ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. വിവോ വി23ഇ എന്ന 5ജി ഫോൺ വിയറ്റ്നാമിലാണ് അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിച്ച വിവോ വി21ഇ യുടെ പരിഷ്കരിച്ച പതിപ്പാണ് വിവോ വി23ഇ. ഇതേ ഫോണിന്റെ ഫീച്ചർ വിവരങ്ങളെല്ലാം നേരത്തെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. വിവോ വി23ഇ എന്ന 5ജി ഫോൺ വിയറ്റ്നാമിലാണ് അവതരിപ്പിച്ചത്. നേരത്തെ അവതരിപ്പിച്ച വിവോ വി21ഇ യുടെ പരിഷ്കരിച്ച പതിപ്പാണ് വിവോ വി23ഇ. ഇതേ ഫോണിന്റെ ഫീച്ചർ വിവരങ്ങളെല്ലാം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ADVERTISEMENT

വിവോ വി23ഇ 5ജി ഹാൻഡ്സെറ്റ് 8ജിബി റാം +128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക. തായ്‌ലൻഡിൽ ഇതിന്റെ വില 8,490,000 വിയറ്റ്നാമീസ് ഡോങ് (ഏകദേശം 28,000 രൂപ) ആണ്. ഡോൺ മെലഡീസ്, മൂൺലൈറ്റ് ഡാൻസ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ പുറത്തിറക്കുന്നത്.

വിവോ വി23ഇ 5ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള യുഐ ഫൺടച്ച് ഒഎസ് 12 ലാണ് പ്രവർത്തിക്കുന്നത്. 90.37 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും 60Hz റിഫ്രഷ് റേറ്റും ഉള്ള 6.44-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇത് കാണിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അൾട്രാവൈഡ് ഷൂട്ടറും മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സൽ സെൻസറും ഉൾക്കൊള്ളുന്നതാണ് ക്യാമറാ സജ്ജീകരണം.

ADVERTISEMENT

സെൽഫി ക്യാമറയിൽ ഓട്ടോഫോക്കസും ഐ എഎഫും (Eye AF) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫോട്ടോ എടുക്കുമ്പോൾ ഫോക്കസിൽ തുടരാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഉപയോക്താവിന്റെ കണ്ണുകളെ പിന്തുടരാൻ ക്യാമറയെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. മൾട്ടി-ഫ്രെയിം നോയിസ് റിഡക്ഷൻ, എഐ എക്‌സ്ട്രീം നൈറ്റ് മോഡ്, ബൊക്കെ മോഡ്, ഫെയ്‌സ് റെസ്റ്റോറേഷൻ, എഐ സ്റ്റെഡി ഫേസ് വിഡിയോ, ഡ്യുവൽ വ്യൂ വിഡിയോ തുടങ്ങിയ ഫീച്ചറുകളും സെൽഫി ക്യാമറയിലുണ്ട്.

8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റാണ് വിവോ വി23ഇയ്ക്ക് കരുത്ത് പകരുന്നത്. വികസിപ്പിക്കാൻ കഴിയുന്ന 4ജിബി റാമുമായാണ് വിവോ വി23ഇ അവതരിപ്പിച്ചത്. 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് മൈക്രോ എസ്ഡി വഴി വികസിപ്പിക്കാം.

ADVERTISEMENT

30 മിനിറ്റിനുള്ളിൽ 69 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 44W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,050 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്–സി പോർട്ട്, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, ഡ്യുവൽ സിം സ്ലോട്ടുകൾ (നാനോ), ഡ്യുവൽ വൈ-ഫൈ പിന്തുണ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഓൺ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

English Summary: Vivo V23e with 50-megapixel camera launched: Price and specs