ചൈനയുടെ മുൻനിര ടെക് കമ്പനിയായ വാവെയ് അമേരിക്കൻ കമ്പനിയായ ആപ്പിളിനെ മറികടന്ന് സ്മാർട് ഫോൺ വിൽപനയിൽ രണ്ടാമതെത്തി. അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും ഉപരോധം മറികടന്ന് ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ ബ്രാൻഡായി വാവെയ് മാറിയെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള അനലിറ്റിക്‌സ് കമ്പനിയായ കൗണ്ടർപോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ മുൻനിര ടെക് കമ്പനിയായ വാവെയ് അമേരിക്കൻ കമ്പനിയായ ആപ്പിളിനെ മറികടന്ന് സ്മാർട് ഫോൺ വിൽപനയിൽ രണ്ടാമതെത്തി. അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും ഉപരോധം മറികടന്ന് ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട് ഫോൺ ബ്രാൻഡായി വാവെയ് മാറിയെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള അനലിറ്റിക്‌സ് കമ്പനിയായ കൗണ്ടർപോയിന്റ് റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നു. 29.65 കോടി യൂണിറ്റ് ഫോണുകൾ വിറ്റ് സാംസങ് ഒന്നാമതെത്തി. 23.85 കോടി ഹാൻഡ്‌സെറ്റുകൾ കയറ്റി അയച്ച വാവെയ് വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ വർഷം 19.62 കോടി യൂണിറ്റ് ഫോണുകൾ കയറ്റി അയച്ച ആപ്പിൾ മൂന്നാം സ്ഥാനത്താണ്.

ADVERTISEMENT

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഉൽപ്പന്നങ്ങളും സേവനങ്ങളും വാവെയ്ക്ക് വിൽക്കുന്നതിൽ നിന്ന് അമേരിക്കൻ ടെക് കമ്പനികളെ വിലക്കിയിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലേക്കും ആപ്ലിക്കേഷനുകളിലേക്കും പ്രവേശനമില്ലാതെ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഹാർമണി ഒഎസ് വികസിപ്പിച്ചെടുക്കേണ്ടി വരെ വന്നു. ട്രംപിന്റെ വിലക്കുകൾ ചൈനയ്ക്ക് പുറത്തുള്ള എതിരാളികളുമായി മത്സരിക്കുന്നതിന് വാവെയ്ക്ക് ബുദ്ധിമുട്ടായി.

ADVERTISEMENT

എന്നാൽ, മൂന്ന് മാസ കാലയളവിൽ സാംസങ്ങിനെ മറികടന്ന് (ഒക്ടോബർ-ഡിസംബർ) ആപ്പിൾ മികച്ച മുന്നേറ്റം നടത്തി. ഈ കാലയളവിൽ ആപ്പിൾ 72.9 ദശലക്ഷം സ്മാർട് ഫോണുകൾ കയറ്റി അയച്ചപ്പോൾ സാംസങ് 70 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചു. വിപണി പ്രതീക്ഷകളെ മറികടക്കുന്ന ഐഫോൺ 11 സീരീസ് വിൽപ്പനയാണ് ആപ്പിളിന്റെ പ്രകടനത്തിന് കാരണമായത്. 2018 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ഐഫോൺ വരുമാനം ഉയർന്നു കാണുന്നത്.

ADVERTISEMENT

ആപ്പിൾ സേവനങ്ങളും, പ്രത്യേകിച്ച് സംഗീതം, ക്ലൗഡ്, ആപ്പിൾ കെയർ എന്നിവയിൽ നിന്നുള്ള വരുമാനവും നാലാം പാദത്തിൽ 17 ശതമാനം നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചു. 2019 ൽ സാംസങ് 6.5 ദശലക്ഷം 5ജി ശേഷിയുള്ള ഹാൻഡ്സെറ്റുകളാണ് കയറ്റി അയച്ചത്. അതേസമയം, ആഗോള സ്മാർട് ഫോൺ വിപണി 2019 ൽ 1% ഇടിഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവ് നേരിടുന്നത്.