രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സ്മാർട് ഫോൺ വിപണിയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ലോകത്തെ മുൻനിര ടെക് കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കും ക്വാൽകമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോൾ ജിയോയുടെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സ്മാർട് ഫോൺ വിപണിയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ലോകത്തെ മുൻനിര ടെക് കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കും ക്വാൽകമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോൾ ജിയോയുടെ കൂടി ഭാഗമാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജിയോ പത്ത് കോടി വിലകുറഞ്ഞ 4ജി ഫോണുകൾ ഉടൻ തന്നെ വിതരണം ചെയ്യുമെന്നാണ്.

ADVERTISEMENT

ബണ്ടിൽ ചെയ്ത ഡേറ്റയുള്ള വിലകുറഞ്ഞ 4 ജി സ്മാർട് ഫോണുകളാണ് അവതരിപ്പിക്കുക. ഡിസംബറോടെ തന്നെ 10 കോടി ഫോണുകൾ പുറത്തിറക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന വിലകുറഞ്ഞ സ്മാർട് ഫോണുകളുടെ നിർമാണം ഔട്ട്‌സോഴ്‌സ് ചെയ്യാൻ റിലയൻസ് ജിയോ ശ്രമിക്കുന്നുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പത്രം റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

താങ്ങാനാവുന്ന വിലയിൽ സ്മാർട് ഫോണുകൾ ഡേറ്റാ പാക്കുകളുമായി കൂട്ടിച്ചേർക്കും. ജിയോയ്ക്ക് ഡിസംബറിലോ അടുത്ത വർഷം ആദ്യത്തിലോ ഈ ഫോണുകൾ അവതരിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ ഇന്ത്യക്കാരിലേക്ക് സ്മാർട് ഫോണുകളിൽ എത്തിക്കാൻ സഹായിക്കുന്നതിന് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും പ്ലേ സ്റ്റോറിലേക്കും ഒപ്റ്റിമൈസേഷനുകളുള്ള എൻട്രി ലെവൽ, വില കുറഞ്ഞ 4ജി, 5ജി സ്മാർട് ഫോൺ സംയുക്തമായി വികസിപ്പിക്കുന്നതിനായി റിലയൻസ് ജിയോയും ഗൂഗിളും അടുത്തിടെ വാണിജ്യ കരാറിലെത്തിയിരുന്നു.

ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനിയായ റിലയൻസ് ജൂലൈയിൽ ആൽഫബെറ്റിന്റെ ഗൂഗിൾ ഡിജിറ്റൽ യൂണിറ്റിൽ 4.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. വിലകുറഞ്ഞ 4ജി, 5ജി സ്മാർട് ഫോണുകൾ അവതരിപ്പിക്കാൻ ഗൂഗിളും റിലയൻസ് ജിയോയും ചേർന്നാൽ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ വൻ സംഭവമാകും. ഇതോടെ നിലവിൽ സ്മാർട് ഫോൺ വിപണിയിൽ 80 ശതമാനവും നിയന്ത്രിക്കുന്ന ചൈനീസ് ബ്രാൻഡുകളുടെ ആധിപത്യം തകർക്കാനും കഴിയുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

ഗൂഗിൾ–ജിയോ പങ്കാളിത്തം സ്മാർട് ഫോൺ വിപണിയിൽ വൻ ചലനം സൃഷ്ടിച്ചേക്കും. ബഹുജന വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ചൈനീസ് ബ്രാൻഡുകളെ ഈ നീക്കം നേരിട്ട് ബാധിക്കും. ചൈനീസ് കമ്പനികളുടെ വിഹിതത്തിൽ നല്ലൊരു ഭാഗം പിടിച്ചെടുക്കാനും സാധിക്കും. ഗൂഗിളിനു പുറമെ ക്വാൽകോമിന്റെ ജിയോയിലെ സമീപകാല നിക്ഷേപവും ഫോൺ നിർമാണത്തിനു ശക്തിപകരും.

English Summary: Reliance Jio may offer cheap 4G smartphones with bundled data; to roll out 100 mn low-cost phones by December: Report