ഗൂഗിൾ പിക്സൽ ഫോൾഡബിൾ സ്മാർട് ഫോൺ എന്നെങ്കിലും പുറത്തിറങ്ങുമോ? കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗൂഗിൾ പിക്സല്‍ ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ച് നിരവധി കിംവദന്തികളും ആൻഡ്രോയിഡ് സോഴ്‌സ് കോഡുകളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ലോകം ഫോള്‍ഡിങ് ഫോണ്‍ യുഗത്തിലേക്കു കടന്നേക്കുമെന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിൾ പിക്സൽ ഫോൾഡബിൾ സ്മാർട് ഫോൺ എന്നെങ്കിലും പുറത്തിറങ്ങുമോ? കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗൂഗിൾ പിക്സല്‍ ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ച് നിരവധി കിംവദന്തികളും ആൻഡ്രോയിഡ് സോഴ്‌സ് കോഡുകളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ലോകം ഫോള്‍ഡിങ് ഫോണ്‍ യുഗത്തിലേക്കു കടന്നേക്കുമെന്നുള്ള സൂചന നല്‍കി ഗൂഗിളിന്റെ ആദ്യ ഫോള്‍ഡിങ് ഫോണ്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചേക്കുമെന്നാണ് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

ADVERTISEMENT

പിക്‌സല്‍ ശ്രേണിയില്‍ അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന ഫോണ്‍ അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങിയേക്കും. അതേസമയം, ഈ വര്‍ഷം ഇറക്കിയ പിക്‌സല്‍ 6 സീരീസിലുള്ള ക്യാമറകള്‍ ആയിരിക്കില്ല ഫോണിനെന്നും പറയുന്നു. ഗൂഗിള്‍ ക്യാമറാ എപികെ ഫയല്‍സില്‍ നിന്നു ലഭിക്കുന്ന വിവരം പ്രകാരം കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ 5 ഫോണില്‍ ഉള്‍ക്കൊള്ളിച്ച 12.2 എംപി സെന്‍സറായിരിക്കും പുതിയ ഫോണിന്. പിക്‌സല്‍ ഫോള്‍ഡിനെക്കുറിച്ചുള്ള റിപ്പോർട്ട് ആദ്യമായല്ല ഇന്റര്‍നെറ്റില്‍ വരുന്നത്.

ADVERTISEMENT

പാസ്‌പോര്‍ട്ട് എന്ന കോഡ് നാമത്തില്‍ ഗൂഗിള്‍ ഒരു ഫോള്‍ഡിങ് ഫോണിന്റെ പണിപ്പുരയിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫോണിന്റെ പ്രധാന ഡിസ്‌പ്ലേയ്ക്ക് 7.6-ഇഞ്ച് വലുപ്പമായിരിക്കും ഉണ്ടാകുക, ഇതിന് 120ഹെട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും, സാംസങ് ആയിരിക്കും ഡിസ്പ്ലേ നിർമിച്ചു നല്‍കുക എന്നും പറയപ്പെടുന്നു. മടക്കാവുന്ന ഫോണ്‍ അവതരിപ്പിക്കുമ്പോള്‍‌ ടാബുകള്‍ക്കും ഫോള്‍ഡബിൾ ഫോണുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന ആന്‍ഡ്രോയിഡ് 12 എല്‍ ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമായി ഉപയോഗിച്ചേക്കുമെന്നും പറയുന്നു.

ADVERTISEMENT

എന്നാൽ, ക്യാമറ ആപ്പ് ‘പിപിറ്റ്’ എന്ന കോഡ് നാമത്തിൽ ഒരു പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, ഗൂഗിളിന്റെ രണ്ട് ഫോൾഡബിൾ ഫോൺ ഡിസൈനുകളിലും സാംസങ്ങിന്റെ മടക്കാവുന്ന ഡിസ്‌പ്ലേകൾ ഉപയോഗിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഡിസ്‌പ്ലേകൾ, ചിപ്പുകൾ എന്നിവ ഗൂഗിളിന്റെ ഫോൾഡബിൾ ഫോണിലും ഉപയോഗിച്ചേക്കുമെന്നാണ് വിവിധ ടെക് വെബ്സൈറ്റുകളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.

English Summary: Google Pixel foldable with Pixel 5-style cameras coming next year