കോവിഡ് രോഗവ്യാപനം തടയുന്നതിനു വേണ്ടി രാജ്യം ലോക്ക്ഡൗണിലേക്കു കടന്നതോടെ സ്മാർട്ഫോൺ കമ്പനികൾ നിർമാണ ഫാക്ടറികൾ അടച്ചു. ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൻ, വിസ്ട്രോൻ എന്നിവ ഇന്ത്യയിലെ ഫാക്ടറികൾ അടച്ചു. ഫോക്സ്കോൻ ഫാക്ടറി അടച്ചത് ഏപ്രിൽ 14 വരെയാണെങ്കിൽ വിസ്ട്രോൻ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. ഐഫോൺ 10ആർ, ഐഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രോഗവ്യാപനം തടയുന്നതിനു വേണ്ടി രാജ്യം ലോക്ക്ഡൗണിലേക്കു കടന്നതോടെ സ്മാർട്ഫോൺ കമ്പനികൾ നിർമാണ ഫാക്ടറികൾ അടച്ചു. ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൻ, വിസ്ട്രോൻ എന്നിവ ഇന്ത്യയിലെ ഫാക്ടറികൾ അടച്ചു. ഫോക്സ്കോൻ ഫാക്ടറി അടച്ചത് ഏപ്രിൽ 14 വരെയാണെങ്കിൽ വിസ്ട്രോൻ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. 

ADVERTISEMENT

ഐഫോൺ 10ആർ, ഐഫോൺ എസ്ഇ എന്നിവയുൾപ്പെടെ ഇന്ത്യയിൽ പ്രചാരമുള്ള മോഡലുകളാണ് ഈ ഫാക്ടറികളിൽ നിർമിക്കുന്നത്. ഷഓമി സ്മാർട്ഫോണുകൾ നിർമിക്കുന്നതും ഫോക്സ്കോൻ ഫാക്ടറികളിൽ തന്നെയയാതിനാൽ ഷഓമി ഫോണുകളുടെ നിർമാണവും ഏപ്രിൽ 14 വരെ നിലയ്ക്കും. ഒപ്പോ, വിവോ, റിയൽമി എന്നീ കമ്പനികളും ഇന്ത്യയിലെ നിർമാണം നിർത്തിവച്ചിട്ടുണ്ട്. ഒപ്പോ, വിവോ കമ്പനികളിലെ ജീവനക്കാർക്കു ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വീട്ടിലിരുന്നു ജോലി നിർദേശിച്ചു.

ADVERTISEMENT

ലോക്ക്ഡൗണിനെത്തുടർന്നു വരുംദിവസങ്ങളിൽ വിപണിയിലെത്താനിരുന്ന സ്മാർട്ഫോണുകളുടെ ലോഞ്ചിങ് വിവിധ കമ്പനികൾ മാറ്റിവച്ചു. കഴിഞ്ഞയാഴ്ചകളിൽ വിവിധ കമ്പനികൾ സ്മാർട്ഫോൺ ലോഞ്ചിങ് ഓൺലൈൻ ആക്കി മാറ്റിയിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടർന്നു പുതിയ ഫോണുകൾ പുറത്തിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. 

ADVERTISEMENT

വിവോ വി19 സ്മാർട്ഫോൺ ലോഞ്ചിങ്ങാണു മാറ്റിവച്ചത്. റിയൽമിയുടെ നാസ്രോ സീരീസ് ഫോണുകളുടെ ലോഞ്ചിങ് ഇന്ന് ഓൺലൈനായി നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടർന്നു ചടങ്ങ് മാറ്റിവച്ചു. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.