രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളെല്ലാം വൻ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്മാർട് ഫോൺ വിൽപനയിൽ ചൈനീസ് കമ്പനിയായ ഷഓമി ആപ്പിളിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരമാണ് ഫോൺ വില്‍പനയിൽ ഷഓമി രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളെല്ലാം വൻ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്മാർട് ഫോൺ വിൽപനയിൽ ചൈനീസ് കമ്പനിയായ ഷഓമി ആപ്പിളിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരമാണ് ഫോൺ വില്‍പനയിൽ ഷഓമി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് സാംസങ് ആണ്.

ADVERTISEMENT

മൊത്തം വിപണി വിഹിതത്തിൽ 19 ശതമാനം സ്മാർട് ഫോണുകൾ വിൽപന നടത്തിയ സാംസങ് ആണ് മുന്നിൽ. വിൽപനയിൽ 17 ശതമാനം വിഹിതവുമായി ഷഓമി ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയതായും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കനാലിസ് റിപ്പോർട്ട് ചെയ്യുന്നു. 14 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ മൂന്നാമതാണ്. വിവോയും ഒപ്പോയും വിൽപനയുടെ കാര്യത്തിൽ മികച്ച അഞ്ച് സ്മാട് ഫോൺ കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. അതായത് ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും ചൈനയാണ്. എന്നാൽ, മറ്റൊരു ചൈനീസ് കമ്പനിയായ വാവെയ്ക്ക് വേണ്ടത്ര മുന്നേറ്റം നടത്താൻ സാധിച്ചില്ല. അമേരിക്കൻ വിപണിയിലെ വിലക്കും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതിനുളള നിയന്ത്രണങ്ങളും വാവെയ് കമ്പനിയെ പിന്നിലാക്കി.

ADVERTISEMENT

ഷഓമിയുടെ വിദേശ ബിസിനസ്സ് അതിവേഗം വളരുകയാണ്. ഷഓമിയുടെ ഫോൺ വിൽപന ലാറ്റിനമേരിക്കയിൽ 300 ശതമാനവും ആഫ്രിക്കയിൽ 150 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽ 50 ശതമാനവും വർധിച്ചുവെന്നാണ് കനാലിസ് റിസർച്ച് മാനേജർ ബെൻ സ്റ്റാന്റൺ പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള പ്രീമിയം ഹാൻഡ്സെറ്റുകൾ വിപണിയിലെത്തിച്ചാണ് ഷഓമി മുന്നേറ്റം നടത്തിയത്. മി11 അൾട്രാ പോലുള്ള, ഉയർന്ന നിലവാരമുള്ള ഹാൻഡ്സെറ്റുകൾ വിപണിയിലെത്തിക്കാൻ ഷഓമിക്ക് സാധിച്ചു. രണ്ടാം പാദത്തിൽ ആഗോള സ്മാർട് ഫോൺ കയറ്റുമതി 12 ശതമാനം വർധിച്ചിട്ടുണ്ട്.

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്: ഐഎഎൻഎസ്

English Summary: Xiaomi grabs 2nd spot in global smartphone shipments for 1st time