നിരവധി ഊഹാപോഹങ്ങൾക്കു ശേഷം, ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യൻ നിർമിത ഹാൻഡ്സെറ്റായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാൽ ഹാൻഡ്സെറ്റിനെ സൂക്ഷ്മമായി പരിശോധിച്ചാൽ 2020 ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി ഊഹാപോഹങ്ങൾക്കു ശേഷം, ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് മി 10ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യൻ നിർമിത ഹാൻഡ്സെറ്റായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാൽ ഹാൻഡ്സെറ്റിനെ സൂക്ഷ്മമായി പരിശോധിച്ചാൽ 2020 ൽ ചൈനയിൽ അവതരിപ്പിച്ച മി 10 ടി ലൈറ്റിന്റെ ട്വീക്ക് ചെയ്ത പതിപ്പാണ് മി 10ഐ എന്ന് വ്യക്തമാകും.

ADVERTISEMENT

മി 10ഐ മൂന്നു വേരിയന്റുകളിലാണ് വരുന്നത്. മി 10ഐയുടെ എൻട്രി വേരിയന്റിന് 20,999 രൂപയാണ് വില. ഈ വേരിയന്റിനൊപ്പം 6 ജിബി റാമും 64 ജിബി സ്റ്റോറേജും നൽകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്ന മിഡ് വേരിയന്റിന് 21,999 രൂപയാണ് വില. മൂന്നാമത്തേത് 23,999 രൂപയ്ക്ക് ലഭിക്കും. ഈ വേരിയന്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. മൂന്ന് വേരിയന്റുകളും രണ്ട് നിറങ്ങളിൽ ലഭ്യമാണ്.

ADVERTISEMENT

1080 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഷഓമി അവതരിപ്പിച്ച പുതിയ മി 10ഐ. ഡിസ്പ്ലേ അഡാപ്റ്റീവ് സമന്വയത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇത് 6 റിഫ്രഷ് റേറ്റ് ഘട്ടങ്ങൾക്കിടയിൽ സ്വപ്രേരിതമായി മാറാൻ അനുവദിക്കുന്നു. ഇത് 30Hz ൽ നിന്ന് തുടങ്ങി 120Hz വരെ പോകാം. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗോറില്ല 5 ഷീറ്റും ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

മി 10ഐൽ സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസി ആണുള്ളത്. 108 മെഗാപിക്സൽ ഐസോസെൽ എച്ച്എം 2 സെൻസറിന് ചുറ്റും നിർമിച്ച ക്വാഡ് ക്യാമറ സെറ്റപ്പ് ഉപയോഗിച്ചാണ് ഹാൻഡ്സെറ്റ് വരുന്നത്. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4820 എംഎഎച്ച് ബാറ്ററിയാണ് മി 10ഐ ലുള്ളത്. കേവലം 30 മിനിറ്റിനുള്ളിൽ 68 ശതമാനവും ഒരു മണിക്കൂറിനുള്ളിൽ 0-100 ചാർജും ചെയ്യാൻ ഈ ഫോണിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മികച്ച ഓഡിയോ യ്ക്കായി ഇരട്ട സ്റ്റീരിയോ സ്പീക്കറും ഉണ്ട്. 360 ഡിഗ്രി ആംബിയന്റ് ലൈറ്റ് സെൻസറും മി 10ഐലുണ്ട്.

English Summary: Xiaomi Mi 10i launched in India with 108MP quad camera