ദിവസങ്ങൾക്ക് മുൻപാണ് അലാസ്‌കാ എയര്‍ലൈന്‍സ് വിമാനത്തിൽ സ്മാര്‍ട് ഫോണിന് തീപിടിച്ച് 128 യാത്രക്കാരെയും ആറു ജോലിക്കാരെയും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നത്. ഫോണിന്റെ ഉടമ പറയുന്നത് താന്‍ ഉപയോഗിച്ചിരുന്നത് സാംസങ് എ21 ഹാൻഡ്സെറ്റ് ആയിരുന്നു എന്നാണ്. ഫോൺ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ

ദിവസങ്ങൾക്ക് മുൻപാണ് അലാസ്‌കാ എയര്‍ലൈന്‍സ് വിമാനത്തിൽ സ്മാര്‍ട് ഫോണിന് തീപിടിച്ച് 128 യാത്രക്കാരെയും ആറു ജോലിക്കാരെയും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നത്. ഫോണിന്റെ ഉടമ പറയുന്നത് താന്‍ ഉപയോഗിച്ചിരുന്നത് സാംസങ് എ21 ഹാൻഡ്സെറ്റ് ആയിരുന്നു എന്നാണ്. ഫോൺ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്ക് മുൻപാണ് അലാസ്‌കാ എയര്‍ലൈന്‍സ് വിമാനത്തിൽ സ്മാര്‍ട് ഫോണിന് തീപിടിച്ച് 128 യാത്രക്കാരെയും ആറു ജോലിക്കാരെയും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നത്. ഫോണിന്റെ ഉടമ പറയുന്നത് താന്‍ ഉപയോഗിച്ചിരുന്നത് സാംസങ് എ21 ഹാൻഡ്സെറ്റ് ആയിരുന്നു എന്നാണ്. ഫോൺ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസങ്ങൾക്ക് മുൻപാണ് അലാസ്‌കാ എയര്‍ലൈന്‍സ് വിമാനത്തിൽ സ്മാര്‍ട് ഫോണിന് തീപിടിച്ച് 128 യാത്രക്കാരെയും ആറു ജോലിക്കാരെയും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നത്. ഫോണിന്റെ ഉടമ പറയുന്നത് താന്‍ ഉപയോഗിച്ചിരുന്നത് സാംസങ് എ21 ഹാൻഡ്സെറ്റ് ആയിരുന്നു എന്നാണ്. ഫോൺ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണ്‍ പൊട്ടിത്തെറിയെക്കുറിച്ച് ശരിക്കുള്ളതും വ്യാജവുമായ നിവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ഫോണുകള്‍ മാത്രമല്ല ലാപ്‌ടോപ്പുകളും അത്തരത്തിലുള്ള ഉപകരണങ്ങളും തീ പിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം.

 

ADVERTISEMENT

∙ സാംസങ്ങിന്റെയും ആപ്പിളിന്റെയും ഉപകരണങ്ങള്‍

 

2019 ൽ ആപ്പിള്‍ ഒരു പറ്റം മാക്ബുക്ക് പ്രോകള്‍ ബാറ്ററി പ്രശ്‌നം കാരണം തിരിച്ചുവിളിച്ചിരുന്നു. ഇവ അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനത്തില്‍ കയറ്റുന്നത് നിരോധിച്ചിരുന്നു. എന്നാൽ, ഇപ്പോഴും മിക്ക കമ്പനികൾക്കും ലിഥിയം അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ലിങ്ക്ഡ്ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു വലിയ സംഭവം സാംസങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയായിരുന്നു. ഈ ഫോണും പല രാജ്യങ്ങളും വിമാനത്തില്‍ കയറ്റുന്നത് വിലക്കിയിരുന്നു. ഫോണിലെ നെഗറ്റീവ് ഇലക്ട്രോഡുകളുടെ സ്ഥാനം തെറ്റായിരുന്നത് കാരണമാണ് ഫോൺ പൊട്ടിത്തെറിച്ചിരുന്നതെന്ന് സാംസങ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഫോണിനകത്തെ വെല്‍ഡിങ് വേണ്ട രീതിയിലായിരുന്നില്ല. ഇത് ഷോര്‍ട്ട്-സര്‍ക്യൂട്ടിന് കാരണമായിരുന്നു. ഈ രണ്ട് ഉൽപന്നങ്ങളും പ്രീമിയം വിഭാഗത്തിൽ പെടുന്നതായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 

