ഇന്ന് വിനായക ചതുർഥി ദിനത്തിൽ പുറത്തിറക്കാനിരുന്ന ജിയോ നെക്സ്റ്റ് ഫോണിന്റെ ലോഞ്ച് കമ്പനി നീട്ടിവച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവർ കാരണം വ്യക്തമാക്കി. 'സെമി കണ്ടക്റ്റർ ചിപ്പിന് ആഗോളതലത്തിൽ ക്ഷാമം നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ, പിസി, സ്മാർട്ഫോൺ

ഇന്ന് വിനായക ചതുർഥി ദിനത്തിൽ പുറത്തിറക്കാനിരുന്ന ജിയോ നെക്സ്റ്റ് ഫോണിന്റെ ലോഞ്ച് കമ്പനി നീട്ടിവച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവർ കാരണം വ്യക്തമാക്കി. 'സെമി കണ്ടക്റ്റർ ചിപ്പിന് ആഗോളതലത്തിൽ ക്ഷാമം നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ, പിസി, സ്മാർട്ഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വിനായക ചതുർഥി ദിനത്തിൽ പുറത്തിറക്കാനിരുന്ന ജിയോ നെക്സ്റ്റ് ഫോണിന്റെ ലോഞ്ച് കമ്പനി നീട്ടിവച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവർ കാരണം വ്യക്തമാക്കി. 'സെമി കണ്ടക്റ്റർ ചിപ്പിന് ആഗോളതലത്തിൽ ക്ഷാമം നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ, പിസി, സ്മാർട്ഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വിനായക ചതുർഥി ദിനത്തിൽ പുറത്തിറക്കാനിരുന്ന ജിയോ നെക്സ്റ്റ് ഫോണിന്റെ ലോഞ്ച് കമ്പനി നീട്ടിവച്ചിരിക്കുകയാണ്. വ്യാഴാഴ്‌ച രാത്രിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവർ കാരണം വ്യക്തമാക്കി. 'സെമി കണ്ടക്റ്റർ ചിപ്പിന് ആഗോളതലത്തിൽ ക്ഷാമം നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ, പിസി, സ്മാർട്ഫോൺ നിർമാണത്തെ ഏറെ ബാധിച്ചുകഴിഞ്ഞു. അതാണ് ജിയോ നെക്സ്റ്റ് പുറത്തുവരാൻ താമസിക്കുന്നത്. എങ്കിലും ദീപാവലിക്ക് മുൻപായി ഫോൺ പുറത്തിറക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,'- അവർ പറഞ്ഞു.           

 

ADVERTISEMENT

ഇന്ത്യൻ ടെലികോം വിപണിയിൽ 2016 മുതൽ മുഴങ്ങി കേൾക്കുന്ന ബ്രാൻഡാണ് ജിയോ. കുറഞ്ഞ ചെലവിൽ കൂടുതൽ ഡേറ്റ എന്ന സാധാരണക്കാരന്റെ സ്വപ്‍നത്തിന് വഴികാട്ടിയാവാൻ മുകേഷ് അംബാനിയുടെ കമ്പനിക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ  സാധിച്ചു. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പ്രീപെയ്‌ഡ്‌ വരിക്കാരുള്ള കമ്പനിയും ജിയോ തന്നെയാണ്. സ്മാർട്ഫോൺ വിപണിയിൽ വലിയ വിലക്കുറവിൽ ജിയോ ഫോണുകൾ ലഭ്യമാക്കുമെന്ന റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്നതോടെ ആളുകളുടെ ശ്രദ്ധ സ്വാഭാവികമായും ജിയോ നെക്സ്റ്റ് എന്ന ഫോണിലേക്ക് തിരിഞ്ഞു.

