മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ95 പുറത്തിറങ്ങി. മലേഷ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിച്ചേക്കും. മുടക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിക്കുന്നതാണ് എ95 എന്ന് ആദ്യ റിപ്പോര്‍ട്ടുകൾ പറയുന്നു. മിഡ് റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഒപ്പോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ95 പുറത്തിറങ്ങി. മലേഷ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിച്ചേക്കും. മുടക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിക്കുന്നതാണ് എ95 എന്ന് ആദ്യ റിപ്പോര്‍ട്ടുകൾ പറയുന്നു. മിഡ് റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഒപ്പോ എ95. എന്നാൽ മികവാർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 5G പോലുള്ള ചില ഫീച്ചറുകൾ ഒപ്പോ എ95ൽ ഉൾപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

ഇന്ത്യയിൽ ദീപാവലിക്ക് മുന്നോടിയായി ഒപ്പോ എ55 ഹാൻഡ്സെറ്റ് അവതരിപ്പിച്ചിരുന്നു. ഒപ്പോ എ95 നെ പോലെ തന്നെ എ55 ഹാൻഡ്സെറ്റും 4ജി ആണ്. എന്നാൽ, എ95 ക്വാൽകോം പ്രോസസറുമായാണ് വരുന്നത്. എ55 ൽ ഉപയോഗിച്ചിരിക്കുന്നത് മീഡിയടെക് പ്രോസസറും ആണ്. ഒപ്പോ എ95 ന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരേയൊരു വേരിയന്റിന് 1,099 എംവൈആർ (ഏകദേശം 19,600 രൂപ) ആണ് വില. സ്റ്റാറി ബ്ലാക്ക്, റെയിൻബോ സിൽവർ നിറങ്ങളിലാണ് ഫോൺ വരുന്നത്. 

ADVERTISEMENT

8 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയും ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ ആണ് ഒപ്പോ എ95ന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. മിതമായ ജോലികൾക്ക് ഈ പ്രോസസർ മതിയാകും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ആണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ആൻഡ്രോയിഡ് 12 അപ്‌ഡേറ്റിനെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. 

ADVERTISEMENT

60Hz റിഫ്രഷ് റേറ്റ് ഉള്ള 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഒപ്പോ എ95 അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് സംയോജിത ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ കട്ട്ഔട്ട് ഉണ്ട്. ഇതിനുള്ളിലാണ് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ബൊക്കെ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഒപ്പോ എ95 വരുന്നത്. ക്യാമറകൾക്കൊപ്പം എൽഇഡി ഫ്ലാഷുമുണ്ട്. 

5000എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ എ95 ൽ പാക്ക് ചെയ്തിരിക്കുന്നത്. 33W VOOC ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതാണ് ഹാൻഡ്സെറ്റ്. ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി-സി പോർട്ട് ഉണ്ട്. അതേസമയം, 3.5എംഎം ഹെഡ്‌ഫോൺ ജാക്കും ഉപയോഗിക്കാം.

English Summary: Oppo A95 with 5000mAh battery launched