മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ36 ചൈനയിൽ ഇറങ്ങി. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. 8 ജിബി വരെ LPDDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ജോടിയാക്കിയാണ് ഒപ്പോ എ36 എത്തുന്നത്. മൈക്രോഎസ്ഡി സ്ലോട്ട് വഴി സ്റ്റോറേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ36 ചൈനയിൽ ഇറങ്ങി. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. 8 ജിബി വരെ LPDDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 680 പ്രോസസർ ജോടിയാക്കിയാണ് ഒപ്പോ എ36 എത്തുന്നത്. മൈക്രോഎസ്ഡി സ്ലോട്ട് വഴി സ്റ്റോറേജ് 1ടിബി വരെ വിപുലീകരിക്കാൻ കഴിയും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ലാണ് സ്മാർട് ഫോൺ പ്രവർത്തിക്കുന്നത്.

ADVERTISEMENT

f/2.2 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്നതാണ് ഒപ്പോ എ36യിലെ ക്യാമറാ സിസ്റ്റം. രണ്ടാമത്തേ ക്യാമറ 2-മെഗാപിക്സൽ പോർട്രെയ്റ്റ് അസിസ്റ്റന്റാണ്. f/2.0 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. സ്ക്രീനിന്റെ മുകളിൽ ഇടത് മൂലയിൽ പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ വിന്യസിച്ചിരിക്കുന്നത്.

ADVERTISEMENT

10W ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ എ36 യുടെ പ്രധാന കരുത്ത്. 20,000 യുഎസ്ബി പ്ലഗുകളും അൺപ്ലഗുകളും, 150,000 വോളിയം റോക്കർ ക്ലിക്കുകളും 500,000 പവർ ബട്ടൺ ക്ലിക്കുകളും ഉൾപ്പെടെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് സ്മാർട് ഫോൺ അവതരിപ്പിച്ചതെന്ന് ഒപ്പോ അവകാശപ്പെടുന്നു.

ADVERTISEMENT

ഒപ്പോ എ36 സ്‌മാർട് ഫോൺ നീല, കറുപ്പ് എന്നീ രണ്ട് നിറങ്ങളിലാണ് വരുന്നത്. ഇത് ചൈനയിൽ 1,599 യുവാന് (ഏകദേശം 18,500 രൂപ) മുൻകൂട്ടി ഓർഡർ ചെയ്യാൻ ലഭ്യമാണ്. ഒപ്പോ ഓൺലൈനിൽ പ്രീ-ബുക്കിങ്ങിനായി ഇത് ലഭ്യമാണ്. ജനുവരി 14 മുതൽ സ്മാർട് ഫോൺ വിൽപനയ്‌ക്കെത്തും.

ഡ്യുവൽ സിം, 4ജി, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, ബെയ്‌ദു, ഗ്ലോനാസ് എന്നിവയും ഒപ്പോ എ36 യെ പിന്തുണയ്ക്കുന്നു. കൂടാതെ, സ്മാർട്ട്ഫോണിന് 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഉണ്ട്.

English Summary: Oppo A36 with 5000mAh battery, Snapdragon 680 processor launched