ADVERTISEMENT

∙ പ്രശ്‌നങ്ങള്‍ തുടക്കം മുതല്‍

 

ഈ പ്രശ്‌നം ഇനി ആധുനിക സ്മാര്‍ട് ഫോണുകളുമായി ബന്ധപ്പെട്ട് ഉടലെടുത്തതാണെന്നും കരുതേണ്ട. 1999ല്‍ അമേരിക്കയില്‍ അക്കാലത്തെ മൊബൈല്‍ ഫോണുകള്‍ ചില വ്യവസായ മേഖലകളല്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന ചര്‍ച്ച നടന്നിരുന്നു. കൂടാതെ, റിയോഡി ജനീറോ, സാവോ പോളോ തുടങ്ങി നഗരങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പൊതുവേ ഫോണ്‍ ഉപയോഗം സുരക്ഷിതമാണെങ്കിലും സൂക്ഷിച്ചില്ലെങ്കല്‍ പ്രശ്‌നങ്ങളില്‍ ചെന്നെത്തുകയും ചെയ്യാം. ഇക്കാലത്ത് 4,500 എംഎഎച്ചും അതിലേറെയും ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളാണ് ഇറങ്ങുന്നത്. കൂടാതെ ഫാസ്റ്റ് ചാര്‍ജിങും ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. ഇക്കാലത്ത് ഫോണുകളുടെയും ചാര്‍ജറുകളുടെയും ഉപയോഗത്തില്‍ അതീവ ശ്രദ്ധവേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഫോൺ പൊട്ടിതെറി ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

 

ADVERTISEMENT

∙ ഫോൺ കേടുവന്നിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാതരിക്കുക

 

ഫോണ്‍ താഴെ വീണോ മറ്റോ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ അത് എത്രയും വേഗം കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററിലെത്തിച്ച് പരിശോധിക്കുക. എവിടെയെങ്കിലും വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ അവയിലൂടെ വെള്ളവും മറ്റും ഇറങ്ങാം. നിനച്ചിരിക്കാത്ത സമയത്ത് അപകടം ഉണ്ടാകാം. അത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് പ്രശ്‌നമാണ്.

 

∙ അംഗീകൃത സര്‍വീസ് സെന്ററില്‍ തന്നെ പോകുക

 

ഫോണിന് പ്രശ്‌നം നേരിട്ടെങ്കിൽ അത് ഫോണ്‍ നിര്‍മിച്ച കമ്പനി അംഗീകരിച്ച സര്‍വീസ് സെന്ററില്‍ തന്നെ എത്തിക്കുന്നതാണ് ഉത്തമം. പ്രാദേശിക ടെക്‌നീഷ്യന്‍മാരെ സമീപിച്ചാല്‍ സമയവും പണവും ലാഭിക്കാമെങ്കിലും പിന്നീട് മറ്റു പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. പല കമ്പനികളും പ്രാദേശികമായി നന്നാക്കിയെടുക്കാനുള്ള സാധ്യത ഇല്ലാതാക്കി വരികയാണ്.

 

∙ ചാര്‍ജറുകളുടെ ഉപയോഗം

 

ഫോണിനൊപ്പം കിട്ടിയ, അല്ലെങ്കില്‍ ഫോണ്‍ നിര്‍മിച്ച കമ്പനി ആ മോഡലിനായി അവതരിപ്പിച്ച ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക. ഓരോ ഫോണിന്റെയും ബാറ്ററിക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് കഴിവുകള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഫോണ്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്‌തെടുക്കാനായി സപ്പോര്‍ട്ടു ചെയ്യാത്ത ക്വിക് ചാര്‍ജര്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ പ്രശ്‌നമാകാം. അതോടൊപ്പം ഡ്യൂപ്ലിക്കെറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക.

