ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ച ശേഷം വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കുക എന്ന രീതി പിന്തുടർന്ന് ഐക്യൂ കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാർട് ഫോണാണ് ഐക്യൂ സീ3 5ജി. തുടക്ക വേരിയന്റിന് 19,990 രൂപയാണ് വില. നിര്‍മാണ മികവില്‍ കമ്പനി അധികമായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്ന തോന്നല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ച ശേഷം വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കുക എന്ന രീതി പിന്തുടർന്ന് ഐക്യൂ കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാർട് ഫോണാണ് ഐക്യൂ സീ3 5ജി. തുടക്ക വേരിയന്റിന് 19,990 രൂപയാണ് വില.

നിര്‍മാണ മികവില്‍ കമ്പനി അധികമായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്ന തോന്നല്‍ തന്നെയാണ് ഐക്യൂ സീ3 5ജി നല്‍കുന്നത്. ഫോണ്‍ വരുന്ന ബോക്‌സില്‍ വരെ ഈ ശ്രദ്ധ പതിച്ചിട്ടുണ്ട്. ഇത്തരം ഒരു ബോക്‌സില്‍ നിന്ന് ഒരു മോശം ഹാന്‍ഡ്‌സെറ്റ് ഇറങ്ങിവരുമോ എന്ന പേടി വേണ്ട. ബോക്‌സ് പോലെ തന്നെ മനോഹരമായ, മികവു പുലര്‍ത്തുന്ന ഹാന്‍ഡ്‌സെറ്റ് തന്നെയാണ് പുറത്തുവരിക.

ADVERTISEMENT

ഇടത്തരം സ്മാര്‍ട് ഫോണില്‍ പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഇതിലുണ്ട്. ഐക്യൂ സീ3 5ജി യ്ക്ക് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 768ജി പ്രോസസറാണ്. ഈ പ്രോസസറുപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണാണിത്.

മനോഹരമായ ഡിസൈനാണ് ഐക്യൂ സീ3 5ജിയ്ക്കുള്ളത്. നാലു വശങ്ങളിലും നേര്‍ത്ത ബെസലാണുള്ളത്. മുകളിലും താഴെയും ഇത് എടുത്തു കാണിക്കുകയും ചെയ്യുന്നു. വലതുവശത്താണ് പവര്‍ ബട്ടണും വോളിയം ബട്ടണും. പിന്‍ പ്രതലത്തിന് നിറം മാറുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനായി, 3ഡി ഡിഫ്ലക്ഷൻ, ഗുണമേന്മയുളള പോളിമര്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു.

ബോക്സിൽ പ്ലാസ്റ്റിക് കവറുണ്ട്. ഡിസൈനിന്റെ കാര്യം പരിശോധിച്ചാല്‍ ആദ്യം ശ്രദ്ധയില്‍പെടുന്നത്, ക്യാപ്‌സ്യൂള്‍ ആകൃതി എന്നു വിളിക്കാവുന്ന ക്യാമറാ മൊഡ്യൂളാണ്. പല വലുപ്പത്തിലുള്ള ലെന്‍സിനൊപ്പം ഫ്‌ളാഷും ഉണ്ട്. ക്യാമറാ ലെന്‍സുകളുടെ സ്‌പെസിഫിക്കേഷനുകളും അടയാളപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ആന്‍ഡ്രോയിഡ് 11ന് ഫണ്‍ടച്ച് ഒഎസ് 11.1ന്റെ ആടയണിയിച്ചതാണ് സോഫ്റ്റ്‌വെയര്‍. യൂസര്‍ ഇന്റര്‍ഫെയ്‌സ് ലളിതമാണ്. ഫോണിനൊപ്പം ആവശ്യമില്ലാത്ത ആപ്പുകളില്ല. ഏതു കണ്ടെന്റും കാണാന്‍ സാധിക്കുന്ന ഫോൺ സക്രീന്‍. ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള 6.58-ഇഞ്ച് എല്‍സിഡി പാനലാണ് ഫോണിനുള്ളത്. ഗെയിം ഉൾപ്പെടെ ഏത് ഉള്ളടക്കവും ആസ്വദിക്കാന്‍ ഈ സ്‌ക്രീന്‍ ഉചിതമാണ്. റാം രണ്ടു വേര്‍ഷനുകളാണ് ഉള്ളത് – 6ജിബി, 8ജിബി. 128ജിബി, 256ജിബി എന്നിങ്ങനെയാണ് സംഭരണ ശേഷി.

എക്‌സ്റ്റെഡഡ് റാം ടെക്‌നോളജി ഐക്യൂ സീ3 5ജിയില്‍ ഉപയോഗിച്ചിരിക്കുന്നു. വേണ്ടി വന്നാല്‍ 8ജിബി റാം വേരിയന്റിന് 11 ജിബി റാമുള്ള ഫോണിന്റെ പ്രകടനം പുറത്തെടുക്കാനാകും. ഗെയ്മര്‍മാര്‍ക്കായി കൂളിങ് ടെക്‌നോളജിയുണ്ട്. 4400 എംഎഎച് ബാറ്ററിക്കൊപ്പം 55w ഫ്‌ളാഷ് ചാര്‍ജ് ടെക്‌നോളജിയും ഉള്ളതിനാല്‍ ചാര്‍ജ് പെട്ടെന്ന് തീരില്ല. 60 ശതമാനം ചാര്‍ജ് ചെയ്യാൻ അരമണിക്കൂര്‍ മതി. ഫുള്‍ ചാര്‍ജിന് ഒരു മണിക്കൂറും.

ADVERTISEMENT

മുഖ്യ ക്യാമറയ്ക്ക് 64എംപി സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 8എംപി അള്‍ട്രാ വൈഡും, 2എംപി മാക്രോ ലെന്‍സും നല്‍കിയിരിക്കുന്നു. ഈ വിലയ്ക്ക് തരക്കേടില്ലാത്ത ക്യാമറാ സെറ്റ്-അപ് ആണിത്. ഇതിലെടുത്ത ചിത്രങ്ങള്‍ മികച്ചതാണ്. 16എംപി സെല്‍ഫി ക്യാമറയാണ് മികച്ച പ്രകടനം നടത്തുന്നത്. സെൽഫി ഫില്‍റ്ററുകൾ ചിത്രങ്ങളെ മികവുറ്റതാക്കുന്നു.

ദൈനംദിന ഉപയോഗത്തിന് മികച്ച ഫോണാണ് ഐക്യൂ സീ3 5ജി. മികച്ച ഡിസൈന്‍, മികച്ച പ്രകടനം, ഉഗ്രന്‍ ബാറ്ററി പ്രകടനം എന്നിവ തന്നെയാണ് ഐക്യൂ സീ3 5ജിയുടെ ഹൈലൈറ്റ്.

English Summary: iQoo Z3 5G Review: A Powerful Smartphone at the Right Price