രാജ്യാന്തര വിപണിയിൽ 150 ഡോളർ (ഏകദേശം 10,000 രൂപ) വിലയുള്ള 5ജി സ്മാർട് ഫോണുകൾ 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ വാവെയുടെ പ്രഖ്യാപനം. വാവെയുടെ 5ജി പ്രൊഡക്റ്റ് ലൈനിന്റെ പ്രസിഡന്റ് യാങ് ചാവോബിൻ ആണ് ഇക്കാര്യം പറഞ്ഞത്. വാവെയ് അതിന്റെ ഉപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണിയിൽ 150 ഡോളർ (ഏകദേശം 10,000 രൂപ) വിലയുള്ള 5ജി സ്മാർട് ഫോണുകൾ 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ വാവെയുടെ പ്രഖ്യാപനം. വാവെയുടെ 5ജി പ്രൊഡക്റ്റ് ലൈനിന്റെ പ്രസിഡന്റ് യാങ് ചാവോബിൻ ആണ് ഇക്കാര്യം പറഞ്ഞത്.

ADVERTISEMENT

വാവെയ് അതിന്റെ ഉപ ബ്രാൻഡായ ഓണറിനൊപ്പം 2019 ൽ 5ജി സ്മാർട് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ മേറ്റ് 30 (5ജി) സീരീസ്, മേറ്റ് 20 എക്സ് (5ജി), മേറ്റ് എക്സ് (5ജി), നോവ 6 (5ജി), ഓണർ വി 30 സീരീസ് എന്നിവ ഉൾപ്പെടുന്നു. എൻഡ്- ടു - എൻഡ് 5ജി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഡിസംബർ വരെ 69 ലക്ഷം യൂണിറ്റ് 5ജി സ്മാർട് ഫോണുകൾ കയറ്റി അയച്ചതായും വാവെയ് അറിയിച്ചു.

ADVERTISEMENT

കൂടാതെ, മിഡ് റേഞ്ച് സ്മാർട് ഫോണുകളിൽ 20 ശതമാനവും 5ജിയെ പിന്തുണയ്ക്കുമെന്നാണ് ചൈനീസ് പ്രാദേശിക ഗവേഷണ ഏജൻസികൾ അഭിപ്രായപ്പെട്ടത്. 50 ലക്ഷം 5ജി ശേഷിയുള്ള സ്മാർട് ഫോണുകൾ ഡിസംബറിൽ മാത്രം വിറ്റു. 290 ഡോളറിൽ താഴെ വിലയുള്ള സ്മാർട് ഫോണുകളിൽ 20 ശതമാനത്തിലധികം ഈ വർഷം 5ജി പ്രവർത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കമ്പനി വക്താവ് പറഞ്ഞു.

ADVERTISEMENT

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5ജി, എഐ, ഐഒടി എന്നിവയിൽ 700 കോടി ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഷഓമി സഹസ്ഥാപകൻ ലീ ജുൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം പത്തോളം 5ജി ഫോണുകൾ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നുണ്ടെന്നും നേരത്തെ ലീ വെളിപ്പെടുത്തിയിരുന്നു.

യുഎസ് ആസ്ഥാനമായുള്ള ഇൻ‌വെസ്റ്റ്മെന്റ് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഗോൾഡ്മാൻ സാച്ച്സും ഈ വർഷം ആഗോളതലത്തിൽ 20 കോടി 5ജി സ്മാർട് ഫോണുകൾ കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രവചിക്കുന്നത്. പുതിയ പ്രവചന മൂല്യം 2019 ലെ വിൽപന കണക്കിനേക്കാൾ 20 മടങ്ങ് കൂടുതലാണ്. കണക്കനുസരിച്ച്, ഈ വർഷം ചൈനയിൽ ഏകദേശം 10  ലക്ഷം പുതിയ 5ജി ബേസ് സ്റ്റേഷനുകൾ ഉണ്ടാകും. ഗോൾഡ്മാൻ സാച്ച്സിന്റെ 6 ലക്ഷം എന്ന പ്രവചനത്തേക്കാൾ കൂടുതലാണിത്.