ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ക്വാൽകം സ്നാപ്ഡ്രാഗൺ 898 ഒരു ടോപ് എൻഡ് പ്രോസസറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത് തന്നെ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് സ്‌മാർട് ഫോണുകൾക്ക് കരുത്ത് പകരുമെന്നും പ്രതീക്ഷിക്കുന്നു. ഈ പ്രോസസറുമായി ആദ്യ പുറത്തിറങ്ങുന്നത് ഷഓമി 12 സീരീസ് ഹാൻഡ്സെറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ക്വാൽകം സ്നാപ്ഡ്രാഗൺ 898 ഒരു ടോപ് എൻഡ് പ്രോസസറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത് തന്നെ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് സ്‌മാർട് ഫോണുകൾക്ക് കരുത്ത് പകരുമെന്നും പ്രതീക്ഷിക്കുന്നു. ഈ പ്രോസസറുമായി ആദ്യ പുറത്തിറങ്ങുന്നത് ഷഓമി 12 സീരീസ് ഹാൻഡ്സെറ്റുകൾ ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

വരാനിരിക്കുന്ന ഷഓമി 12 ന്റെ സവിശേഷതകളും ഡിസൈനുകളും ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പുതിയ റിപ്പോർട്ട് ശരിയാണെങ്കിൽ സ്‌നാപ്ഡ്രാഗൺ 898 പ്രോസസറുള്ള ആദ്യത്തെ ഫോൺ ഷഓമി 12 ആയിരിക്കുമെന്നാണ്. ക്വാൽകോമിന്റെ പുതിയ ചിപ്പായ സ്‌നാപ്ഡ്രാഗൺ 898 ഉള്ള ആദ്യത്തെ ഫോൺ ഷഓമി 12 ആയിരിക്കുമെന്ന് ജനപ്രിയ ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ ആണ് വെളിപ്പെടുത്തിയത്. സ്‌നാപ്ഡ്രാഗൺ 888 ചിപ്പുള്ള ആദ്യത്തെ ഹാൻഡ്സെറ്റും ഷഓമി 11 ആയിരുന്നു.

ADVERTISEMENT

സ്‌നാപ്ഡ്രാഗൺ 898ന്റെ സിംഗിൾ, മൾട്ടി-കോർ ഗീക്ക്ബെഞ്ച് പരിശോധനകളുടെ സ്‌കോറുകളും പുറത്തുവന്നിട്ടുണ്ട്. 1200 സിംഗിൾ-കോർ സ്‌കോറും 3900 മൾട്ടി-കോർ സ്‌കോറുമാണ് ആദ്യ പരിശോധനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ എസ്ഡി888 നേക്കാൾ 15 ശതമാനം വേഗമുള്ളതാണ് ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസർ. എന്നാൽ, പുതിയ പ്രോസസറിന്റെ പ്രകടന നേട്ടങ്ങൾ ഇതിലും ഉയർന്നതായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രാഫിക്സിനായി പ്രോസസറിനൊപ്പം അഡ്രിനോ 730 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. പുറത്തുവന്ന സ്‌ക്രീൻഷോട്ടുകളിൽ ഇത് പരാമർശിച്ചിട്ടില്ലെങ്കിലും 10Gbps ഡൗൺലിങ്ക് വേഗം വാഗ്ദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ എക്സ്65 5ജി മോഡം ചിപ്‌സെറ്റിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷഓമി 12 ന്റെ മോഡൽ നമ്പർ 2201122ജി യും ഷഓമി 12 പ്രോ മോഡലിന്റെ നമ്പർ 2201123ജിയുമാണ്. റിപ്പോർട്ടുകൾ പ്രകാരം ഷഓമി 12 അടുത്ത മാസം അവസാനം അവതരിപ്പിച്ചേക്കുമെന്നാണ്. അതേസമയം, ഷഓമി 12 പ്രോ, ഷഓമി 12 അൾട്രാ അടുത്ത മാസം ആദ്യത്തിലും പുറത്തിറങ്ങിയേക്കും.

ADVERTISEMENT

ഷഓമി 12 ൽ എല്‍ടിപിഒ പാനൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഡിസ്പ്ലേക്ക് 120 Hz പീക്ക് റിഫ്രഷ് റേറ്റാണ് പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേ 2കെ റെസലൂഷൻ ആണെന്നും പറയപ്പെടുന്നു. കൂടാതെ, ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി ഷഓമി 12 വരുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും വന്നിട്ടുണ്ട്. ഇത് എംഐ 11 ലെ 108 മെഗാപിക്സൽ ക്യാമറയിൽ നിന്ന് ഒരു കുതിച്ചുചാട്ടമായിരിക്കും.

ADVERTISEMENT

English Summary: Xiaomi 12 may be the first smartphone with Snapdragon 898 processor