അടുത്ത വർഷം ഇന്ത്യയിലെത്തുന്ന എല്ലാ ഷഓമി ഫ്ലാഗ്ഷിപ്പുകളും 5ജി പിന്തുണയുമായി വരുമെന്നതിൽ സംശയമുണ്ട്. അടുത്ത കുറച്ച് വർഷങ്ങളിൽ 5ജി ഇന്ത്യ പോലുള്ള വിപണികളിലേക്ക് വരാൻ സാധ്യതയില്ലാത്തതിനാൽ ഇത് സംശയകരമായി തുടരും. ഇതിനാൽ തന്നെ ഷഓമിയുടെ 5 ജി മോഡലുകളുടെ പ്രത്യേക 4ജി പതിപ്പുകളായിരിക്കും ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ അടുത്ത വർഷത്തെ മുൻനിര സ്മാർട് ഫോണുകളെല്ലാം 5ജിയിൽ ആയിരിക്കും പുറത്തിറങ്ങുക. 5ജി ഫോണുകൾ വിപണികളിലേക്ക് കൊണ്ടുവരുന്നതിൽ ഷഓമി ഇപ്പോൾ തന്നെ മുൻപന്തിയിലാണ്. ഈ വർഷം മാത്രം മുൻനിര ഫോണുകളായ മി മിക്സ് 3, മി 9 എന്നിവയും മറ്റുള്ളവയുടെ 5ജി വേരിയന്റും വിപണികളിൽ എത്തിച്ചു കഴിഞ്ഞു. എന്നാലും അടുത്ത വർഷം കൂടുതൽ ഫോണുകളിൽ 5ജി സാങ്കേതികവിദ്യ വിപുലമായി എത്തിക്കാൻ ഷഓമി ഇപ്പോൾ സന്നദ്ധമാണ്. കുറഞ്ഞത് 2020 ൽ എല്ലാ പ്രീമിയം ഫോണുകൾക്കും 5ജി പിന്തുണ സ്റ്റാൻഡേർഡായി നൽകാനാണ് ഷഓമിയുടെ പദ്ധതി.

ADVERTISEMENT

2020 ൽ 2,000 യുവാന് മുകളിൽ വിലയുള്ള എല്ലാ ഷഓമി ഫോണുകളും 5ജി സപ്പോർട്ട് സ്റ്റാൻഡേർഡായി ലഭിക്കുമെന്ന് ചൈന മൊബൈൽ ഗ്ലോബൽ പാർട്ണർ കോൺഫറൻസിലെ മുഖ്യ ചടങ്ങിൽ കമ്പനി സിഇഒ ലീ ജുൻ പറഞ്ഞു. ചൈന പോലുള്ള വിപണികളിൽ വളരുന്ന മേഖലയാണ് 5ജി.

ADVERTISEMENT

അതായത്, ഷഓമിയുടെ നെക്സ്റ്റ്-ജെൻ മുൻനിര ഫോണുകൾക്ക് 5ജി കണക്റ്റിവിറ്റിയെ സ്റ്റാൻഡേർഡായി പിന്തുണ ലഭിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ജനുവരിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മി 10 സീരീസിന് സ്റ്റാൻഡേർഡായി 5ജി പിന്തുണ ലഭിക്കും. ഷഓമി നിർമിക്കുന്ന എല്ലാ പ്രീമിയം ഫോണുകൾക്കും 5G പിന്തുണയുണ്ടാകും. റെഡ്മിയും ബ്രാൻഡിന്റെ ഭാഗമായതിനാൽ അടുത്ത ജെൻ ക്വാൽകോം മുൻനിര ചിപ്‌സെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി കെ 30 പ്രോയിലും 5ജി ഉണ്ടാകും.

ADVERTISEMENT

അടുത്ത വർഷം ഇന്ത്യയിലെത്തുന്ന എല്ലാ ഷഓമി ഫ്ലാഗ്ഷിപ്പുകളും 5ജി പിന്തുണയുമായി വരുമെന്നതിൽ സംശയമുണ്ട്. അടുത്ത കുറച്ച് വർഷങ്ങളിൽ 5ജി ഇന്ത്യ പോലുള്ള വിപണികളിലേക്ക് വരാൻ സാധ്യതയില്ലാത്തതിനാൽ ഇത് സംശയകരമായി തുടരും. ഇതിനാൽ തന്നെ ഷഓമിയുടെ 5 ജി മോഡലുകളുടെ പ്രത്യേക 4ജി പതിപ്പുകളായിരിക്കും ഇന്ത്യ പോലുള്ള വിപണികളിൽ വിൽക്കാൻ സാധ്യത. റെഡ്മി കെ 30 പ്രോ അല്ലെങ്കിൽ ഷഓമി ഇന്ത്യയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് വിളിക്കാൻ തീരുമാനിക്കുന്നതെന്തും 4ജി പിന്തുണയോടെ മാത്രമേ വരൂ.

ആഗോളതലത്തിൽ ഷഓമിക്ക് ഇപ്പോൾ തന്നെ എന്നത്തേക്കാളും കൂടുതൽ പ്രീമിയം സീരീസ് ഫോണുകളുണ്ട്. അടുത്തിടെ പുറത്തിറക്കിയ മി സിസി 9 സീരീസ് പിന്തുണയ്‌ക്കുന്ന വിപണികളിൽ 5ജി പിന്തുണ വാഗ്ദാനം ചെയ്യും. ഒരു കൺസെപ്റ്റ് ഉപകരണമായ മി മിക്സ് ആൽഫ പോലുള്ള ഫോണുകൾക്ക് ഇപ്പോൾ 5ജി പിന്തുണയും ലഭിക്കും. മിക്സ് ആൽഫയ്ക്ക് ഒരു റാപ്റൗണ്ട് ഡിസ്പ്ലേ ഉണ്ടെങ്കിലും ഇത് ഇപ്പോഴും ഒരു കൺസെപ്റ്റ് ഉപകരണം മാത്രമാണ്.

English Summary: 5G for all Xiaomi flagship smartphones in 2020