ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ ഓരോ ഇന്ത്യൻ താരത്തിനും എംഐ 11 അൾട്ര സമ്മാനിക്കുമെന്ന് ചൈനീസ് കമ്പനി ഷഓമി അറിയിച്ചു. മെഡൽ നേടിയ ഓരോ ഇന്ത്യൻ അത്‌ലറ്റിനും 69,999 രൂപയുടെ മുൻനിര സ്മാർട് ഫോൺ മി 11 അൾട്രയാണ് സമ്മാനിക്കുക. ഒളിംപിക്സ് മെഡൽ നേടുന്നതിനായുള്ള ആത്മാർഥതയ്ക്കും അർപ്പണബോധത്തിനും വലിയ അംഗീകാരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ ഓരോ ഇന്ത്യൻ താരത്തിനും എംഐ 11 അൾട്ര സമ്മാനിക്കുമെന്ന് ചൈനീസ് കമ്പനി ഷഓമി അറിയിച്ചു. മെഡൽ നേടിയ ഓരോ ഇന്ത്യൻ അത്‌ലറ്റിനും 69,999 രൂപയുടെ മുൻനിര സ്മാർട് ഫോൺ മി 11 അൾട്രയാണ് സമ്മാനിക്കുക. ഒളിംപിക്സ് മെഡൽ നേടുന്നതിനായുള്ള ആത്മാർഥതയ്ക്കും അർപ്പണബോധത്തിനും വലിയ അംഗീകാരമാണ് ഷഓമി നൽകുന്നതെന്നും കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യൻ ഒളിംപിക് മെഡൽ ജേതാക്കൾക്കും ഒരു എംഐ 11 അൾട്ര സമ്മാനിക്കുമെന്ന് മനു കൂട്ടിച്ചേർത്തു. ‘സൂപ്പർ ഹീറോകൾക്കുള്ള സൂപ്പർ ഫോൺ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ADVERTISEMENT

ടോക്കിയോ ഒളിംപിക്‌സിൽ ഇന്ത്യൻ സംഘത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് കണ്ടത്. രാജ്യം മൊത്തം ഏഴ് മെഡലുകൾ നേടി. പ്രകടനത്തിന് നേതൃത്വം നൽകിയത് സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ്. നീരജിനെ കൂടാതെ മീരാഭായ് ചാനു, രവികുമാർ ദാഹിയ, ല‌വ്‌ലിന, പി.വി. സിന്ധു, ബജ്‌റംഗ് പുനിയ എന്നിവരാണ് ടോക്കിയോയിൽ മെഡൽ നേടിയ മറ്റ് താരങ്ങൾ. എല്ലാ അത്‌ലറ്റുകൾക്കും ഷഓമിയുടെ എംഐ 11 അൾട്ര യൂണിറ്റ് നൽകും. പുരുഷ ഹോക്കി ടീമിലെ ഓരോ അംഗത്തിനും എംഐ 11 എക്സ് സ്മാർട് ഫോൺ നൽകുമെന്നും മനു സ്ഥിരീകരിച്ചു.

ADVERTISEMENT

ഈ വർഷത്തെ ഷഓമിയുടെ മുൻനിര ഹാൻഡ്സെറ്റാണ് എംഐ 11 അൾട്ര. ക്വാൽകം സ്‌നാപ്ഡ്രാഗൺ 888, 6.67-ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നിവ ഈ ഫോണിലെ പ്രധാന ഫീച്ചറുകളാണ്. 50 മെഗാപിക്സൽ 1/1.12 ഇഞ്ച് പ്രൈമറി ക്യാമറ സെൻസർ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 120x സൂം ഉള്ള 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എംഐ 11 അൾട്രയുടെ മറ്റൊരു സവിശേഷത.

ADVERTISEMENT

പിൻ ക്യാമറ മൊഡ്യൂളിനോട് ചേർന്നുള്ള 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് മറ്റൊരു പുതുമ. തീയതി, സമയം, നോട്ടിഫിക്കേഷനുകൾ എന്നിവ പരിശോധിക്കാൻ ഇത് ഉപയോഗിക്കാം. 5000 എംഎഎച്ചാണ് ബാറ്ററി. 67W ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭ്യമാണ്. ഫോണിന്റെ കൂടെ നൽകുന്നത് 55W ഫാസ്റ്റ് ചാർജറാണ്.

English Summary: Xiaomi India announces to gift Mi 11 Ultra to all medal winners at Tokyo Olympics 2020