ഈ വർഷം ആഗോളതലത്തിൽ 20 കോടി സ്മാർട് ഫോണുകൾ കയറ്റി അയച്ചതായി വാവായ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അതേ സംഖ്യയേക്കാൾ 64 ദിവസം മുൻപാണ് കമ്പനിക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നത്. ചൈനീസ് കമ്പനിയെ അമേരിക്ക നിരോധിച്ചിട്ടും വാവെയ് ഈ റെക്കോർഡ് നേടിയത് ശ്രദ്ധേയമാണ്. ചൈന-യുഎസ് വ്യാപാര യുദ്ധം കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷം ആഗോളതലത്തിൽ 20 കോടി സ്മാർട് ഫോണുകൾ കയറ്റി അയച്ചതായി വാവായ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അതേ സംഖ്യയേക്കാൾ 64 ദിവസം മുൻപാണ് കമ്പനിക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നത്. ചൈനീസ് കമ്പനിയെ അമേരിക്ക നിരോധിച്ചിട്ടും വാവെയ് ഈ റെക്കോർഡ് നേടിയത് ശ്രദ്ധേയമാണ്. ചൈന-യുഎസ് വ്യാപാര യുദ്ധം കാരണം വാവെയ്ക്ക് ഗൂഗിൾ സേവനങ്ങൾ ഉപയോഗിച്ച് പുതിയ ഫോണുകൾ വിൽക്കാൻ കഴിയില്ല. പക്ഷേ ഇത് കമ്പനിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. 2019 അവസാനത്തോടെ 27 കോടി ഫോണുകൾ കയറ്റുമതി ചെയ്യാനാണ് വാവെയ് ലക്ഷ്യമിടുന്നത്.

ADVERTISEMENT

ഈ വർഷം 27 കോടി യൂണിറ്റ് ഫോണുകൾ കമ്പനി ഉത്പാദിപ്പിക്കുമെന്ന് വാവെയ് സ്ഥാപകൻ റെൻ ഷെങ്‌ഫെയ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് 2019 ലെ പ്രാരംഭ ലക്ഷ്യത്തേക്കാൾ രണ്ടു കോടിയുടെ കൂടുതലാണെന്ന് മൈഡ്രൈവേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2021 ഓടെ ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ ബ്രാൻഡായി സാംസങ്ങിനെ മറികടക്കുമെന്നാണ് വാവെയ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

വാവേയുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. ഇവിടെ ആകർഷകമായ കിഴിവുകളുമായി കമ്പനി പുതുതായി പുറത്തിറക്കിയ മേറ്റ് 30 സീരീസ് വിൽക്കുന്നുണ്ട്. കയറ്റുമതിയെ സംബന്ധിച്ചിടത്തോളം യു‌എസ് നിരോധനം കമ്പനിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും ഇത് ഉടൻ തന്നെ മാറിയേക്കാം. ഗൂഗിൾ ആപ്ലിക്കേഷനുകളും സേവനങ്ങളും ഇല്ലാതെ, ചൈനീസ് ഇതര വിപണികളിൽ വാവേയുടെ ജനപ്രീതി കുറയുമെന്നാണ് കരുതുന്നത്.

ADVERTISEMENT

കമ്പനിയുടെ വളർച്ചയ്ക്ക് ഇന്ത്യൻ വിപണിയുടെ പ്രാധാന്യവും വാവെയ് ആവർത്തിച്ചു. ഇന്ത്യ വാവെയുടെ സുപ്രധാനവും തന്ത്രപരവുമായ വിപണിയാണ്, ഞങ്ങളുടെ എല്ലാ ഉൽപന്ന വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാവെയ് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസ് ഗ്രൂപ്പിലെ കൺട്രി മാനേജർ ടൊർണാഡോ പാൻ പറഞ്ഞു. വൈ 9 പ്രൈം ഒരു ആമസോൺ ബെസ്റ്റ് സെല്ലറാണെന്നും പി 30 പ്രോ ഒരു ജനപ്രിയ സ്മാർട് ഫോണാണെന്നും വാവെയ് അടുത്തിടെ പറഞ്ഞു.

ഗൂഗിൾ സേവനങ്ങളില്ലാതെ ഇന്ത്യ പോലുള്ള ഒരു മത്സര വിപണിയിൽ വാവെയ് എങ്ങനെ മുന്നോട്ട് പോകുമെന്നത് വെല്ലുവിളിയായിരിക്കും. മേറ്റ് 30 സീരീസും മേറ്റ് എക്സ് മടക്കാവുന്ന ഫോണും ഈ വർഷാവസാനം കമ്പനി ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.