ഗാലക്‌സി 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്മാർട് ഫോണുകൾ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം സാംസങ് ഇപ്പോൾ ഗാലക്‌സി എ 51 ഹാൻഡ്സെറ്റും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ഗാലക്‌സി എ 51. കഴിഞ്ഞ വർഷം ഇറങ്ങിയ ഗാലക്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാലക്‌സി 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്മാർട് ഫോണുകൾ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം സാംസങ് ഇപ്പോൾ ഗാലക്‌സി എ 51 ഹാൻഡ്സെറ്റും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ഗാലക്‌സി എ 51.

ADVERTISEMENT

കഴിഞ്ഞ വർഷം ഇറങ്ങിയ ഗാലക്‌സി എ 50 ന്റെ പിൻ‌ഗാമിയായാണ് ഗാലക്‌സി എ 51 അവതരിപ്പിച്ചത്. മാസങ്ങൾക്ക് മുൻപ് വിയറ്റ്നാമിലെ വിപണിയിലെത്തിയ ശേഷമാണ് ഗാലക്‌സി എ 51 ഇന്ത്യയിലെത്തുന്നത്. 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറ സജ്ജീകരണം ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ഗാലക്സി എ51.

ADVERTISEMENT

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എ 50 വേരിയന്റിന് ഇന്ത്യയിൽ 23,999 രൂപയാണ് വില. ജനുവരി 31 മുതൽ ഓഫ്‌ലൈൻ, ഓൺലൈൻ സ്റ്റോറുകൾ വഴി ഹാൻഡ്സെറ്റ് ലഭ്യമാകും.  പ്രിസം ക്രഷ് ബ്ലാക്ക്, വൈറ്റ്, ബ്ലൂ, പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാക്കും.

ADVERTISEMENT

ഉപകരണത്തിന്റെ ഫീച്ചറുകളെക്കുറിച്ച് പറയുമ്പോൾ, ഗാലക്‌സി എ 51 ന്റെ ആഗോള പതിപ്പുകളിൽ കാണുന്ന അതേ ഹാർഡ്‌വെയർ സംവിധാനം തന്നെയാണ് ഇന്ത്യയിലെ വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. ഗാലക്‌സി എ 51 ന്റെ ഇന്ത്യൻ മോഡലിൽ 6.5 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്.

5 മെഗാപിക്സൽ മാക്രോ ലെൻസ്, 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസിംഗിനായി 5 മെഗാപിക്സൽ ക്യാമറ എന്നിവയ്ക്കരികിൽ ഇരിക്കുന്ന പ്രൈമറി 48 മെഗാപിക്സൽ ലെൻസുള്ള ക്വാഡ് ക്യാമറ സജ്ജീകരണവും ഫോണിനുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ലെൻസും ഉണ്ട്. 15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്സെറ്റിലുള്ളത്. ആൻഡ്രോയിഡ് 10 അധിഷ്ഠിത വൺ യുഐ 2 ഒഎസിലാണ് എ50 ഫോൺ പ്രവർത്തിക്കുന്നത്.