ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ വ്യാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. തങ്ങളുടെ ജോലിക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ മുന്നില്‍ക്കണ്ടാണ് അമേരിക്കയിലെ സ്‌റ്റോറുകള്‍ അടയ്ക്കുന്നത് എന്നാണ് കമ്പനി നല്‍കിയ

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ വ്യാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. തങ്ങളുടെ ജോലിക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ മുന്നില്‍ക്കണ്ടാണ് അമേരിക്കയിലെ സ്‌റ്റോറുകള്‍ അടയ്ക്കുന്നത് എന്നാണ് കമ്പനി നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ വ്യാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. തങ്ങളുടെ ജോലിക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ മുന്നില്‍ക്കണ്ടാണ് അമേരിക്കയിലെ സ്‌റ്റോറുകള്‍ അടയ്ക്കുന്നത് എന്നാണ് കമ്പനി നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കലാപം അമേരിക്കയില്‍ വ്യാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആപ്പിള്‍ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. തങ്ങളുടെ ജോലിക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ മുന്നില്‍ക്കണ്ടാണ് അമേരിക്കയിലെ സ്‌റ്റോറുകള്‍ അടയ്ക്കുന്നത് എന്നാണ് കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍, കലാപം തുടങ്ങിയാല്‍ സ്റ്റോറുകളില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ഉപകരണങ്ങള്‍ കൊള്ളയടിക്കലും തുടങ്ങുമെന്ന് ആപ്പിളിന് അറിയാവുന്നതുകൊണ്ടു കൂടിയാണ് സ്റ്റോറുകള്‍ അടച്ചതെന്നു പറയുന്നവരും ഉണ്ട്. അമേരിക്കയിലെ 21 സ്റ്റേറ്റുകളിലായി 271 സ്റ്റോറുകളാണ് ആപ്പിളിനുള്ളത്. കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് അടച്ചു കിടന്നിരുന്ന സ്‌റ്റോറുകള്‍ ആപ്പിള്‍ തുറന്നു തുടങ്ങുന്ന സമയവുമായിരുന്നു ഇത്. എന്നാല്‍, സ്റ്റോറുകള്‍ അടയ്ക്കാന്‍ അല്‍പ്പം വൈകിയതോടെ ആപ്പിളിന്റെ പേടി യാഥാര്‍ഥ്യമായി – കുറച്ചു ഐഫേണുകള്‍ സ്റ്റോറുകളില്‍ നിനിന്ന് ബലമായി എടുത്തുകൊണ്ടു പോകുക തന്നെ ചെയ്തു. പോര്‍ട്ട്‌ലൻഡിലെ ആപ്പിള്‍ സ്റ്റോറില്‍ അതിക്രമിച്ചു കയറിയവര്‍ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലോസ് ആഞ്ചൽസ്, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍ ഡിസി തുടങ്ങി സ്ഥലങ്ങളിൽ ഉൾപ്പടെയുള്ള സ്‌റ്റോറുകളില്‍ നിന്ന് ഉപകരണങ്ങള്‍ എടുത്തുകൊണ്ടു പോയി. എന്നാല്‍, അതെല്ലാം പോട്ടെ എന്നു വയ്ക്കുകയല്ല ആപ്പില്‍ ചെയ്തത്. ഫോണുകള്‍ എടുത്തുകൊണ്ടുപോയവര്‍ക്കൊക്കെ വളരെ ഗൗരവമുള്ള ഒരു സന്ദേശമാണ് കമ്പനി അയച്ചത്. ഫിലാഡെല്‍ഫിയയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഐഫോണുമായി കടന്ന ആളിന് ലഭിച്ച സന്ദേശം ഇങ്ങനെ, ‘ഫോണ്‍ ദയവായി വാള്‍നട്ട് സ്ട്രീറ്റിലുള്ള ആപ്പിള്‍ സ്റ്റോറില്‍ തിരിച്ചെത്തിക്കുക’. മറ്റു പലര്‍ക്കും ലഭിച്ച സന്ദേശങ്ങളില്‍ പറയുന്നത് ഈ ഉപകരണം പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. അത് എങ്ങോട്ടാണ് എടുത്തുകൊണ്ടു പോയിരിക്കുന്നതെന്ന് ട്രാക്ക് ചെയ്യുന്നുമുണ്ട്. പ്രാദേശിക അധികാരികള്‍ക്ക് വിവരം കൈമാറി കഴിഞ്ഞുവെന്നും മുന്നറിയിപ്പു ലഭിച്ചു.

