ഏറ്റവും മികച്ച സ്മാർട് ഫോൺ നിർമാണ കമ്പനികളിലൊന്നായ എച്ച്ടിസിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷമാണ് എച്ച്ടിസി പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ജനപ്രിയ വൈൽഡ് ഫയർ സീരീസിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ് വൈൽഡ് ഫയർ ഇ 3 വിപണിയിലേക്ക് എത്തുന്നത്. ഹാൻഡ്സെറ്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും മികച്ച സ്മാർട് ഫോൺ നിർമാണ കമ്പനികളിലൊന്നായ എച്ച്ടിസിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷമാണ് എച്ച്ടിസി പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ജനപ്രിയ വൈൽഡ് ഫയർ സീരീസിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ് വൈൽഡ് ഫയർ ഇ 3 വിപണിയിലേക്ക് എത്തുന്നത്.

ADVERTISEMENT

ഹാൻഡ്സെറ്റിന്റെ റഷ്യൻ വിപണിയിലെ വില 150 യൂറോയാണ്. ഇത് നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. റഷ്യയ്ക്ക് പുറത്ത് ഹാൻഡ്സെറ്റ് എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് എച്ച്ടിസി പ്രതികരിച്ചിട്ടില്ല. 6.51 ഇഞ്ച് ഐപിഎസ് സ്‌ക്രീനുള്ള വൈൽഡ് ഫയർ ഇ 3യ്ക്ക് 720 x 1560 പിക്‌സൽ റെസലൂഷനുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമുള്ള സ്മാർട് ഫോണിൽ ഹെലിയോ പി 22 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

ADVERTISEMENT

സ്മാർട് ഫോണിന് പിന്നിൽ ക്വാഡ് ക്യാമറകളുണ്ട്. 13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ക്യാമറകൾ. ഫോണിന് പിന്നിൽ എൽഇഡി ഫ്ലാഷും കാണാം. മുൻവശത്ത് സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുണ്ട്.

ADVERTISEMENT

ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഫെയ്സ് അൺലോക്ക്, തുടങ്ങി ഫീച്ചറുകളും ഹാൻഡ്സെറ്റിലുണ്ട്.

English Summary: HTC Wildfire E3 with quad cameras launched: Check price, specifications