും അത് സംഭവിക്കാം. നിങ്ങളുടെ ഫോണ്‍ ഒരിടത്ത് സുരക്ഷിതമായി വയ്ക്കുക. ഉദാഹരണത്തിന് പോക്കറ്റിലോ, ഹാന്‍ഡ്ബാഗിലോ. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിക്കുക എന്നും ഗൂഗിള്‍ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴും അത് സംഭവിക്കാം. നിങ്ങളുടെ ഫോണ്‍ ഒരിടത്ത് സുരക്ഷിതമായി വയ്ക്കുക. ഉദാഹരണത്തിന് പോക്കറ്റിലോ, ഹാന്‍ഡ്ബാഗിലോ. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിക്കുക എന്നും ഗൂഗിള്‍ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഫെയ്‌സ് അണ്‍ലോക് ഉണ്ടെങ്കിലും അവ ഒരിക്കലും ഐഫോണിന്റെ സുരക്ഷാ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ അതൊക്കെ തിരുത്തിക്കുറിച്ചാണ് ഗൂഗിളിന്റെ ഈ വര്‍ഷത്തെ പിക്‌സല്‍ 4 മോഡലുകള്‍ ഇറങ്ങിയിരിക്കുന്നതെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പറയുന്നത് അവ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ്. ആരെങ്കിലും നിങ്ങളുടെ പിക്‌സല്‍ 4 ഫോണെടുത്ത് മുഖത്തിനു നേരെ പിടിച്ചാല്‍ ഫോണ്‍ അണ്‍ലോക് ആകും. കണ്ണടഞ്ഞിരുന്നാലും അൺലോക് ആകും. നിങ്ങള്‍ തന്നെ വെറുതെ ഫോണിനു നേരെ നോക്കിയാലും അതു ചുമ്മാതങ്ങ് അണ്‍ലോക് ആകും. ഫോണിന്റെ ഉടമ ഉറങ്ങിക്കിടക്കുമ്പോള്‍ ആരെങ്കിലും ഫോണെടുത്ത് മുഖത്തിനു നേരെ പിടിച്ചാലും തുറന്നുകിട്ടും!

ഈ പ്രശ്‌നങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബിബിസിയുടെ ടെക്‌നോളജി റിപ്പോര്‍ട്ടര്‍ ക്രിസ് ഫോക്‌സ് ആണ്. തുടര്‍ന്ന് പിക്‌സല്‍ ഫോണുകള്‍ക്കായി തങ്ങളുടെ സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ ഇക്കാര്യങ്ങള്‍ ശരിയാണെന്നു സമ്മതിക്കുകയായിരുന്നു. ഒരാള്‍ ഉറങ്ങിക്കിടക്കുമ്പോഴും ഫോണിന്റെ ഫെയ്‌സ്‌ഐഡി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. കണ്ണടച്ചിരിക്കുമ്പോള്‍ ഫോണ്‍ മുഖത്തിനു നേരെ പിടിച്ചാല്‍ ഫോണ്‍ തുറക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. കണ്ണടച്ചിരിക്കുമ്പോള്‍ ഫോണ്‍ തുറക്കാതിരിക്കാനുള്ള ഒരു മോഡും പിക്‌സല്‍ 4ല്‍ ഇല്ലെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു. കണ്ണടച്ചിരിക്കുമ്പോഴും ഫോണ്‍ തുറക്കാമെന്ന് ക്രിസ് ഫോക്‌സ് വിഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ADVERTISEMENT

തുടര്‍ന്ന് ഫോണിനുള്ള സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ കുറിച്ചത് ഫോണിനു നേരെ നോക്കിയാല്‍, നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും അത് അണ്‍ലോക് ആകുമെന്നാണ്. നിങ്ങളെ പോലെയിരിക്കുന്ന ആർക്കും (ഉദാഹരണത്തിന് നിങ്ങളുടെ ഇരട്ട സഹോദരന്‍) അത് അണ്‍ലോക് ചെയ്യാം എന്നാണ്. മറ്റാരെങ്കിലും നിങ്ങളുടെ ഫോണ്‍ മുഖത്തിനു നേരെ പിടിച്ചാലും അത് അണ്‍ലോക് ചെയ്യാം. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴും ഇതു സാധിക്കും. നിങ്ങളുടെ ഫോണ്‍ ഒരിടത്ത് സുരക്ഷിതമായി വയ്ക്കുക. ഉദാഹരണത്തിന് പോക്കറ്റിലോ, ഹാന്‍ഡ്ബാഗിലോ. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിക്കുക എന്നും ഗൂഗിള്‍ പറയുന്നു. പേടിപ്പെടുത്തുന്ന മറ്റൊരു കാര്യം ഫെയ്‌സ്‌ഐഡി ഉപയോഗിച്ച് മൊബൈല്‍ പെയ്‌മെന്റ് പോലും നടത്താമെന്നതാണ്.

