രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ റിയൽമിയുടെ നാർസോ 20 ഹാൻഡ്സെറ്റിന്റെ ആദ്യ ഫ്ലാഷ്സെയിലിൽ റെക്കോർഡ് നേട്ടം. സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12ന് നടന്ന ഫ്ലാഷ് സെയിൽ സെക്കൻഡുകൾക്കുള്ളിൽ 1.3 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. പുതിയ സീരീസ് ലോഞ്ചിലൂടെ 50 ലക്ഷം നാർസോ ഹാൻഡ്സെറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ റിയൽമിയുടെ നാർസോ 20 ഹാൻഡ്സെറ്റിന്റെ ആദ്യ ഫ്ലാഷ്സെയിലിൽ റെക്കോർഡ് നേട്ടം. സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 12ന് നടന്ന ഫ്ലാഷ് സെയിൽ സെക്കൻഡുകൾക്കുള്ളിൽ 1.3 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. പുതിയ സീരീസ് ലോഞ്ചിലൂടെ 50 ലക്ഷം നാർസോ ഹാൻഡ്സെറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിയൽമി വൈസ് പ്രസിഡന്റ് മാധവ് ഷെത്ത് പറഞ്ഞു.

ADVERTISEMENT

ശക്തമായ ഗെയിമിങ് പ്രോസസ്സറുകൾ, ഫാസ്റ്റ് ചാർജ്, വലിയ ബാറ്ററി എന്നിവയാണ് നാർസോ 20 സീരീസ് വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഹെലിയോ ജി 85 പ്രോസസർ, 6000 എംഎഎച്ച് മെഗാ ബാറ്ററി, 48 എംപി എഐ ട്രിപ്പിൾ ക്യാമറ, 18W ക്വിക്ക് ചാർജ് സാങ്കേതികവിദ്യ എന്നിവയാണ് നാർസോ 20 ന്റെ കരുത്ത്.

ADVERTISEMENT

4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി വേരിയന്റുകളിൽ 10,499 രൂപയ്ക്കും 11,499 രൂപയ്ക്കും ലഭ്യമാണ്. യുവാക്കളെ മനസ്സിൽ വച്ചുകൊണ്ടാണ് റിയൽ‌മി മൂന്ന് പുതിയ ഹാൻഡ്സെറ്റുകളും അവതരിപ്പിച്ചത്. ഏറ്റവും പുതിയ പ്രോസസ്സറുകൾ, ഫാസ്റ്റ് ചാർജിങ്, വലിയ ബാറ്ററികൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ADVERTISEMENT

കരുത്തുറ്റ 65W ചാർജിങ് സാങ്കേതികവിദ്യയുള്ള നാർസോ 20 പ്രോ, ഗെയിമിങ് ഹാർഡ്‌വെയറുള്ള നാർസോ 20, വിലകുറഞ്ഞ എൻട്രി ലെവൽ നാർസോ 20 എ എന്നിവയാണ് ഈ ശ്രേണിയിലെ മൂന്ന് ഹാൻഡ്സെറ്റുകൾ. 48 എംപി എഐ ക്വാഡ് ക്യാമറ, 90 ഹെർട്സ് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേ, 4500 എംഎഎച്ച് ബാറ്ററി എന്നിവയുള്ള മീഡിയടെക് ഹെലിയോ ജി 95 ഗെയിമിംഗ് പ്രോസസറാണ് 6.5 ഇഞ്ച് നാർസോ 20 പ്രോയുടെ കരുത്ത്. 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി വേരിയന്റുകളിൽ യഥാക്രമം 14,999 രൂപയ്ക്കും 16,999 രൂപയ്ക്കും നാർസോ 20 പ്രോ ലഭ്യമാണ്.

വിലകുറഞ്ഞ നാർസോ 20 എയിൽ സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 12 എംപി എഐ ട്രിപ്പിൾ ക്യാമറ എന്നിവയുണ്ട്. 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി വേരിയന്റുകളിൽ യഥാക്രമം 8,499 രൂപയ്ക്കും 9,499 രൂപയ്ക്കും ലഭ്യമാണ്. സെപ്റ്റംബർ 30 നാണ് ഹാൻഡ്സെറ്റ് വിതരണം ചെയ്യുന്നത്.

English Summary: Realme sells over 1.3 lakh narzo 20 units in a flash in India