3ഡി വിഡിയോകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ച്ചകള്‍ മുപ്പതിരട്ടിയാക്കുന്ന കിടിലന്‍ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ അവതരിപ്പിച്ച് സാംസങ്. കനം കുറഞ്ഞ ഈ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ സ്മാര്‍ട് ഫോണുകളിലും മറ്റും ഭാവിയില്‍ ഉപയോഗിക്കാനാകുമെന്നാണ് സാംസങ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. ഒരു വസ്തുവില്‍ വെളിച്ചം തട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3ഡി വിഡിയോകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ച്ചകള്‍ മുപ്പതിരട്ടിയാക്കുന്ന കിടിലന്‍ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ അവതരിപ്പിച്ച് സാംസങ്. കനം കുറഞ്ഞ ഈ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ സ്മാര്‍ട് ഫോണുകളിലും മറ്റും ഭാവിയില്‍ ഉപയോഗിക്കാനാകുമെന്നാണ് സാംസങ് ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. ഒരു വസ്തുവില്‍ വെളിച്ചം തട്ടി പ്രതിഫലിക്കുന്നത് അടിസ്ഥാനമാക്കി 3ഡിയില്‍ അവതരിപ്പിക്കാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ഹോളോഗ്രാഫി. സാധാരണ 3ഡി ചിത്രങ്ങളെ അപേക്ഷിച്ച് ഹോളോഗ്രഫിയില്‍ ചിത്രീകരിക്കുന്നവ വ്യത്യസ്ത കോണുകളില്‍ നിന്നും കാണാനും സാധിക്കും.

ADVERTISEMENT

ഒരു കുളത്തില്‍ നീന്തുന്ന ആമയുടെ 4Kയില്‍ എടുത്ത വിഡിയോയാണ് സാംസങ്ങിന്റെ ഗവേഷകസംഘം ഹോളോഗ്രഫി ഉപയോഗിച്ച് അവതരിപ്പിച്ചത്. നീന്തി വരുന്ന ആമയുടെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും അടക്കമുള്ള പല വശങ്ങളില്‍ നിന്നുമുള്ള കാഴ്ച്ചകള്‍ കീബോര്‍ഡ് ഉപയോഗിച്ച് ഈ വിഡിയോയില്‍ കാണാനാകും. സാധാരണ ഹോളോഗ്രാഫിക് ചിത്രങ്ങളും വിഡിയോകളും ആസ്വദിക്കണമെങ്കില്‍ പ്രത്യേകം കണ്ണടകളും കംപ്യൂട്ടറുകളും ആവശ്യമാണ്. ബീം ഡിഫ്‌ളെക്ടറും ഹോളോഗ്രാഫിക് വിഡിയോ പ്രോസസറും ഉപയോഗിച്ചാണ് ഈ പരിമിതിയെ സാംസങ് സംഘം മറികടന്നത്. സാംസങ്ങിന്റെ ഹോളാഗ്രഫി ഡിസ്‌പ്ലേയില്‍ സാധാരണ ഡിസ്‌പ്ലേയിലെന്നതുപോലെ വിആര്‍ ഗ്ലാസ് പോലുള്ളവയുടെ സഹായമില്ലാതെ 3ഡി ദൃശ്യങ്ങള്‍ ആസ്വദിക്കാനാകും. 

ADVERTISEMENT

സാധാരണ 3ഡി ചിത്രങ്ങളെ അപേക്ഷിച്ച് 30 ഇരട്ടി വ്യത്യസ്തമായ കോണുകളിലുള്ള കാഴ്ച്ചകള്‍ പുതിയ സംവിധാനം വഴി സാധ്യമാണെന്നാണ് നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നത്. വീടുകളിലും ഓഫിസുകളിലും ഈ ഹോളോഗ്രോഫിക് ഡിസ്‌പ്ലേ പാനല്‍ ഉപയോഗിക്കാനാകും. സ്മാര്‍ട് ഫോണുകളില്‍ ഇത് ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയുടെ വലുപ്പം കുറക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. 

ഇപ്പോള്‍ സാധാരണമായ എല്‍ഇഡിയിലുള്ള വിആര്‍ ഹെഡ് സെറ്റുകളിലും ഫോണുകളിലും കംപ്യൂട്ടറുകളിലും ടിവിയിലുമെല്ലാം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിറങ്ങള്‍ ഹോളോഗ്രാഫിയിലൂടെ മനുഷ്യര്‍ക്ക് കാണാനാകും. നിലവിലുള്ള ഡിസ്‌പ്ലേകളില്‍ ആര്‍ജിബി (റെഡ് ഗ്രീന്‍ ബ്ലൂ)യാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. 1996 ല്‍ കംപ്യൂട്ടറുകളിലും പ്രിന്ററുകളിലുമെല്ലാം ഉപയോഗിക്കുന്നതിന് എച്ച്പിയും മൈക്രോസോഫ്റ്റും നിര്‍മിച്ചെടുത്തതാണ് ഈ സംവിധാനം. 

ADVERTISEMENT

എന്നാല്‍ ഹോളോഗ്രാഫിക്‌സില്‍ മനുഷ്യ നേത്രങ്ങള്‍ക്ക് കാണാനാകുന്ന വിപുലമായ നിറങ്ങളും ദൃശ്യമാണ്. അതുകൊണ്ടുതന്നെ നിലവിലെ സ്മാര്‍ട് ഫോണിലും കംപ്യൂട്ടറുകളിലുമെല്ലാം കാണുന്നതിനേക്കാള്‍ വ്യക്തവും സുന്ദരവുമായിരിക്കും ഹോളോഗ്രഫിയില്‍ കാണുന്ന ദൃശ്യങ്ങള്‍. വെറും ഒരു സെന്റിമീറ്റര്‍ മാത്രമാണ് സാംസങ് സംഘം വികസിപ്പിച്ചെടുത്ത ഹോളോഗ്രഫി ഡിസ്‌പ്ലേയുടെ കനം. 

ഫെയ്സ്ബുക്കും ഹോളോഗ്രാഫിക് ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള ഗവേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഫെയ്സ്ബുക് സംഘം 9 മില്ലീമീറ്റര്‍ മാത്രം കനമുള്ള വിആര്‍ ലെന്‍സ് അവതരിപ്പിച്ചിരുന്നു. കൂടുതല്‍ വ്യക്തമായും വര്‍ണാഭമായും ഗെയിമുകള്‍ കളിക്കുന്നതിനും ദൃശ്യങ്ങള്‍ കാണുന്നതിനും സഹായിക്കുമെന്നായിരുന്നു വിആര്‍ ലെന്‍സിനെ അവതരിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക് പറഞ്ഞത്.

English Summary: Holographic phone screens move a step closer thanks to new technology that increases the viewing angle for 3D videos by 30 times