മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ മോട്ടറോളയുടെ പുതിയ രണ്ട് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ രണ്ട് ജി സീരീസ് സ്മാർട് ഫോണുകളായ മോട്ടോ ജി 60, മോട്ടോ ജി 40 എന്നിവ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം. മോട്ടോ ജി 60 17,999 രൂപയ്ക്ക് ലഭിക്കും. ഏപ്രിൽ 27 മുതലാണ് വിൽപന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ മോട്ടറോളയുടെ പുതിയ രണ്ട് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ രണ്ട് ജി സീരീസ് സ്മാർട് ഫോണുകളായ മോട്ടോ ജി 60, മോട്ടോ ജി 40 എന്നിവ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം. മോട്ടോ ജി 60 17,999 രൂപയ്ക്ക് ലഭിക്കും. ഏപ്രിൽ 27 മുതലാണ് വിൽപന. മോട്ടോ ജി 40 ഫ്യൂഷൻ മെയ് 1 മുതലും വിൽപനയ്‌ക്കെത്തും. മോട്ടോ ജി 40 ഫ്യൂഷന്റെ 4 ജിബി + 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില.

മോട്ടോ ജി 60, മോട്ടോ ജി 40 ഫ്യൂഷൻ എന്നിവയുടെ ഡിസൈനിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിൻ ക്യാമറകൾക്ക് ചുറ്റുമുള്ള ടിൻ‌ഡ് ഹൗസിങ് ആധുനികതയുടെ ഒരു സ്പർശം നൽകുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മോട്ടോ ജി 60 ന് 6.8 ഇഞ്ച് മാക്സ് വിഷൻ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ ഉണ്ട്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ്. 6000 എംഎഎച്ച് ആണ് ബാറ്ററി.

ADVERTISEMENT

മോട്ടോ ജി 60 ൽ അൾട്രാ പിക്സൽ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന 108 എംപി ക്വാഡ് ഫംഗ്ഷൻ ക്യാമറ സിസ്റ്റമുണ്ട്. ഇത് ഇരുട്ടിലും തെളിച്ചമുള്ള ചിത്രങ്ങൾക്കായി 9x ലൈറ്റ് സെൻസിറ്റിവിറ്റി നൽകുന്നു. മുൻവശത്തെ 32 എംപി സെൽഫി ക്യാമിൽ ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുണ്ട്.

മോട്ടോ ജി40 ലും അസാധാരണമായ ഗ്രാഫിക്സിനും ലാഗ് ഫ്രീ പ്രകടനത്തിനും ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി ഉൾപ്പെടുത്തിയിരിക്കുന്നു. മോട്ടോ ജി40 ലുള്ളത് 6.8 ഇഞ്ച് മാക്സ് വിഷൻ എഫ്‌എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ്. ഹാൻഡ്സെറ്റിലെ 64 എംപി സെൻസർ ഉപയോക്താക്കൾക്ക് മികച്ച ഫോട്ടോകൾ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോട്ടോ ജി 60 ഫ്യൂഷനും മോട്ടോ ജി 40 ഉം അവിശ്വസനീയമായ രണ്ട് നിറങ്ങളിൽ ലഭ്യമാണ് - ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ൻ.

ADVERTISEMENT

English Summary: Motorola launches two new affordable smartphones in India