ആഗോള സ്മാർട് ഫോൺ വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നത് ചൈനീസ് കമ്പനികളാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. വാവെയ് ഉൾപ്പെടുന്ന ചൈനീസ് കമ്പനികളുടെ ഫോണുകളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ 38 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള സ്മാർട് ഫോൺ വിപണിയിൽ  വൻ മുന്നേറ്റം നടത്തുന്നത് ചൈനീസ് കമ്പനികളാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. വാവെയ് ഉൾപ്പെടുന്ന ചൈനീസ് കമ്പനികളുടെ ഫോണുകളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ  ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ 38 കോടി യൂണിറ്റ് കയറ്റുമതി നടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 2018 ലെ മൂന്നാം പാദത്തിൽ 37.98 കോടി യൂണിറ്റായിരുന്നു ഇത്.

ADVERTISEMENT

എ, നോട്ട് സ്മാർട് ഫോൺ സീരീസുകൾക്ക് ശക്തമായ ഡിമാൻഡുള്ള സാംസങ് തന്നെയാണ് ഒന്നാമത്. മൊത്തം വിപണിയുടെ 21 ശതമാനം ഓഹരിയുമായി സാംസങ് വിപണിയിൽ മുന്നിലെത്തിയപ്പോൾ 18 ശതമാനം ഓഹരിയുമായി വാവെയ് റെക്കോർഡ് ഉയരത്തിലെത്തി.

ADVERTISEMENT

അതിവേഗം വളരുന്ന ബ്രാൻഡായ റിയൽമി ആഗോളതലത്തിൽ ഏഴാം സ്ഥാനത്തെത്തി. ഇന്ത്യയിലെയും ചൈനയിലെയും കയറ്റുമതി വർധിച്ചതിനെത്തുടർന്നാണ് ആഗോള സ്മാർട് ഫോൺ വിപണിയിൽ വൻ മുന്നേറ്റം പ്രകടമായത്. മികച്ച മൂന്ന് ബ്രാൻഡുകളായ സാംസങ്, വാവെയ്, ആപ്പിൾ എന്നിവ സ്മാർട് ഫോൺ വിപണിയുടെ പകുതിയോളം പങ്കിട്ടെടുത്തു. ശേഷിക്കുന്ന വിപണി വിഹിതം നൂറുകണക്കിന് ബ്രാൻഡുകൾ ചേർന്നാണ് പങ്കിടുന്നത്. സ്മാർട് ഫോൺ വിപണിയിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

ADVERTISEMENT

അതേസമയം, ആപ്പിൾ ഐഫോൺ കയറ്റുമതി നാലു ശതമാനം ഇടിഞ്ഞു. ഇതിന്റെ ഫലമായി വരുമാനം 11 ശതമാനം കുറഞ്ഞു. മൂന്നാം പാദം അവസാനിക്കുമ്പോൾ ഏറ്റവും പുതിയ ഐഫോൺ 11 സീരീസിനുള്ള പോസിറ്റീവ് പ്രതികരണം ആപ്പിൾ ഹോളിഡേ സീസൺ പാദത്തിലേക്ക് കടക്കുന്നതിനുള്ള ഒരു പ്രതീക്ഷയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാവേയ്ക്കുള്ള യുഎസ് വ്യാപാര നിരോധനം മൊത്തത്തിലുള്ള ബ്രാൻഡിന്റെ കയറ്റുമതിയെയും 2019 ലെ മൂന്നാം പാദത്തിലെ വളർച്ചയെയും ബാധിച്ചിട്ടില്ലെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ അസോസിയേറ്റ് ഡയറക്ടർ തരുൺ പതക് പറഞ്ഞു. വിദേശ വിപണി വിഹിതം കുറയുന്നതിന് ആഭ്യന്തര പുഷ് നൽകിക്കൊണ്ട് വാവെയുടെ തന്ത്രം മികച്ച ഫലം നൽകി.

യുഎസ്-ചൈന വ്യാപാര യുദ്ധത്തിനിടയിൽ വാവെയോടുള്ള ദേശീയത വർധിച്ചുവെന്നും ചൈനയിലെ ആക്രമണാത്മക ഗോ-ടു-മാർക്കറ്റ് തന്ത്രവും ആഭ്യന്തരമായി മൈൻഡ് ഷെയറും മാർക്കറ്റ് ഷെയറും വർധിപ്പിക്കാൻ ഇത് വാവെയെ സഹായിച്ചുവെന്നും പതക് അഭിപ്രായപ്പെട്ടു.

English Summary : Global smartphone market hits 380mn units in Q3