മുൻനിര സ്മാർട് ഫോൺ ബ്രോൻഡ് മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രോൻഡ് മോട്ടറോളയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ മോട്ടോ ജി 51 പുറത്തിറങ്ങിയത്. മോട്ടോ ജി51 മിഡ് റേഞ്ച് വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി തന്നെയാണ് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 5,000 എംഎഎച്ച് ആണ് ബാറ്ററി. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട്-ഔട്ട് ഡിസ്പ്ലേയാണ് കാണുന്നത്. പിൻഭാഗത്ത് മൂന്ന് സെൻസറുകൾ ഉൾക്കൊള്ളുന്ന ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് മോട്ടോ ജി51ന്റെ മറ്റൊരു സവിശേഷത.

ADVERTISEMENT

മോട്ടോ ജി51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,499 യുവാൻ (ഏകദേശം 17,500 രൂപ) ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉൾപ്പെടെയുള്ള നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. ഇന്ത്യയിലും മറ്റ് വിപണികളിലും മോട്ടോ ജി51 പുറത്തിറക്കുമോ എന്ന് മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായതിനാല്‍ മോട്ടറോള  ഇന്ത്യയിലും അവതരിപ്പിച്ചേക്കും.

ADVERTISEMENT

120 Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോൾ-പഞ്ച് എൽസിഡിയാണ് മോട്ടോ ജി51 ൽ അവതരിപ്പിക്കുന്നത്. 2.2GHz ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി ജോടിയാക്കിയ 8ജിബി റാമും 128ജിബി സ്റ്റോറേജുമാണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുന്നതാണ്.

ADVERTISEMENT

മോട്ടോ ജി51യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സൽ, 2 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുന്നു. മുൻവശത്തെ ക്യാമറയുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. 10W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ആണ് ബാറ്ററി. ഡോൾബി അറ്റ്‌മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്–സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി51യിലെ പ്രധാന  കണക്റ്റിവിറ്റികൾ. ഹാൻഡ്സെറ്റിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

മോട്ടോ ജി51 അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപ് മോട്ടോ ഇ40, എഡ്ജ് 20 സീരീസുകളും മോട്ടറോള പുറത്തിറക്കിയിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ, എഡ്ജ് 20 പ്രോ എന്നിവയും വിപണിയിലെത്തിച്ചു.

English Summary: Moto G51 with Qualcomm Snapdragon 480 SoC launched: Price, specifications