ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക. ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ്

ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക. ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക. ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക.

 

ADVERTISEMENT

ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ് ചടങ്ങുകളും ഓൺ‍ലൈനിലാണ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആപ്പിൾ ഇവന്റ് ‘കലിഫോർണിയ സ്ട്രീമിങ്’ എന്ന പേരിൽ വെർച്വലായാണ് നടക്കുന്നത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10.30 നാണ് ഇവന്റ് തുടങ്ങുക. 'കലിഫോർണിയ സ്ട്രീമിങ്' ആപ്പിളിന്റെ വെബ്‌സൈറ്റിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും. ആപ്പിളിന്റെ 2021 ലെ ഇവന്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

 

∙ പ്രതീക്ഷിക്കുന്നത് ഐഫോൺ 13 ന്റെ 4 മോഡലുകൾ

 

ADVERTISEMENT

ഇന്നത്തെ ആപ്പിൾ ഇവന്റിലെ പ്രധാനപ്പെട്ട ഉൽപന്നം ഐഫോണിന്റെ പുതിയ പതിപ്പ് തന്നെയാണ്. ഐഫോൺ 13 എന്നായിരിക്കും പുതിയ സീരീസിന്റെ പേര്. അതേസമയം, പേര് ഐഫോൺ 14 ആയേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. പുതിയ ഐഫോൺ 13 സീരീസും ഏകദേശം ഐഫോൺ 12 പോലെയാകാൻ സാധ്യതയുണ്ട്. ഐഫോൺ 12 നെ പോലെ തന്നെ നാല് വ്യത്യസ്ത മോഡലുകളിലാണ് ഐഫോൺ 13 സീരീസും വരുന്നതെന്നാണ് മിക്ക റിപ്പോർട്ടുകളും അവകാശപ്പെടുന്നത്. ഐഫോൺ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്സ് എന്നിങ്ങനെയാകും നാല് വേരിയന്റുകളുടെ പേരുകൾ. സ്ക്രീൻ വലുപ്പങ്ങൾ ഐഫോൺ 12 ലേത് അതേപടി തുടരും. ഐഫോൺ 13 മിനിക്ക് 5.4 ഇഞ്ച്, ഐഫോൺ 13 ന് 6.1 ഇഞ്ച്, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സിനായി 6.7 ഇഞ്ച് എന്നിങ്ങനെയാകും സ്ക്രീൻ വലുപ്പം. നാല് മോഡലുകളിലും A15 പ്രോസസർ പ്രതീക്ഷിക്കാം. വിഡിയോയ്‌ക്കായുള്ള പോർട്രെയിറ്റ് മോഡ്, മെച്ചപ്പെട്ട പ്രോറെസ് വിഡിയോ റെക്കോർഡിങ്ങിനുള്ള ശേഷി എന്നിവ ഉൾപ്പെടെയുള്ള ചെറിയ മാറ്റങ്ങൾ എല്ലാ പുതിയ മോഡലുകളിലും വന്നേക്കാം.

 

∙ ആപ്പിൾ വാച്ച് സീരീസ് 7

 

ADVERTISEMENT

ആപ്പിൾ വാച്ച് സീരീസ് 7 ഇന്നത്തെ പരിപാടിയിൽ പ്രഖ്യാപിക്കപ്പെടുന്ന മറ്റൊരു ജനപ്രിയ ഉൽപന്നമാണ്. ആപ്പിൾ വാച്ച് അതിന്റെ ഏറ്റവും മികച്ച രൂപകൽപനയിലാകും പുറത്തിറങ്ങുക. ഐപാഡ് പ്രോ, ഐഫോൺ 12 എന്നിവയ്ക്ക് സമാനമായ ഒരു ഫ്ലാറ്റർ എഡ്ജ് ഡിസൈൻ ആണ് പ്രതീക്ഷിക്കുന്നത്. പുതിയ ആപ്പിൾ വാച്ച് സീരീസ് 7 ന്റെ ബാറ്ററി ലൈഫിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നു. വേഗമേറിയ പ്രോസസ്സറും പ്രതീക്ഷിക്കാം.

 

∙ എയർപോഡ്സ് 3

 

എയർപോഡ്സ് 2 ഇപ്പോൾ വിപണിയിൽ ഏറ്റവും പ്രചാരമുള്ള ഉൽപന്നമാണ്. ഇതിന്റെ പരിഷ്കരിച്ച പതിപ്പായിട്ടാണ് എയർപോഡ്സ് 3 എത്തുന്നത്. ഡിസൈനിങ്ങിന്റെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും. 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതിന് ശേഷം ആപ്പിൾ ഇതുവരെ എയർപോഡുകൾക്ക് വലിയ മാറ്റംവരുത്തിയിട്ടില്ല.

 

∙ ഐഫോണ്‍ പ്രേമികള്‍ക്ക് ട്രിസ്‌കൈഡെക്കഫോബിയ?

