മുൻനിര ടെക് കമ്പനിയായ മോട്ടറോളയുടെ ഒരുകൂട്ടം ഉൽപന്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയത്. മോട്ടോ വാച്ച് 100 പുറത്തിറക്കിയതിനു പിന്നാലെ മോട്ടോ ജി പവർ (2022) ഹാൻഡ്സെറ്റും അവതരിപ്പിച്ചു. മോട്ടോ ജി പവർ (2021) (Moto G Power (2022) ന്റെ പരിഷ്കരിച്ച പതിപ്പാണിത്. യുഎസിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റ് ഉടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ടെക് കമ്പനിയായ മോട്ടറോളയുടെ ഒരുകൂട്ടം ഉൽപന്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയത്. മോട്ടോ വാച്ച് 100 പുറത്തിറക്കിയതിനു പിന്നാലെ മോട്ടോ ജി പവർ (2022) ഹാൻഡ്സെറ്റും അവതരിപ്പിച്ചു. മോട്ടോ ജി പവർ (2021) (Moto G Power (2022) ന്റെ പരിഷ്കരിച്ച പതിപ്പാണിത്. യുഎസിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റ് ഉടൻ വിൽപനയ്‌ക്കെത്തില്ലെന്നും കമ്പനി അറിയിച്ചു. അടുത്ത വർഷം വരെ ഉപകരണം വിപണിയിൽ ഇറക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്.

ADVERTISEMENT

മൂന്ന് വലിയ സെൻസറുകൾ ഉൾക്കൊള്ളുന്ന ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് മോട്ടോ ജി പവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയുടെ കോണുകൾക്ക് ചുറ്റും നേർത്ത ബെസലുകൾ ഉണ്ട്. ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോൾ ക്യാമറയ്ക്കുള്ള ഒരു കട്ടൗട്ടും കാണാം.

ADVERTISEMENT

4 ജിബി+64 ജിബി വേരിയന്റിന്റെ അമേരിക്കയിലെ വില 199 ഡോളർ (ഏകദേശം 14,000 രൂപ) ആണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 249 ഡോളറുമാണ്. ഒരൊറ്റ ഡാർക്ക് ഗ്രോവ് കളർ വേരിയന്റിലാണ് സ്മാർട് ഫോൺ വരുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ സ്മാർട്‌ഫോൺ അവതരിപ്പിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

ADVERTISEMENT

മോട്ടോ ജി പവർ (2022) ൽ 720 x 1600 പിക്സലിന്റെ എച്ച്ഡി+ റെസലൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ ആണ് കാണുന്നത്. 90Hz റിഫ്രഷ് റേറ്റോടെയാണ് ഡിസ്‌പ്ലേ വരുന്നത്. സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് ഒരു പഞ്ച് ഹോൾ കട്ടൗട്ടും ഡിസ്‌പ്ലേയിൽ ഉണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസറാണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാം. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്സിലാണ് മോട്ടോ ജി പവർ (2022) പ്രവർത്തിക്കുന്നത്.

മോട്ടോ ജി പവർ (2022)ൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 10W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Moto G Power (2022) with Helio G37 SoC, 5000mAh battery launched: Price, specifications