ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാണ കമ്പനിയായ സാംസങ്ങിന്റെ പുതിയ എഫ്-സീരീസ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എഫ് 62 ഹാൻഡ്സെറ്റില്‍ 7000 എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 9825 എസ്ഒസി, ക്വാഡ് റിയർ ക്യാമറ എന്നിവയുണ്ട്. സാംസങ് ഗ്യാലക്‌സി എഫ് 62 ന്റെ 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാണ കമ്പനിയായ സാംസങ്ങിന്റെ പുതിയ എഫ്-സീരീസ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എഫ് 62 ഹാൻഡ്സെറ്റില്‍ 7000 എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 9825 എസ്ഒസി, ക്വാഡ് റിയർ ക്യാമറ എന്നിവയുണ്ട്.

ADVERTISEMENT

സാംസങ് ഗ്യാലക്‌സി എഫ് 62 ന്റെ 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിലെ വില. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം വേരിയന്റിന് 25,999 രൂപയുമാണ് വില. ഫെബ്രുവരി 22 മുതൽ ഫ്ലിപ്കാർട്ട്, സാംസങ് ഡോട്ട് കോം, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഇന്ത്യയിലുടനീളമുള്ള ജിയോ സ്റ്റോറുകൾ വഴി എഫ്62 ലഭ്യമാകും. ലേസർ ഗ്രീൻ, ലേസർ ബ്ലൂ, ലേസർ ഗ്രേ കളർ വേരിയന്റുകളിലാണ് ഹാൻഡ്സെറ്റ് എത്തുന്നത്.

ADVERTISEMENT

6.7 ഇഞ്ച് എസ്-അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് എഫ്62 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 20:9 വീക്ഷണ അനുപാതവും നൽകുന്നതാണ് സ്ക്രീൻ. 7nm എക്‌സിനോസ് 9825 ചിപ്‌സെറ്റും മാലി ജി 76 ജിപിയുമാണ് ഹാൻഡ്സെറ്റിന്റെ കരുത്ത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺയുഐ 3.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ADVERTISEMENT

6 ജിബി / 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് പ്രോസസർ ജോടിയാക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. പിൻഭാഗത്ത്, 64 മെഗാപിക്സൽ സെൻസർ, 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസറുള്ള ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിൽ സെൽഫികൾക്കായി 32 എംപി ക്യാമറയുണ്ട്.

സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഫീച്ചറുമുണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങുള്ള 7000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്യുന്നത്. ഡ്യുവൽ 4ജി വോൾട്ട്, വൈ-ഫൈ 802.11 എസി (2.4 ജിഗാഹെർട്സ്, 5 ജിഗാഹെർട്സ്), ബ്ലൂടൂത്ത് 5, ജിപിഎസ് പ്ലസ് ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഫീച്ചറുകൾ.

English Summary: Samsung Galaxy F62 launched in India with 7000mAh battery, 64MP quad rear camera