 

ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആൻഡ്രോയ്ഡ് സ്മാർട്ഫോൺ ആണ് ജിയോ ഫോൺ നെക്സ്റ്റ്. ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള 3,499 രൂപ വിലയുള്ള മോഡലാണ് ഒരെണ്ണം. 3 ജിബി റാം/32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള അൽപം കൂടി വിലയുള്ള എന്നാൽ, 5000 രൂപയിൽ താഴെ മാത്രം വിലയുള്ള മോഡലാണ് രണ്ടാമത്തേത്. 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള മറ്റു കമ്പനികളുടെ ഫോണിന് നിലവിൽ വിപണിയിൽ ശരാശരി 8,000 രൂപയാണ് വില!

 

ADVERTISEMENT

ഫോണിലെ മറ്റു സംവിധാനങ്ങളും ലോകനിലവാരത്തിലുള്ളവയാണ്. ഫോണിന്റെ വേഗവും കരുത്തും നിർണയിക്കുന്ന പ്രോസസർ ആണ് എടുത്തു പറയേണ്ടത്. എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണുകൾ പ്രോസസറിന്റെ കാര്യത്തിൽ സാധാരണ വിട്ടുവീഴ്ച ചെയ്യുമ്പോൾ ജിയോ ഫോൺ നെക്സ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ഫോൺ പ്രോസസർ നിർമാണ കമ്പനിയായ സ്നാപ്ഡ്രാഗന്റെ 215 SoC ആണ്. നോക്കിയ, ടിസിഎൽ, അൽകാടെൽ എന്നീ കമ്പനികളുടെ സ്മാർട്ഫോണുകളിൽ ഇതേ പ്രോസസർ ആണ് ഉപയോഗിച്ചിട്ടുള്ളത്. 

 

5.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോൺ, വിപണിയിലുള്ള മറ്റു സ്മാർട്ഫോണുകൾ പോലെത്തന്നെ വലുപ്പമേറിയ ഡിസ്പ്ലേ നൽകുന്നു. സ്റ്റാൻഡേർഡ് ക്യാമറ പാക്കേജ് ആണ് ഫോണിലുള്ളത്. 13 മെഗാപിക്സൽ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും. മുൻവശം പൂർണമായും ഡിസ്പ്ലേയ്ക്കായി മാറ്റിവയ്ക്കുന്ന ശൈലി ജിയോ ഫോൺ നെക്സ്റ്റ് സ്വീകരിച്ചിട്ടില്ല. പകരം സ്ക്രീനിന്റെ മുകളിലും താഴെയും അൽപസ്ഥലം വിട്ടുള്ള (ബെസെൽസ്) കാലഹരണപ്പെട്ടതെന്നു പറയാവുന്ന ഡിസൈൻ ആണിതിൽ. 2,500 എംഎഎച്ച് ബാറ്ററിയാണെന്നാണു സൂചന.

 

ADVERTISEMENT

ഫോണിലെ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ പ്രത്യേകം ഒരുക്കിയതാണ്. എൻട്രി ലെവൽ സ്മാർട്ഫോണുകൾക്കായുള്ള ആൻഡ്രോയ്ഡ് 11 ഗോ എഡിഷൻ ആയിരിക്കും ഫോണിലുണ്ടാവുക. അതിനു പുറമേ, ജിയോയുടെ ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്തെത്തും. ഗൂഗിളുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഫോൺ ബൂട്ട് ചെയ്യുമ്പോൾ JioPhone Next Created with Google എന്ന സന്ദേശവും കാണാം. 

 

ഗൂഗിൾ സഹകരണത്തോടെ അവതരിപ്പിച്ചിരിക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനം പ്രാദേശിക ഭാഷകളിൽ ലഭ്യമായിട്ടുള്ള വോയ്സ് അസിസ്റ്റന്റ്, സ്ക്രീനിലുള്ള ടെക്സ്റ്റ് ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന റീഡ് എലൗഡ് സംവിധാനം, പരിഭാഷാ സേവനം എന്നീ ‘ഗൂഗിൾ എഐ’ സേവനം അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ്. സ്ക്രീനിൽ കാണുന്ന ടെക്സ്റ്റ് ഏതു ഭാഷയിലായാലും മറ്റൊരു ആപ് തുറക്കാതെതന്നെ സ്വന്തം ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി വായിക്കാമെന്നതാണ് ജിയോ ഫോൺ നെക്സ്റ്റിലെ ട്രാൻസ്‍ലേഷൻ സംവിധാനത്തിന്റെ മികവ്. 

