യുട്യൂബിൽനിങ്ങൾ നിരവധി ആപ്പിൾ ഐഫോൺ ഡ്രോപ്പ് ടെസ്റ്റുകൾ കണ്ടിരിക്കാം. അതിലെല്ലാം ഹാൻഡ്‌സെറ്റ് 6 അടിയിൽ നിന്നോ 10 അടിയിൽ നിന്നോ വീഴുമ്പോൾ സ്‌ക്രീനിലും പിന്നിലും വിള്ളലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഉപയോക്താക്കളിലൊരാൾ അടുത്തിടെ 2,000 അടിയിൽ നിന്ന് താഴേക്ക് ഒരു ഐഫോൺ ഡ്രോപ്പ് ടെസ്റ്റ് നടത്തി. ഇത് ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുട്യൂബിൽ നിങ്ങൾ നിരവധി ആപ്പിൾ ഐഫോൺ ഡ്രോപ്പ് ടെസ്റ്റുകൾ കണ്ടിരിക്കാം. അതിലെല്ലാം ഹാൻഡ്‌സെറ്റ് 6 അടിയിൽ നിന്നോ 10 അടിയിൽ നിന്നോ വീഴുമ്പോൾ സ്‌ക്രീനിലും പിന്നിലും വിള്ളലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഉപയോക്താക്കളിലൊരാൾ അടുത്തിടെ 2,000 അടിയിൽ നിന്ന് താഴേക്ക് ഒരു ഐഫോൺ ഡ്രോപ്പ് ടെസ്റ്റ് നടത്തി. ഇത് ഏറ്റവും പുതിയ ഐഫോൺ 12 നെക്കുറിച്ചല്ല, മറിച്ച് പഴയ ഐഫോൺ 6 എസിനെക്കുറിച്ചാണ് പറയുന്നത്.

ബ്രസീലിലെ റിയോ ഡി ജനീറോയിലെ കടൽത്തീരത്തിന് മുകളിലൂടെ  ഗാലിയോട്ടോ  പറക്കുകയായിരുന്നു. വിമാനത്തിന്റെ ചെറിയ വിൻഡോയിലൂടെ ചിത്രങ്ങളും വിഡിയോകളും പകർത്താൻ അദ്ദേഹം തന്റെ ഐഫോൺ 6 എസ് പിടിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഹാൻഡ്സെറ്റ് താഴേക്ക് വീണു. എന്നാൽ ഐഫോൺ 2000 അടി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളെല്ലാം റെക്കോർഡുചെയ്യുകയും ചെയ്തു.

ADVERTISEMENT

ലഭിച്ച ഫൂട്ടേജ് മങ്ങിയതാണെങ്കിലും റെക്കോർഡിങ്ങിന് ഒന്നും സംഭവിച്ചില്ല. മാത്രമല്ല ഐഫോൺ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഗാലിയോട്ടോ നിലത്തെത്തി, കാണാതായ ഐഫോണിനായി തിരയാൻ ഫൈൻഡ് മൈ ആപ്പ് ഉപയോഗിക്കുകയായിരുന്നു. കടൽത്തീരത്ത് തന്നെ ഫോൺ കണ്ടെത്താൻ കഴിഞ്ഞു. ഫോണിന്റെ ബാക്ക് പാനലോ സ്‌ക്രീനോ തകർന്നിട്ടില്ല. അഞ്ച് വർഷം പഴക്കമുള്ള ഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഗാലിയോട്ടോ പറഞ്ഞു.

ഇത്തരത്തിലുള്ള ഐഫോൺ ഡ്രോപ് ഡൗൺ വാർത്തകൾ കേൾക്കുന്നത് ഇതാദ്യമല്ല.  ഐഫോൺ നദിയിൽ വീണതായും ദിവസങ്ങൾ, മാസങ്ങൾ വെള്ളത്തിനടിയിൽ കഴിഞ്ഞിട്ടും ഉപയോഗിക്കാൻ സാധിച്ചിരുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐഫോൺ ഉപയോക്താവിനെ ബുള്ളറ്റിൽ നിന്നു സംരക്ഷിച്ചത് വരെ വാർത്തയായിട്ടുണ്ട്.

ADVERTISEMENT

English Summary: Half a decade old iPhone falls from a plane, records everything in between