ADVERTISEMENT

ഇതിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്, ആപ്പിള്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കാനായി വച്ചിരിക്കുന്ന ഫോണുകള്‍ സ്‌റ്റോറുകള്‍ക്കു വെളിയില്‍ ഉപയോഗിക്കാനാവില്ല എന്നാണ്. ഇത്തരം ഫോണുകളില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നത് ഒരു പ്രത്യേക തരം സോഫ്റ്റ്‌വെയറാണ്. ഇതില്‍ ട്രാക്കിങ് ഉണ്ട്. ഇതിലൂടെ ആപ്പിളിന് തങ്ങളുടെ ഫോണ്‍ എങ്ങോട്ടാണ് കൊണ്ടുപോയരിക്കുന്നത് എന്ന് അറിയാന്‍ സാധിക്കുന്നു എന്നാണ് ഒരു വാദം. പൊലീസ് പിടിക്കേണ്ടെങ്കില്‍ മോഷണ വസ്തു എത്രയും വേഗം ഏതെങ്കിലും വെയിസ്റ്റിടുന്ന സ്ഥലത്ത് ഇട്ടു രക്ഷപെടൂ, എന്നൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ പറയുന്നത്.

എന്തായാലും മോഷ്ടിക്കപ്പെട്ട ഐഫോണുകളുടെ ചിത്രവും അതില്‍ ആപ്പിള്‍ കാണിച്ചുകൊണ്ടിരിക്കുന്ന സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ കാണാം. അത്തരം ഒരു ചിത്രം ഇവിടെ കാണാം: https://bit.ly/3gTQ1ZR

 

എന്നാല്‍, സമൂഹ മാധ്യമങ്ങളിലൂടെ ആര്‍ക്കും എന്തും പറയാമെന്നതിനാല്‍, 'മാര്‍ക്കറ്റ്‌വാച്ച്' ഇതു വാസ്തവമാണോ എന്നറിയാന്‍ കമ്പനിയെ സമീപിച്ചു. സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്താറില്ല എന്നാണ് കമ്പനിയുടെ പ്രതിനിധി പ്രതികരിച്ചത്. കൂടാതെ, മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ ആ അത്തരം മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമെന്നും കമ്പനിയുടെ പ്രതിനിധി പറഞ്ഞു. എന്നാല്‍, ഐഫോണുകളില്‍ മാത്രമാണോ ഈ സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്, അതോ, മോഷ്ടിക്കപ്പെട്ട ആപ്പിള്‍ ലാപ്‌ടോപ്പുകളിലും, ഐപാഡുകളിലും, ആപ്പിള്‍ വാച്ചിലുമെല്ലാം ഇത്തരം സന്ദേശങ്ങളുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ADVERTISEMENT

 

പ്രോക്‌സിമിറ്റി സോഫ്റ്റ്‌വെയര്‍

 

ആപ്പിള്‍ സ്റ്റോറുകളില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാനായി 2016 മുതല്‍ അവയില്‍ പ്രോക്‌സിമിറ്റി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സോഫ്റ്റ്‌വെയര്‍ ഉള്ള ഉപകരണങ്ങള്‍ സ്റ്റോറുകള്‍ക്കു വെളിയില്‍ കൊണ്ടുപോയാല്‍ അവയിലെ ജിയോ ലൊക്കേഷന്‍ സര്‍വീസായ ഫൈന്‍ഡ് മൈ ഒഴികെ ഒന്നും പ്രവര്‍ത്തിക്കില്ലെന്നാണ് പറയുന്നത്. ഇതിനാല്‍ ഫോണ്‍ ഓണ്‍ ചെയ്താല്‍ അത് റിമോട്ടായി പ്രവര്‍ത്തന രഹിതമാക്കാന്‍ ആപ്പിളിനു സാധിക്കും. കൂടാതെ മോഷണവസ്തു കൈവശം വച്ചിരിക്കുന്ന ആളിന്റെ ലൊക്കേഷന്‍ അറിഞ്ഞുകൊണ്ടിരിക്കാനും സാധിക്കും.

ADVERTISEMENT

 

എന്നാല്‍, ഇതൊക്കെ ഇക്കാലത്ത് മറികടക്കാനാകുമെന്ന് വാദിക്കുന്നവരും സമൂഹ മാധ്യമങ്ങളിലുണ്ട്. പക്ഷേ, ഡെമോ ഉപകരണങ്ങളാണ് കടത്തിക്കൊണ്ടു പോയിരിക്കുന്നതെങ്കില്‍ അവയുടെ വയറിങ് വ്യത്യസ്ത രീതിയിലായേക്കാമെന്നും ഉപയോക്താവിനു വില്‍ക്കുന്ന ഫോണില്‍ നടത്താവുന്ന ഹാക്കിങ് വിലപ്പോയേക്കില്ലെന്നും വാദിക്കുന്നവരും ഉണ്ട്. എന്തുമാത്രം സാധനങ്ങള്‍ കൊള്ളയിടിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരമൊന്നും ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

 

എന്നാല്‍, ആപ്പിളിന്റെ സ്റ്റോറുകളില്‍ മാത്രമല്ല കൊള്ളയിടിക്കല്‍ നടന്നിരിക്കുന്നത്. ഒറിഗണിലെ പോര്‍ട്ട്‌ലൻഡില്‍ ഒരു ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന സ്‌റ്റോറില്‍ നിന്ന് 85,000 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

English Summary: Apple Warns Looters With Stolen iPhones: You Are Being Tracked