ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ രാജ്യത്തെ സ്മാർട് ഫോൺ വിൽപ്പനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉത്സവ ഓഫറുകളോടൊപ്പം ഓൺലൈൻ എക്‌സ്‌ക്ലൂസീവ് സ്മാർട് ഫോൺ ലോഞ്ചുകൾ കാരണം ചില്ലറ വ്യാപാരികളെ ഉപഭോക്താക്കഴൾ ഒഴിവാക്കുന്നു. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിലർമാർ ഈ രീതിയെ നേരത്തെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ രാജ്യത്തെ സ്മാർട് ഫോൺ വിൽപ്പനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉത്സവ ഓഫറുകളോടൊപ്പം ഓൺലൈൻ എക്‌സ്‌ക്ലൂസീവ് സ്മാർട് ഫോൺ ലോഞ്ചുകൾ കാരണം ചില്ലറ വ്യാപാരികളെ ഉപഭോക്താക്കൾ ഒഴിവാക്കുന്നു. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിലർമാർ ഈ രീതിയെ നേരത്തെ തന്നെ വിമർശിച്ചിരുന്നു. സാംസങ്, ഷഓമി, വൺപ്ലസ് എന്നിവയുൾപ്പെടെയുള്ള സ്മാർട് ഫോൺ ബ്രാൻഡുകൾ ബഹിഷ്‌കരിക്കുമെന്നാണ് ചില്ലറ വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

ഓൺലൈൻ കിഴിവുകൾ നിയന്ത്രിക്കാൻ ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഈ സ്മാർട് ഫോൺ ബ്രാൻഡുകൾക്ക് കത്തെഴുതി. ബ്രാൻഡുകൾ ഞങ്ങളുടെ പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നു, അല്ലാത്തപക്ഷം ചില്ലറ വ്യാപാരികളും അസോസിയേഷനുകളും ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ മടിക്കില്ല. ഞങ്ങൾ ഒരു ബലപ്രയോഗത്തിനില്ല. എന്നാൽ, നിലവിലെ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങൾ ഈ ബ്രാൻഡുകളെ ഉപേക്ഷിക്കുമെന്നും റീട്ടെയിലർ ബോഡിയുടെ കത്തിൽ പറയുന്നുണ്ട്.

ADVERTISEMENT

ഇ-റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിൽ ആഴത്തിലുള്ള കിഴിവുകൾ നൽകുന്നത് നിർത്തണമെന്ന് സ്മാർട് ഫോൺ കമ്പനികളോട് ആവശ്യപ്പെട്ട് റീട്ടെയിലർ ബോഡി കഴിഞ്ഞ മാസം ബ്രാൻഡുകൾക്ക് സമാനമായ ഒരു കത്ത് എഴുതിയിരുന്നു. കത്തിനെ തുടർന്ന്, ഒപ്പോ, വിവോ, റിയൽ‌മി ഉൾപ്പെടെയുള്ള കമ്പനികൾ ചില്ലറ വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ, സാംസങും ഷഓമിയും ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷന്റെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.