രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡിന്റെ പുതിയ ഹാൻഡ്സെറ്റ് പോക്കോ എക്സ്3 ഇന്ത്യയിലെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത വെർച്വൽ ഇവന്റിലൂടെയാണ് പോക്കോ എക്സ് 3 അവതരിപ്പിച്ചത്. പോക്കോ എക്സ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ മാസം ആദ്യം യൂറോപ്യൻ വിപണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡിന്റെ പുതിയ ഹാൻഡ്സെറ്റ് പോക്കോ എക്സ്3 ഇന്ത്യയിലെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത വെർച്വൽ ഇവന്റിലൂടെയാണ് പോക്കോ എക്സ് 3 അവതരിപ്പിച്ചത്. പോക്കോ എക്സ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ മാസം ആദ്യം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 എൻ‌എഫ്‌സിയുടെ ചെറിയ മാറ്റങ്ങളോടെയുള്ള വേരിയന്റാണിത്. പോക്കോ എക്സ് 3 ന്റെ ഇന്ത്യൻ വേരിയന്റ് മൂന്ന് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലുമാണ് വരുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

ADVERTISEMENT

പോക്കോ എക്സ് 3 ന്റെ (6 ജിബി + 64 ജിബി സ്റ്റോറേജ്) അടിസ്ഥാന വില 16,999 രൂപയാണ്. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയും 8 ജിബി + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് ടയർ വേരിയന്റിന് 19,999 രൂപയുമാണ് വില. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത് - കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ. സെപ്റ്റംബർ 29 മുതൽ ഉച്ചയ്ക്ക് 12 ന് ഹാൻഡ്സെറ്റുകൾ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

ADVERTISEMENT

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാം. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാംപിൾ റേറ്റ്, എച്ച്ഡിആർ 10 സർട്ടിഫിക്കേഷൻ. കോർണിങ് ഗോറില്ല ഗ്ലാസ് 5 ആണ് ഇത് പരിരക്ഷിച്ചിരിക്കുന്നത്. പോക്കോ എക്സ് 3യുടെ മറ്റൊരു ശക്തി ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 732 ജി ആണ്.

ADVERTISEMENT

ഫോട്ടോകളും വിഡിയോകളും പകർത്താനായി പോക്കോ എക്സ് 3 ന് ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. ഇതിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ക്യാമറകൾ. മുൻവശത്ത് ഒരു 20 മെഗാപിക്സൽ സെൻസർ ലഭിക്കും. ഇത് ഹോൾ-പഞ്ച് കട്ടൗട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്.

മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബിയുടെ യുഎഫ്എസ് 2.1 ഓൺബോർഡ് സ്റ്റോറേജാണ് പോക്കോ എക്സ് 3 ന് ലഭിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ് 3 ന്റെ പിന്തുണ. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.

English Summary: Poco X3 arrives in India: Snapdragon 732G SoC, 120Hz display