ഇത്തരം പ്രശ്‌നമുള്ള ഒരു ഫോണ്‍ വിറ്റ് ഉപയോക്താവിന്റെ പൈസ വാങ്ങി പോക്കറ്റിലിട്ട ശേഷം ഗൂഗിള്‍ നടത്തുന്ന കരച്ചിലും പിഴിച്ചിലും ടെക്‌നോളജി പുസ്തകത്തിലെ ലജ്ജാകരമായ ഒരു അധ്യായമായി മാറുന്നുവെന്നത് കൂടാതെ, ആപ്പിളിന്റെ ഫെയ്‌സ്‌ഐഡിക്ക് ഒരു സ്തുതിഗീതമായി തീരുകയുമാണ്. ആപ്പിളിന്റെ ഫെയ്‌സ്‌ഐഡിക്ക് ഇരട്ടകളെ കണ്ടാല്‍ തിരിച്ചറിയാം. ഉപയോക്താവിന്റെ കണ്ണടച്ചിരുന്നാല്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുകയേ ഇല്ല. ആപ്പിളിന്റേതിനു തുല്യമായ രീതിയിലുള്ള മുഖം തിരിച്ചറിയല്‍ വാവെയ് പി30 പ്രോ, മെയ്റ്റ് 30 പ്രോ തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഉള്ളതെന്നാണ് പറയുന്നത്. എന്നാല്‍ വാവെയും ഫെയ്‌സ് ഐഡി ഉപയോഗിച്ചുള്ള പണമടയ്ക്കല്‍ നല്‍കുന്നില്ല. മറ്റെല്ലാ ആന്‍ഡ്രോയിഡ് ഫോണിനെക്കാളും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്‌ഐഡിയാണ് തങ്ങളുടെ പിക്‌സല്‍ 4 ഫോണുകളില്‍ ഗൂഗിള്‍ കൊണ്ടുവന്നിരിക്കുന്നത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

ADVERTISEMENT

ഈ വര്‍ഷത്തെ പിക്‌സല്‍ ഫോണുകളില്‍ അവതരിപ്പിച്ച സോളി റാഡാര്‍ ചിപ്പുകള്‍ക്കും പ്രശംസ ലഭിച്ചിരുന്നു. ഫെയ്‌സ് അണ്‍ലോക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ഈ ചിപ്പിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപയോക്താവ് ഫോണ്‍ എടുക്കുമ്പോഴെ ഫോണ്‍ തുറക്കും. അണ്‍ലോക് ആകാന്‍ ഫോണിന്റെ നേരെ ഉപയോക്താവ് നോക്കേണ്ട കാര്യം പോലുമില്ലെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. കാരണം ഉപയോക്താവിനെ തിരിച്ചറിയാന്‍ സോളിക്കാകും. എന്നാല്‍ ഇതെല്ലാമാണ് ഇപ്പോള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളായി തിരിച്ചടിക്കുന്നതെന്നും കാണാം.

സാങ്കേതികമായി ഇതെല്ലാം ശരിയാണെങ്കിലും പ്രായോഗിക തലത്തില്‍ പിക്‌സല്‍ ഉപയോക്താക്കള്‍ ഓര്‍ത്തിരിക്കേണ്ടത് ഫോണിനെക്കുറിച്ച് നിങ്ങള്‍ അശ്രദ്ധരായാല്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ ഫോണ്‍ തുറക്കാന്‍ സാധിച്ചേക്കുമെന്നതാണ്. താമസിയാതെ തങ്ങള്‍ ഈ ഫീച്ചര്‍ മെച്ചപ്പെടുത്തുമെന്ന് ഗൂഗിള്‍ ബിബിസിയോടു പ്രതികരിച്ചു. എന്നാല്‍, ഒരാള്‍ ഉറങ്ങിക്കിടിക്കുമ്പോള്‍ അയാളുടെ ഫോണ്‍ മറ്റാര്‍ക്കെങ്കിലും തുറക്കാമെന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

ADVERTISEMENT

ഈ പ്രശ്‌നത്തെക്കുറിച്ച് 'ദി വേര്‍ജി'നോടു പ്രതികരിച്ച ഗൂഗിള്‍ പറഞ്ഞത്, വരും മാസങ്ങളില്‍ തങ്ങള്‍ പിക്‌സല്‍ 4 മോഡലുകളുടെ ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ്. മറ്റാരെങ്കിലും ഫോണ്‍ തുറന്നേക്കുമെന്നു പേടിയുള്ളവര്‍ക്ക് ഫെയ്‌സ് ഐഡിക്കൊപ്പം പ്രവര്‍ത്തിക്കാനായി പിന്‍, പാറ്റേണ്‍, അല്ലെങ്കില്‍ പാസ്‌വേഡ് എന്നിവയില്‍ ഏതെങ്കിലും കൂടെ ആക്ടിവേറ്റു ചെയ്യണം എന്നാണ്. ഇതെല്ലാമാണെങ്കിലും തങ്ങളുടെ ഫോണിന് വേണ്ടത്ര ബയോമെട്രിക്‌സ് സുരക്ഷയുണ്ടെന്നും ഗൂഗിള്‍ അവകാശപ്പെട്ടു. ഇത്തരം സാധ്യതകളെല്ലാം മുന്നില്‍കണ്ട് ഫോണിറക്കിയ ആപ്പിളിന് സ്തുതിപാടുകയാണിപ്പോള്‍ ടെക് വിദഗ്ധർ.