പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ആദ്യ ‘മിഡിൽ ക്ലാസ്’ ഫോൺ വൺപ്ലസ് നോർഡ് ബുക്കിങ് തുടങ്ങി. നോർഡ് എന്നാൽ നോർത്ത്. പുരോഗതിയിലേക്കു പോകുന്നു, പുതിയ ദിശാബോധത്തോടെ കുതിക്കുന്നു എന്നൊക്കെ അർഥം വരുത്താൻ ‘നോർത്തി’നു കഴിയും (going north). 30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം ഫോൺവിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ആദ്യ ‘മിഡിൽ ക്ലാസ്’ ഫോൺ വൺപ്ലസ് നോർഡ് ബുക്കിങ് തുടങ്ങി.  നോർഡ് എന്നാൽ നോർത്ത്. പുരോഗതിയിലേക്കു പോകുന്നു, പുതിയ ദിശാബോധത്തോടെ കുതിക്കുന്നു എന്നൊക്കെ അർഥം വരുത്താൻ ‘നോർത്തി’നു കഴിയും (going north).

ADVERTISEMENT

30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം ഫോൺവിഭാഗത്തിൽ തിളങ്ങിനിന്ന വൺപ്ലസിന്റെ മോഡലുകൾ ഇക്കൊല്ലം അതുക്കുംമേലേ വിലയുള്ള അൾട്രാപ്രീമിയം വിഭാഗത്തിലേക്കുപോയിരുന്നു. 20,000–30,000 രൂപ വിലയുള്ള വിഭാഗത്തിലേക്കു നോക്കുന്ന വലിയൊരു യുവജനക്കൂട്ടത്തെ അവഗണിച്ചങ്ങനെപോയാൽ ശരിയാകില്ലെന്ന് കമ്പനി കൃത്യമായി വിലയിരുത്തി. 8, 8പ്രോ മോഡലുകളുടെ ഹണിമൂൺ കഴിയുംമുൻപുതന്നെ നോർഡ് വന്നത് അങ്ങനെയാണ്.

ഗുണനിലവാരത്തിലോ വൺപ്ലസ് അനുഭവത്തിലോ വെള്ളം ചേർക്കാതെ, 24999– 29999 രൂപ നിലവാരത്തിൽ നോർഡ് അവതരിപ്പിക്കാനായിട്ടുണ്ട്. ലോകത്ത് ആദ്യം നോർഡ് എത്തുന്ന വളരെക്കുറച്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാത്രമോ, ഇന്ത്യയിലേക്കു മാത്രം 6 GB RAM + 64 GB STORAGE മോഡൽ എത്തിക്കുന്നുമുണ്ട്. അതിനാണ് 24,999 രൂപ. മറ്റു 2 മോഡലുകൾ ഇവ: 8 ജിബി+ 128 ജിബി: 27,999 രൂപ, 12 ജിബി+ 256 ജിബി: 29,999 രൂപ.

ADVERTISEMENT

∙ Amazonലും OnePlus.inലും ഓഗസ്റ്റ് 4 മുതൽ നോർഡ് കിട്ടും. 6GB മോഡൽ സെപ്റ്റംബറിലേ എത്തൂ.

∙ 4 ക്യാമറ പിന്നിലും 2 ക്യാമറ മുന്നിലും. 48 മെഗാപിക്സൽ മെയിൻ, 8എംപി അൾട്രാവൈഡ്ആംഗിൾ, 2എംപി മാക്രോ, 5എംപി ഡെപ്ത് സെൻസർ എന്നിവ പിന്നിൽ അണിനിരക്കുമ്പോൾ സെൽഫിപ്രേമികൾക്കായി 32 എംപി മെയിൻ, 8എംപി അൾട്രാവൈഡ് ക്യാമറകളാണുള്ളത്. ഇരട്ട–സെൽഫി ക്യാമറയുള്ള ആദ്യ വൺപ്ലസ് ഫോണാണിത്. വൺപ്ലസ്8ലുള്ള SONY IMX586 സെൻസർ തന്നെയാണ് നോർഡിലെയും 48MP. മുൻ ക്യാമറയും സോണി തന്നെ.

∙ ഓപ്പറേറ്റിങ് സിസ്റ്റവും ഉയർന്ന മോഡലുകളിലേതുതന്നെ– ആൻഡ്രോയ്ഡ്10 അടിസ്ഥാനമായുള്ള ഓക്സിജൻ ഒഎസ്10.5. പരസ്യങ്ങളോ മറ്റു ശല്യങ്ങളോ ഇല്ലാത്ത ക്ലീൻ സോഫ്റ്റ്‌വെയർ. 6.44 ഇഞ്ച് AMOLED സ്ക്രീനും 90Hz റിഫ്രഷിങ് റേറ്റും കൂടിയാകുമ്പോൾ നോർഡ് മികച്ച ദൃശ്യാനുഭവമേകുമെന്നുറപ്പ്. പ്രോസസർ Snapdragon 765G.

∙ 4115 എംഎഎച്ച് ബാറ്ററി, 30T WARP ഫാസ്റ്റ് ചാർജർ.

ADVERTISEMENT

∙ നെറ്റ്‌വർക്ക് 5G ആയിട്ടില്ലെങ്കിലും ഫോൺ 5ജി ആണ്. 

∙ മികച്ച നിർമാണ നിലവാരം. ബ്ലൂ മാർബിൾ, ഗ്രേ ഓനിക്സ് ബോഡി കളറുകളാണുള്ളത്. 

∙ വൺ പ്ലസ് ഇന്ത്യയിൽത്തന്നെയാണു ഫോൺ നിർമിക്കുന്നത്. ഡിമാൻഡ് നേരിടാൻ കമ്പനിക്കു കഴിഞ്ഞാൽ നോർഡ് ചൂടപ്പമാകും.

English Summary: OnePlus Nord Booking Started