കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനത്തോടെ അവതരിപ്പിച്ച ഗാലക്‌സി എ30 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി എ31 ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ഭീമന്റെ പുതിയ സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. 6 ജിബി വരെ റാമുള്ള ഈ ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനത്തോടെ അവതരിപ്പിച്ച ഗാലക്‌സി എ30 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി എ31 ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ഭീമന്റെ പുതിയ സ്മാർട് ഫോണിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. 6 ജിബി വരെ റാമുള്ള ഈ ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 പതിപ്പിൽ പ്രവർത്തിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റോറേജ് വിപുലീകരണത്തിനുള്ള പിന്തുണ, വേഗത്തിലുള്ള ചാർജിങ് പിന്തുണ എന്നിവ സാംസങ് ഗാലക്‌സി എ 31ന്റെ പ്രധാന സവിശേഷതകളാണ്.

ADVERTISEMENT

ഗാലക്‌സി എ 31ന്റെ 6 ജിബി റാം, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വേരിയന്റിനു 21,999 രൂപയാണ് വില. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ജൂൺ 4 മുതൽ വിൽപ്പനയ്‌ക്കെത്തി. ആമസോൺ, ഫ്ലിപ്കാർട്ട്, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോർ എന്നിവയിലൂടെയും സാംസങ് ഓപ്പറ ഹൗസ് ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ റീട്ടെയിലർമാർക്ക് പുറത്തും ഇത് ലഭ്യമാകും. സാംസങ് ഗാലക്‌സി എ 31 ലെ ലോഞ്ച് ഓഫറുകളിൽ സാംസങ് ഫിനാൻസ്, എൻ‌ബി‌എഫ്‌സി, ബാങ്കുകൾ എന്നിവയിൽ നിന്നുള്ള ഇഎംഐ ഓഫറുകൾ ഉൾപ്പെടുന്നു.

ADVERTISEMENT

ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള യുഐ ഒഎസ്, 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, 6 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 65 SoC എന്നിവ പ്രധാന ഫീച്ചറുകളാണ്. എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ക്യാമറ സജ്ജീകരണത്തിലുണ്ട്. സെൽഫികൾക്കായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറയുണ്ട്.

ADVERTISEMENT

മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി എ 31 ന് ഉള്ളത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബയോമെട്രിക്കിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 15W ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്‌ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 31 പായ്ക്ക് ചെയ്യുന്നത്. സ്മാർട് ഫോണിൽ സാംസങ് പേ, സാംസങ് ഹെൽത്ത്, സാംസങ് നോക്‌സ് സവിശേഷതകളുമുണ്ട്.

English Summary: Samsung Galaxy A31 With Quad Rear Cameras