 

സ്നാപ്ചാറ്റുമായി സഹകരിച്ച് ഗൂഗിൾ ജിയോഫോണിലെ ക്യാമറ ആപ്പിനു വേണ്ടി പ്രത്യേക സ്നാപ് ലെൻസ് ഫിൽറ്ററുകളും ഫോണിൽ ഒരുക്കിയിട്ടുണ്ട്. മറ്റൊരു ആപ് തുറന്ന് ഫിൽറ്ററുകൾ തിരഞ്ഞുപോകാതെ ഫോണിലെ ക്യാമറ ആപ്പിൽ തന്നെയാണ് ഈ ഫിൽറ്ററുകൾ ഒരുക്കിയിരിക്കുന്നത്. ഓ‌ഗ്‍മെന്റഡ് റിയാലിറ്റി (എആർ) സംവിധാനങ്ങൾ ഫോണിൽ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ഗൂഗിൾ പ്ലേസ്റ്റോർ, ആപ് സുരക്ഷ ഒരുക്കുന്ന പ്ലേ പ്രൊട്ടക്റ്റ് എന്നിവയും ജിയോ ഫോൺ നെക്സ്റ്റിൽ ഉണ്ട്. മറ്റ് എൻട്രി ലെവൽ ആൻഡ്രോയ്ഡ് ഫോണുകൾക്കില്ലാത്ത മറ്റൊരു സവിശേഷത മൂന്നു വർഷത്തെ ആൻഡ്രോയ്ഡ് അപ്ഡേറ്റ് നൽകുമെന്ന ഗൂഗിൾ ഗ്യാരന്റിയാണ്. 

 

ജിയോ ആൻഡ്രോയ്ഡ് ഫോണുകൾ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. 2016ൽ ജിയോ നെറ്റ്‌വർക്ക് അവതരിപ്പിച്ചതിനു പിന്നാലെ ലൈഫ് എന്ന പേരിൽ കമ്പനി സ്വന്തം ആൻഡ്രോയ്ഡ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ കമ്പനിയായ ഇന്റെക്സുമായി സഹകരിച്ചാണ് ലൈഫ് ഫോൺ കമ്പനി വിപണിയിലെത്തിച്ചത്. വാട്ടർ, എർത്ത്, ഫ്ലെയിം എന്നീ പേരുകളിൽ വിവിധ വിലകളിലാണ് ഫോണുകൾ അവതരിപ്പിച്ചത്. എന്നാൽ, എൻട്രി ലെവൽ വിപണിയിൽ മറ്റു കമ്പനികളോട് മത്സരിക്കാൻ ആ മോഡലുകൾ പര്യാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ വൈകാതെ ലൈഫ് ഫോണുകൾ വിപണിയിൽനിന്നു പിൻവാങ്ങി. 

 

തുടർന്ന് 2017ലാണ് ജിയോ ഫോൺ എന്ന 4ജി ഫീച്ചർ ഫോൺ അവതരിപ്പിച്ചത്. കായ് ഒഎസ് എന്ന പുതിയ ഓപറേറ്റിങ് സിസ്റ്റം ആയിരുന്നു ഫോണിൽ. വാട്സാപ് ഉൾപ്പെടെയുള്ള ഏറെ പ്രചാരമുള്ള ആപ്പുകൾകൂടി ഫോണിൽ ലഭ്യമാക്കിയതോടെ ഫോണിനു പ്രചാരം കൂടി. ടൈപ് ചെയ്യാൻ സൗകര്യമുള്ള ക്വേർട്ടി കീബോർഡും ഫെയ്സ്ബുക്, യൂട്യൂബ് തുടങ്ങിയ ആപ്പുകളുമായി 2018ൽ ജിയോ ഫോൺ 2 കമ്പനി അവതരിപ്പിച്ചു.

 

English Summary: JioPhone Next delayed due to global semiconductor shortage