ഇന്ത്യയുടെ സ്വന്തം കമ്പനിയായ മൈക്രോമാക്സിന്റെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. രണ്ട് പുതിയ മോഡൽ ഫോണുകളാണ് അവതരിപ്പിച്ചത്. ഇൻ നോട്ട്1, ഇൻ 1ബി എന്നിവയാണ് ഹാൻഡ്സെറ്റുകൾ. ഇൻ നോട്ട് 1 10,999 രൂപയിലും ഇന്‍ 1ബി 6,999 രൂപയിലുമാണ് വില തുടങ്ങുന്നത്. ഹാൻഡ്സെറ്റുകൾ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വന്തം കമ്പനിയായ മൈക്രോമാക്സിന്റെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. രണ്ട് പുതിയ മോഡൽ ഫോണുകളാണ് അവതരിപ്പിച്ചത്. ഇൻ നോട്ട്1, ഇൻ 1ബി എന്നിവയാണ് ഹാൻഡ്സെറ്റുകൾ. ഇൻ നോട്ട് 1 10,999 രൂപയിലും ഇന്‍ 1ബി 6,999 രൂപയിലുമാണ് വില തുടങ്ങുന്നത്. ഹാൻഡ്സെറ്റുകൾ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭിക്കും. ഫോണുകളെല്ലാം നവംബർ 24 മുതൽ വിൽപ്പനയ്‌ക്കെത്തും. 

ADVERTISEMENT

∙  മൈക്രോമാക്സ് ഇൻ നോട്ട് 1

ഗെയിമിംഗിന് പ്രാധാന്യം നൽകുന്ന മിഡ് റേഞ്ച് ചിപ്‌സെറ്റായ മീഡിയടെക് ജി 85 എസ്ഒസി ആണ് ഇൻ നോട്ട് 1 ന്റെ കരുത്ത്. 4 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഫോൺ എത്തുന്നത്. മൈക്രോമാക്സ് ഇൻ നോട്ട് 1 ലെ 6.67 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എൽസിഡി പാനൽ 21: 9 വീക്ഷണാനുപാതവും 450 നിറ്റ് തെളിച്ചവുമുള്ളതാണ്. 5,000 mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റ് പായ്ക്ക് ചെയ്യുന്നത്. 18W ചാർജിങ് അഡാപ്റ്ററുണ്ട്. റിവേഴ്സ് ചാർജിങ് പിന്തുണയും ഫോൺ പിന്തുണയ്ക്കുന്നു.

ADVERTISEMENT

ഇൻ നോട്ട് 1 പിന്നിൽ 48 എംപി ക്വാഡ്-എഐ ക്യാമറ സംവിധാനമാണ് മൈക്രോമാക്സ് അവതരിപ്പിക്കുന്നത്. 5 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിലുള്ള മറ്റ് മൂന്ന് സെൻസറുകൾ. മുൻവശത്ത്, പഞ്ച് ഹോൾ ക്യാമറ കട്ട് ഔട്ടിൽ 16 എംപി സെൽഫി ഷൂട്ടർ ഉണ്ട്.

പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് റീഡറും ഫെയ്‌സ് അൺലോക്കും മൈക്രോമാക്‌സ് ഇൻ നോട്ട് 1 സവിശേഷതയാണ്. ഉപകരണത്തിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി, വിഒ-വൈ-ഫൈ, 5 ജിഗാഹെർട്സ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 4 ജി എൽടിഇ, ജിപിഎസ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ADVERTISEMENT

മൈക്രോമാക്സ് ഇൻ നോട്ട് 1 ഫോണുകൾ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്. അതിൽ ബ്ലോട്ട്‌വെയർ ഇല്ല. ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണും ലഭിക്കും. അതേസമയം, കമ്പനി രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡ്രേഡ് ഉറപ്പ് നൽകുന്നു. പച്ചയും വെള്ളയും നിറങ്ങളിലാണ്‌ ഇൻ‌ നോട്ട് 1 എത്തുന്നത്.

∙ മൈക്രോമാക്സ് 1 ബി

മൈക്രോമാക്സ് 1 ബിയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുണ്ട് - 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 2 ജിബി + 32 ജിബി. 4 ജിബി വേരിയന്റിന് 7,999 രൂപയും 2 ജിബി റാം വേരിയന്റ് മോഡലിന് 6,999 രൂപയ്ക്കും വാങ്ങാം. പച്ച, പർപ്പിൾ, നീല എന്നീ മൂന്ന് നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. മൈക്രോമാക്സ് ഇൻ 1 ബി ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാണ്. നവംബർ 26 മുതൽ വാങ്ങാം.

മൈക്രോമാക്സ് 1 ബിയിൽ 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, 20: 9 വീക്ഷണാനുപാതവും മുൻ ക്യാമറയ്ക്ക് ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും ഉണ്ട്. 2 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണൽ മെമ്മറി ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്‌ടോ കോർ മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് ഇൻ 1 ബി യുടെ ശക്തി. 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന് 10W ചാർജിങ് ശേഷിയുണ്ട്.

മൈക്രോമാക്സ് ഇൻ 1 ബിയിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് ക്യാമറ സെൻസറും ഉള്ള ലംബമായി വിന്യസിച്ച ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ 8 എംപി ഫ്രണ്ട് ക്യാമറ സെൻസറും സ്മാർട് ഫോണിലുണ്ട്. ബയോമെട്രിക്സിനായി ഇൻ 1 ബിയിൽ പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്കും കാണാം. സ്മാർട് ഫോൺ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

English Summary: Micromax In Note 1 Launched at Rs 10,999, In 1b Launched at Rs 6,999