 

ചില അക്കങ്ങളോടുള്ള അവിശ്വാസം പല സമൂഹങ്ങളിലും പ്രബലമാണ്. ജപ്പാനിലെ ആളുകള്‍ക്ക് 4 എന്ന അക്കത്തോട് പേടിയാണ്. എന്നാല്‍, സിനിമകളിലൂടെയും മറ്റും പ്രചരിച്ച് ലോകമെമ്പാടും ഏറ്റവും പേടിയുള്ള അക്കമായതിന്റെ കുപ്രസിദ്ധി 13ന് ആണ്. ക്രമം വച്ചാണെങ്കില്‍ ആപ്പിള്‍ അടുത്തിറക്കാന്‍ പോകുന്ന ഫോണുകളെ ഐഫോണ്‍ 13 സീരീസ് എന്നാണ് വിളിക്കേണ്ടത്. എന്നാല്‍, നിരവധി ആപ്പിള്‍ പ്രേമികള്‍ ഇതിനകം തന്നെ ഈ വിഷമം ആപ്പിളിനെ അറിയിച്ചിട്ടുണ്ട്. അതൊരു ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന അക്കമാണെന്നും ആ പേര് വേണ്ടന്നുവയ്ക്കണമെന്നുമുള്ള ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ 13 എന്ന അക്കത്തോടുള്ള പേടിക്ക് ഒരു പേരുപോലുമുണ്ട് -ട്രിസ്‌കൈഡെക്കഫോബിയ! (Triskaidekaphobia- ട്രിസ്‌കിഡെകഫോബിയ എന്നും ഉച്ചാരണമുണ്ട്.) 

 

സെല്‍ഷെല്‍ എന്ന കമ്പനി നടത്തിയ സര്‍വേയിലും ഈ 13 ഭയം പ്രതിഫലിച്ചിരിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പലരും പറയുന്നത് ഐഫോണ്‍ 13 എന്ന് പേരിട്ടെന്നു കരുതി അത് വാങ്ങാതിരിക്കില്ല. പക്ഷേ, ആ പേരു മാറ്റുന്നതിനോടാണ് കൂടുതല്‍ താത്പര്യം എന്നാണ്. ഇത്തരക്കാര്‍ ആപ്പിളിന് ഒരു നിർദേശവും നല്‍കുന്നുണ്ട്- ഐഫോണ്‍ 2021 എന്നു വിളിച്ചാല്‍ മതി. 

 

സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം പേര്‍ക്കും ഐഫോണ്‍ 13 എന്ന പേര് ഇഷ്ടമില്ലെന്നു പറഞ്ഞിരിക്കുന്നു. ഏറ്റവും ഉചിതമായ പേര് എന്താണെന്ന ചോദ്യത്തിന് 38 ശതമാനം പേരും പറഞ്ഞത് ഐഫോണ്‍ (2021) മതിയെന്നാണ്. ഐഫോണ്‍ 13 തന്നെ മതിയെന്ന് 26 ശതമാനം പേര്‍ പറഞ്ഞു. ഐഫോണ്‍ 2021 എന്ന് ബ്രാക്കറ്റില്ലാതെ എഴുതുന്നതാണ് താത്പര്യമെന്ന് 16 ശതമാനം പേര്‍ പറഞ്ഞത്. ഐഫോണ്‍ 12 എസ് മതിയെന്ന് 13 ശതമാനം പേരും, ഐഫോണ്‍ 14 ആയിക്കോട്ടെ എന്നു പറഞ്ഞത് 7 ശതമാനം പേരുമാണ് എന്ന് സെല്‍ഷെല്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 5ല്‍ ഒരാള്‍ക്ക് കാര്യമായി തന്നെ 13 പേടിയുണ്ടെന്നു പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പേടി. അതേസമയം, ഇതിനെതിരെയും ധാരാളം വാദങ്ങള്‍ ഉയരുന്നുണ്ട്. ആപ്പിള്‍ ഐഒഎസ് 13 അവതരിപ്പിച്ചപ്പോള്‍ ഇത്തരം പേടി ഒക്കെ എവിടെയായിരുന്നു എന്നു ചോദിക്കുന്നവരും ഉണ്ട്. 

 

എന്നാല്‍, ഐഒഎസ് 13ന്റെ അവസ്ഥയല്ല ഐഫോണ്‍ 13ന്റേതെന്ന് പറയുന്നു. വിറ്റുപോകലിനെ ബാധിച്ചേക്കാമെന്നതിനാല്‍ ആപ്പിള്‍ ഒരു പക്ഷേ പേര് മാറ്റിയേക്കുമെന്നും പറയുന്നു. ഐഫോണ്‍ 9 ഇറക്കാതെ ഐഫോണ്‍ 10ലേക്ക് ആപ്പിള്‍ പോകുകയുണ്ടായി എന്ന വാദം ഉയര്‍ത്തുന്നവരും ഉണ്ട്. എന്നാല്‍, ഐഫോണ്‍ 8 സീരീസിനൊപ്പമാണ് ഐഫോണ്‍ X അവതരിപ്പിച്ചത്. പുതിയൊരു സീരീസിനു തുടക്കമിടാനായിരുന്നു അതെന്നും കാണാം. അത് പത്താം വാര്‍ഷിക ഫോണുമായിരുന്നു. പിന്നീട് പേരിടീലില്‍ തത്കാലത്തേക്ക് മാറ്റം വരുത്തിയ ആപ്പിള്‍ Xs മോഡലും ഇറക്കിയെങ്കിലും വീണ്ടും അക്കങ്ങളിലേക്ക് തിരിച്ചുവന്ന് ഐഫോണ്‍ 11 ഇറക്കുകയായിരുന്നു.

 

English Summary: Apple iPhone 13 Series Roundup: Launch time, Expected Products, Specifications, Features