 

∙ കമ്പനിയുടെ ബാറ്ററി തന്നെ വാങ്ങുക

 

ബാറ്ററി മാറ്റിവയ്‌ക്കേണ്ടതായി വന്നാല്‍ നിങ്ങളുടെ മോഡലിനായി കമ്പനി നിര്‍മിച്ച ബാറ്ററി തന്നെ വാങ്ങുക. വ്യാജ ബാറ്ററികള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാം. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച വ്യാജ ബാറ്ററികള്‍ അമിതമായി ചൂടാകാം, തീ പിടിക്കാം, പൊട്ടിത്തെറിക്കുകയും ചെയ്യാം.

 

∙ ഫോണ്‍ അമിതമായി ചൂടായി ഇരിക്കുമ്പോള്‍ ഉപയോഗിക്കരുത്

 

ചാര്‍ജിങ് സമയത്ത് ഫോണ്‍ അസാധാരണമായി ചൂടായിരിക്കുന്നതായി തോന്നിയാല്‍ അത് ചാര്‍ജറില്‍ നിന്ന് ഡിസ്‌കണക്ട് ചെയ്ത് മാറ്റിവയ്ക്കുന്നതാണ് സുരക്ഷിതം.

 

∙ കാറുകളില്‍ പവര്‍ബാങ്കുകള്‍ ഉപയോഗിക്കുക

 

കാറുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങളിലെ ചാര്‍ജറുകള്‍ക്കു പകരം നല്ല കമ്പനികള്‍ ഇറക്കിയ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും. കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജിങ് അക്‌സസറികള്‍ നിങ്ങളുടെ ഫോണുമായി ചേര്‍ച്ചയുണ്ടാകണമെന്നില്ല.

 

∙ കൂടുതല്‍ നേരം ചാര്‍ജ് ചെയ്യരുത്

 

ഫോണ്‍ ചാര്‍ജ് 100 ശതമാനം വരെ എത്തിക്കണമെന്നില്ല. അത് 90 ശതമാനത്തിലൊക്കെ നിർത്തുന്നതാണ് ഉചിതം. സാംസങ് ഒക്കെ ഇപ്പോള്‍ ബാറ്ററി സെറ്റിങ്സിൽ ബാറ്ററിയുടെ പരമാവധി ശേഷി ചാര്‍ജ് ചെയ്യാതിരിക്കാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഇത് ഓരോ മോഡലിനും വ്യത്യസ്തമായിരിക്കാം. ഫോണിന്റെ ബാറ്ററി സെറ്റിങ്‌സ് വിശദമായി പരിശോധിക്കുക. രാത്രി മുഴുവന്‍ ചാർജിലിട്ടാല്‍ ഓട്ടോ കട്ട് ഓഫ് ഉണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ബാറ്ററി വീര്‍ത്തു വരാന്‍ ഇടവരുത്തുമെന്നു പറയുന്നു. ഇത് അപകടകരമാണ്.

 

∙ വെയിലത്തു വച്ച് ചാര്‍ജ് ചെയ്യാതിരിക്കുക

 

ജനാലയോ വാതിലോ വഴി അകത്തേക്ക് വരുന്ന സൂര്യപ്രകാശത്തില്‍ ഫോൺ ചാര്‍ജു ചെയ്യാൻ വയ്ക്കാതിരിക്കുക. ചാര്‍ജ് ചെയ്യുന്നില്ലങ്കില്‍ പോലും ഫോണ്‍ വെയിലത്തിരിക്കുന്നത് നല്ലതല്ല.

 

∙ ഫോണില്‍ മര്‍ദമുണ്ടാക്കാതിരിക്കുക

 

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിനു മുകളില്‍ ഭാരം കൂടിയ വസ്തുക്കള്‍, യാദൃശ്ചികമായി ആണെങ്കില്‍ പോലും വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

 

∙ നേരിട്ട് വാള്‍ ചാര്‍ജറുകളില്‍ കുത്തുക

 

ചില പവര്‍ സ്ട്രിപ്പുകള്‍ അല്ലെങ്കില്‍ എക്‌സ്റ്റെന്‍ഷന്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നത് സുരക്ഷിതമല്ലെന്നും വാദമുണ്ട്.

 

English Summary: Even modern smartphones may catch fire or explode-take these precautions