സാംസങ്ങിന്റെ മുൻനിര ഫോണുകളായ ഗാലക്‌സി എസ് സീരീസ് എല്ലായ്പ്പോഴും മികച്ചതാണ്. മികച്ച ഹാർഡ്‌വെയറും മികവാർന്ന സോഫ്റ്റ്‌വെയറുമായാണ് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ഗാലക്‌സി എസ് 22 ൽ സാംസങ്ങിന്റെ ടോപ്പ് ക്ലാസ് 108 മെഗാപിക്‌സൽ ക്യാമറയുണ്ട്. ഇത് ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നതാണ്. അടുത്ത വർഷത്തെ ഹാൻഡ്സെറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ്ങിന്റെ മുൻനിര ഫോണുകളായ ഗാലക്‌സി എസ് സീരീസ് എല്ലായ്പ്പോഴും മികച്ചതാണ്. മികച്ച ഹാർഡ്‌വെയറും മികവാർന്ന സോഫ്റ്റ്‌വെയറുമായാണ് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ ഗാലക്‌സി എസ് 22 ൽ സാംസങ്ങിന്റെ ടോപ്പ് ക്ലാസ് 108 മെഗാപിക്‌സൽ ക്യാമറയുണ്ട്. ഇത് ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നതാണ്. അടുത്ത വർഷത്തെ ഹാൻഡ്സെറ്റിൽ ഇതിനേക്കാൾ കൂടുതൽ മികച്ച ഫീച്ചറുകളാണ് ഉൾപ്പെടുത്താൻ സാംസങ് നീക്കം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത ഫോണിനായി സാംസങ് 200 മെഗാപിക്സൽ ക്യാമറ വികസിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

കഴിഞ്ഞ വർഷം സാംസങ്ങിന്റെ ആദ്യത്തെ 200-മെഗാപിക്സൽ ISOCELL HP1 സെൻസർ പ്രഖ്യാപിച്ചിരുന്നു. സാംസങ് ഇലക്ട്രോണിക്സ് മൊബൈൽ ഡിവിഷനും സാംസങ് ഇലക്ട്രോ മെക്കാനിക്സും 200-മെഗാപിക്സൽ ISOCLL HP3 സെൻസർ അടുത്ത മോഡൽ ഫോണിൽ ഉൾപ്പെടുത്താനുള്ള നീക്കം നടത്തുന്നുണ്ട്. ഇത് അടുത്ത ഗാലക്സി എസ്-സീരീസ് ഫോണിൽ പ്രതീക്ഷിക്കാം. ISOCELL HP3 സെൻസറിന്റെ നിർമാണത്തിന്റെ 30 ശതമാനം സാംസങ് ഇലക്ട്രോണിക്‌സ് നടത്തുമ്പോൾ ബാക്കിയുള്ളവ സാംസങ് ഇലക്‌ട്രോ-മെക്കാനിക്‌സ് ആണ് കൈകാര്യം ചെയ്യുന്നത്.

ADVERTISEMENT

200-മെഗാപിക്സൽ സാംസങ് ISOCELL HP3 സെൻസറിന്റെ കൃത്യമായ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സെൻസറിന്റെ പ്രധാന വശങ്ങളെക്കുറിച്ച് സാംസങ് വിവിധ ഫോൺ നിർമാണ കമ്പനികളെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. അതിനർഥം കൂടുതൽ ബ്രാൻഡുകളുടെ ഫോണുകളിൽ ഈ ക്യാമറാ സാങ്കേതികവിദ്യ പ്രതീക്ഷിക്കാമെന്നാണ്.

ADVERTISEMENT

കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ച 200 മെഗാപിക്സൽ സാംസങ് ISOCELL HP1 സെൻസർ സാംസങ് ഗാലക്സി എസ്23 അൾട്രായിലാകും ഉപയോഗിക്കുക. അതേസമയം സാംസങ് എസ് 23ൽ 200 മെഗാപിക്സൽ സാംസങ് ISOCELL HP3 സെൻസർ ഉപയോഗിച്ചേക്കും. രണ്ടാമത്തേതിന്റെ സ്പെസിഫിക്കേഷനുകൾ വ്യക്തമല്ലെങ്കിലും ഈ സെൻസറിൽ ചില ഫീച്ചറുകൾ കുറവായിരിക്കുമെന്ന് ഉറപ്പാണ്. എന്തായാലും ഇത് ഗാലക്‌സി എസ് 22-ൽ ഉപയോഗിക്കുന്ന 108 മെഗാപിക്‌സൽ പ്രധാന ക്യാമറയേക്കാൾ മികച്ചതായിരിക്കും.

ഗാലക്‌സി എസ് 23-ലെ 200 മെഗാപിക്‌സൽ ക്യാമറ പ്രകടനം, മെമ്മറി മാനേജ്‌മെന്റ്, സവിശേഷതകൾ എന്നിവയിൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്നാണ് അറിയുന്നത്. സാംസങ്ങിന് പുറമേ, മോട്ടറോളയും വരാനിരിക്കുന്ന മുൻനിര ഫോണിൽ 200-മെഗാപിക്സൽ സാംസങ് ISOCELL HP1 സെൻസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഷഓമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണിൽ 200-മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

English Summary: Samsung Galaxy S23 may feature a 200-megapixel camera