സ്മാർട് ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് പുതിയ പ്രതിഭാസമല്ല. ഐഫോൺ മുതൽ ചെറിയ ബ്രാൻഡുകളുടെ ഫോണുകൾ വരെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കും. കഴിഞ്ഞ വർഷത്തെ ജനപ്രിയ റെഡ്മി നോട്ട് 7 പ്രോയും കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്കുകയും ഫോണിന്റെ ബാക്ക്പാക്ക് കത്തുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാർട് ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് പുതിയ പ്രതിഭാസമല്ല. ഐഫോൺ മുതൽ ചെറിയ ബ്രാൻഡുകളുടെ ഫോണുകൾ വരെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കും. കഴിഞ്ഞ വർഷത്തെ ജനപ്രിയ റെഡ്മി നോട്ട് 7 പ്രോയും കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്കുകയും ഫോണിന്റെ ബാക്ക്പാക്ക് കത്തുകയും ചെയ്തു. ഉപയോക്താവിന് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT

91 മൊബൈൽസ് റിപ്പോർട്ടുകൾ പ്രകാരം, വികേഷ് കുമാർ എന്ന വ്യക്തി ഓഫിസിലെത്തിയപ്പോൾ ഫോൺ ബാറ്ററി 90 ശതമാനം ചാർജ് ചെയ്തിരുന്നു. പോക്കറ്റിൽ കിടന്ന ഫോണിന്റെ താപനില കുത്തനെ ഉയരുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു എന്നും കുമാർ പറഞ്ഞു. പോക്കറ്റിൽ നിന്ന് പുറത്തെടുത്തയുടനെ ഫോൺ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്തു.

ADVERTISEMENT

സംഭവത്തിനു ശേഷം കുമാർ‌ ഷഓമി സർവീസ് കേന്ദ്രത്തെ സമീപിക്കുകയും കമ്പനി അധികൃതർ തന്നെ കുറ്റപ്പെടുത്തിയെന്നും ഫോണിന്റെ 50 ശതമാനം വില അദ്ദേഹത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി തന്റെ സോഷ്യൽ മീഡിയ ടൈംലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. ഒറിജിനൽ ബണ്ടിൽഡ് ചാർജർ ഉപയോഗിച്ചാണ് താൻ ഫോൺ ഉപയോഗിക്കുന്നതെന്ന് കുമാർ വാദിക്കുന്നുണ്ട്. 2019 ഡിസംബറിലാണ് ഫോൺ വാങ്ങിയത്.

ADVERTISEMENT

എന്നാൽ ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നും ഷഓമി അധികൃതർ അറിയിച്ചു. ഫോൺ എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഷഓമി നൽകിയിട്ടില്ല. എന്നാൽ ഉപഭോക്താവിന് സമ്പൂർണ്ണ സംതൃപ്തി ഉറപ്പാക്കിക്കൊണ്ട് ഷഓമി ഈ കേസ് സൗഹാർദ്ദപരമായി പരിഹരിക്കുകയായിരുന്നു.