രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയുടെ 5ജി പരീക്ഷണങ്ങൾ തുടരുന്നു. ജിയോയുടെ 5ജി പരീക്ഷണത്തിന്റെ ഭാഗമാകുമെന്ന് റെഡ്മി ഇന്ത്യയും അറിയിച്ചു. വരാനിരിക്കുന്ന റെഡ്മി നോട്ട് 11 ടി 5ജി സ്മാർട് ഫോണിൽ ആണ് ജിയോയുടെ 5ജി ട്രയലുകൾ നടത്തുന്നത്. റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റിന്റെ 5ജി ശേഷിയും പ്രകടനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയുടെ 5ജി പരീക്ഷണങ്ങൾ തുടരുന്നു. ജിയോയുടെ 5ജി പരീക്ഷണത്തിന്റെ ഭാഗമാകുമെന്ന് റെഡ്മി ഇന്ത്യയും അറിയിച്ചു. വരാനിരിക്കുന്ന റെഡ്മി നോട്ട് 11 ടി 5ജി സ്മാർട് ഫോണിൽ ആണ് ജിയോയുടെ 5ജി ട്രയലുകൾ നടത്തുന്നത്.

ADVERTISEMENT

റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റിന്റെ 5ജി ശേഷിയും പ്രകടനവും പരിശോധിക്കാൻ ഇതുവഴി സാധിക്കും. ഇരു കമ്പനികളും 5ജി സ്റ്റാൻഡ്‌ലോൺ ലാബ് ട്രയൽ നടത്തി. വിവിധ സാഹചര്യങ്ങളിലും ഹാൻഡ്സെറ്റ് പരീക്ഷിക്കുന്നുണ്ട്. ഇതുവഴി മെച്ചപ്പെടുത്തിയ 5ജി സേവനം ഉപയോക്താക്കൾക്ക് നൽകാനാകും.

ADVERTISEMENT

5ജി സ്‌മാർട് ഫോണുകളിലേക്ക് ഉപഭോക്താക്കൾക്ക് ആക്‌സസ് എളുപ്പമാക്കിക്കൊണ്ട് സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തിൽ റിലയൻസ് ജിയോയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റെഡ്മി ഇന്ത്യ വക്താവ് പറഞ്ഞു. ഇന്ത്യയിൽ നവംബർ 30 നാണ് റെഡ്മി നോട്ട് 11ടി 5ജി അവതരിപ്പിക്കുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 A- 2400p) എൽസിഡി ഡിസ്‌പ്ലേയുമായാണ് റെഡ്മി നോട്ട് 11ടി 5ജി വരുന്നത്.

ADVERTISEMENT

മാലി-ജി57 എംസി2 ജിപിയു, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഒഎസ്, 4ജിബി/6ജിബി LPDDR4X റാം, 64ജിബി/128ജിബി സ്റ്റോറേജുള്ള 6nm ക്ലാസ് മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1 ടിബി വരെ സ്റ്റോറേജ് ഉയർത്താം. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

പിന്നിൽ എൽഇഡി ഫ്ലാഷോടു കൂടിയ ഡ്യുവൽ ക്യാമറകളുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ, രണ്ടാം ക്യാമറ 8 മെഗാപിക്സലിന്റേതുമാണ്. മുൻവശത്ത് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്.

English Summary: Redmi India joins Jio on 5G trial for upcoming smartphone